Love Horoscope June 23| പ്രണയകാര്യത്തില് ഹൃദയം പറയുന്നത് കേള്ക്കുക; പങ്കാളിയെ അദ്ഭുതപ്പെടുത്താനാകും: ഇന്നത്തെ പ്രണയഫലം അറിയാം
- Published by:meera_57
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 ജൂണ് 23-ലെ പ്രണയഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
advertisement
1/12

ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിക്കാര്‍ക്ക് ഇന്ന് മാറ്റവും വൈകാരികതയും വിപ്ലവവും നിറഞ്ഞ ദിവസമായിരിക്കും. വിധിയെ പഴിക്കുന്നതിന് പകരം നിങ്ങള്‍ കാര്യമായി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ ശ്രമങ്ങള്‍ ലക്ഷ്യങ്ങളെ കേന്ദ്രീകരിച്ചാണ്. നിങ്ങളുടെ പങ്കാളിയും നിങ്ങളുടെ ശ്രമങ്ങളില്‍ ആവേശംകൊള്ളും. പ്രണയ കാര്യത്തില്‍ നിങ്ങളുടെ ഹൃദയം പറയുന്നത് കേള്‍ക്കുക. ഇത് നിങ്ങളുടെ ജീവിതത്തിന് പുതിയ ദിശ നല്‍കും
advertisement
2/12
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇടവം രാശിക്കാര്‍ നിങ്ങളുടെ ജീവിതം കാരണങ്ങളില്ലാതെ സങ്കീര്‍ണ്ണമാക്കുകയാണ്. ഇത് മുന്നിലുള്ള കാര്യങ്ങള്‍ അംഗീകരിക്കാനുള്ള നിങ്ങളുടെ ഭയം കാരണമാണ്. തുറന്ന മനസ്സോടെ സാഹചര്യം നിങ്ങള്‍ വിലയിരുത്തേണ്ടതുണ്ട്. ശരിയായ വഴി തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. ഏത് വഴിയാണ് നിങ്ങള്‍ക്ക് നല്ലതെന്ന് ആലോചിച്ച് കണ്ടെത്തുക
advertisement
3/12
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിക്കാര്‍ ജോലി സമ്മര്‍ദ്ദം കാരണം നിങ്ങളുടെ ബന്ധത്തില്‍ പ്രശ്നങ്ങള്‍ നേരിടും. പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം വഷളാകും. എന്നാല്‍ കാര്യങ്ങള്‍ ശരിയാക്കാന്‍ നിങ്ങള്‍ക്ക് ശ്രമിക്കാവുന്നതാണ്. നിങ്ങള്‍ ഈ ബന്ധത്തെ ഗൗരവത്തോടെയാണ് കാണുന്നതെങ്കില്‍ നിങ്ങള്‍ക്ക് പഴയ താല്‍പ്പര്യം തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്താനാകും. നിങ്ങളുടെ വികാരങ്ങള്‍ നിയന്ത്രിക്കുക
advertisement
4/12
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടകം രാശിക്കാരെ സംബന്ധിച്ച് പ്രണയം നിങ്ങള്‍ക്ക് തുല്യമാണ്. എന്നാല്‍ ആ തരംഗങ്ങളെ കീഴടക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നില്ല. നിങ്ങളോട് ആളുകള്‍ എങ്ങനെയാണ് പെരുമാറുന്നതെന്ന് നിങ്ങള്‍ ശ്രദ്ധിക്കണം. അവരുമായി സംസാരിക്കുക. ഒരാള്‍ നിങ്ങളുടെ ശ്രദ്ധ നേടാന്‍ ശ്രമിക്കുന്നുണ്ട്. നിങ്ങളുടെ ബന്ധങ്ങളില്‍ നിങ്ങള്‍ക്ക് ആശയക്കുഴപ്പം നേരിട്ടേക്കും.
advertisement
5/12
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിക്കാരെ സംബന്ധിച്ച് ഇന്ന് പ്രണയിക്കാന്‍ അനുകൂല ദിവസമാണ്. നിങ്ങള്‍ക്ക് പങ്കാളിക്കായി പ്രത്യേക പദ്ധതി ഒരുക്കി അവരെ അദ്ഭുതപ്പെടുത്താനാകും. പങ്കാളിയുമായി ഒറ്റയ്ക്ക് സമയം ചെലവഴിക്കുന്നതാണ് നല്ലത്. അവിവാഹിതര്‍ക്ക് അവരുടെ ഭാവി പങ്കാളിയെ കണ്ടെത്താന്‍ കഴിയും.
advertisement
6/12
വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ബന്ധങ്ങളുടെ കാര്യത്തില്‍ കന്നി രാശിക്കാരെ സംബന്ധിച്ച് ഇന്ന് വളരെ പ്രധാനപ്പെട്ട ദിവസമാണ്. നിങ്ങള്‍ പുതിയ ഒരാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഇത് നിങ്ങളുടെ ബന്ധത്തിന്റെ കാര്യത്തില്‍ ശരിയായ തീരുമാനം എടുക്കാന്‍ നിങ്ങളെ സഹായിക്കും. നിങ്ങള്‍ സമ്മര്‍ദ്ദം നേരിടുന്ന ബന്ധത്തില്‍ നിന്നും പുറത്തുവരാന്‍ ആഗ്രഹിക്കുന്നു. പുതിയ ബന്ധത്തിന് സമയം നല്‍കാന്‍ നിങ്ങള്‍ തയ്യാറെടുക്കുക.
advertisement
7/12
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ മനസ്സില്‍ പ്രണയമുണ്ട്. അവിവാഹിതര്‍ പങ്കാളിയെ കണ്ടെത്താനുള്ള സജീവ ശ്രമത്തിലാണ്. നിങ്ങള്‍ ആരോടെങ്കിലും അടുപ്പത്തിലാണെങ്കില്‍ വലിയ തീരുമാനങ്ങള്‍ എടുക്കാനുള്ള സമയമാണിത്. ബന്ധം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നതിനെ കുറിച്ച് നിങ്ങള്‍ക്ക് ചിന്തിക്കാം.
advertisement
8/12
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വൃശ്ചികം രാശിക്കാര്‍ നിങ്ങളുടെ സുഹൃത്തുക്കളെ അവഗണിക്കുകയാണ്. നിങ്ങളുടെ പങ്കാളിയുമായി പിക്നിക്ക് പോകാന്‍ നല്ല സമയമാണിത്. ഒരുമിച്ച് ഒരു സിനിമ കാണാന്‍ പോകുക. നിങ്ങളുടെ ആകുലതകള്‍ മാറും. നേരത്തെ നിങ്ങളോട് അടുപ്പമുള്ള ഒരാള്‍ നിങ്ങളെ സമീപിക്കും.
advertisement
9/12
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ധനു രാശിക്കാര്‍ക്ക് ശരിയായി ഉറങ്ങാന്‍ കഴിയുന്നില്ല. ഇത് ഇനിയും തുടര്‍ന്നാല്‍ നിങ്ങള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ നേരിടും. അതുകൊണ്ട് ഉറങ്ങാനും ഉണരാനും കൃത്യമായ സമയം എടുക്കുക. ഇത് കൃത്യമായി ശീലിക്കുക. നിങ്ങളുടെ മനസ്സ് പറയുന്നത് കേള്‍ക്കുക.
advertisement
10/12
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിക്കാര്‍ നിങ്ങളുടെ എല്ലാ ബന്ധങ്ങളും പുതുമയോടെ തുടങ്ങാന്‍ നിങ്ങള്‍ തയ്യാറാണ്. പഴയ പ്രധാനമല്ലാത്ത കാര്യങ്ങള്‍ ബന്ധത്തില്‍ അവഗണിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. പുതിയ ബന്ധം നിങ്ങളുടെ ശ്രമങ്ങളിലൂടെ പുതുക്കാനാകും. പ്രണയത്തിന്റെ ഊര്‍ജ്ജം ഈ ബന്ധത്തില്‍ നിറയ്ക്കുക.
advertisement
11/12
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിക്കാര്‍ ആരുടെയും ഉപദേശം സ്വീകരിക്കുന്നില്ലെന്ന് ഇന്ന് തിരിച്ചറിയും. ബന്ധത്തില്‍ നിങ്ങള്‍ ചില ആരോഗ്യകരമായ നിയന്ത്രണം വെച്ചിട്ടുണ്ട്. നിങ്ങളുടെ ഏറ്റവും വലിയ അഭ്യുദേയകാംക്ഷികളെ പോലും നിങ്ങളുടെ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ നിങ്ങള്‍ സമ്മതിക്കില്ല. അവരുടെ അഭിപ്രായങ്ങളെ നിങ്ങള്‍ മാനിക്കും.
advertisement
12/12
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയില്‍ പെട്ടെന്നുണ്ടായ മാറ്റം അറിയാന്‍ നിങ്ങള്‍ക്ക് സഹായം ലഭിക്കും. നിങ്ങള്‍ പങ്കാളിക്ക് ചെറിയ ശ്രദ്ധ മാത്രമേ നല്‍കിയിരുന്നുള്ളു. നിങ്ങളുടെ പങ്കാളിയെ പ്രണയിക്കാനുള്ള ദിവസമാണിന്ന്. നിങ്ങളുടെ പങ്കാളിയെ ഷോപ്പിങ്ങിന് കൊണ്ടുപോകുക. ഒരുമിച്ച് അത്താഴം കഴിക്കുകയും പങ്കാളിയെ അഭിനന്ദിക്കുകയും ചെയ്യുക.
മലയാളം വാർത്തകൾ/Photogallery/Life/
Love Horoscope June 23| പ്രണയകാര്യത്തില് ഹൃദയം പറയുന്നത് കേള്ക്കുക; പങ്കാളിയെ അദ്ഭുതപ്പെടുത്താനാകും: ഇന്നത്തെ പ്രണയഫലം അറിയാം