TRENDING:

Love Horoscope Oct 4 | ബന്ധങ്ങളിൽ ആർദ്രതയും അടുപ്പവും അനുഭവപ്പെടും; ആരോഗ്യം മെച്ചപ്പെടും: ഇന്നത്തെ പ്രണയഫലം

Last Updated:
വിവിധ രാശികളിൽ ജനിച്ചവരുടെ 2025 ഒക്ടോബർ നാലിലെ പ്രണയഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
advertisement
1/13
Love Horoscope Oct 4 | ബന്ധങ്ങളിൽ ആർദ്രതയും അടുപ്പവും അനുഭവപ്പെടും; ആരോഗ്യം മെച്ചപ്പെടും: ഇന്നത്തെ പ്രണയഫലം
സംഘർഷം ഒഴിവാക്കാൻ മേടം, കുംഭം രാശിക്കാർക്ക് അഹങ്കാരത്തിന് പകരം സമാധാനത്തിന്റെ മാർഗം സ്വീകരിക്കാൻ നിർദ്ദേശിക്കപ്പെടുന്നു. അതേസമയം വൃശ്ചികം രാശിക്കാർക്ക് ഗാർഹിക പിരിമുറുക്കങ്ങൾ ലഘൂകരിക്കുന്നതായി കാണുന്നു. മിഥുനം, കർക്കടകം എന്നീ രാശിക്കാർ ആർദ്രതയും അടുപ്പവും അനുഭവിക്കും. രാശിക്കാർക്ക് പങ്കാളിയുമായുള്ള സ്‌നേഹം ശക്തിപ്പെടുത്തുന്നതിന് സന്തോഷകരമായ നിമിഷങ്ങളെക്കുറിച്ച് ചിന്തിക്കും. കന്നി, തുലാം രാശിക്കാർക്ക് പങ്കാളിയിൽ നിന്ന് ഐക്യവും വിലമതിപ്പും ആസ്വദിക്കാൻ കഴിയും. വൃശ്ചികം രാശിക്കാർക്ക് ഹൃദയംഗമമായ ഒരു പ്രവൃത്തിയിൽ സന്തോഷം അനുഭവപ്പെടാം. ധനു, മകരം രാശിക്കാർക്ക് പ്രധാനപ്പെട്ട സംഭാഷണങ്ങൾക്ക് തുടക്കമിടാനും ബന്ധങ്ങൾ പുനർനിർമ്മിക്കാൻ സന്നദ്ധത കാണിക്കാനും അവസരമുണ്ടാകും. പരിചരണത്തിനും മനസ്സിലാക്കലിനും ഇടയിൽ സന്തുലിതാവസ്ഥ കൈവരിക്കുന്നതിനൊപ്പം വ്യക്തിപരമായ അതിരുകൾ പാലിക്കേണ്ടതിന്റെ ആവശ്യകതയും മീനം രാശിക്കാർ തിരിച്ചറിയും.. മൊത്തത്തിൽ, ഇത് ആരോഗ്യം മെച്ചപ്പെടുകയും ബന്ധങ്ങളും ആശയവിനിമയവും മെച്ചപ്പെടുന്ന ദിവസവുമാണ്
advertisement
2/13
ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ: ഒരു വിഷയത്തിൽ നിങ്ങളുടെ നിലപാടിൽ ഉറച്ചു നിൽക്കുന്നതിന് പകരം പങ്കാളിയോട് വിട്ടുവീഴ്ച ചെയ്യുന്നതാണ് ബുദ്ധിയെന്ന് പ്രണയഫലത്തിൽ പറയുന്നു. നിങ്ങളുടെ പങ്കാളിക്ക് നിങ്ങളേക്കാൾ പ്രധാന്യമുള്ള ഒരു പ്രശ്‌നമായിരിക്കും അത്. ഇന്ന് നിങ്ങളുടെ പോരാട്ടങ്ങൾ മാറ്റിവെച്ച് മൊത്തത്തിലുള്ള സമാധാനം നിലനിർത്താൻ ശ്രമിക്കുക
advertisement
3/13
ടോറസ് (Taurus - ഇടവം രാശി): ഏപ്രിൽ 20നും മേയ്20നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങളുടെ കുടുംബത്തിൽ എന്തെങ്കിലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുകയാണെന്ന് അതിന് പരിഹാരം കണ്ടെത്തുമെന്ന് പ്രണയഫലത്തിൽ പറയുന്നു. ഇത് നിങ്ങൾക്ക് മാത്രമല്ല, കുടുംബത്തിലെ എല്ലാവർക്കും ആശ്വാസം നൽകും. കുടുംബത്തിൽ സമാധാനം നിലനിർത്താൻ ശ്രമിക്കുകയും വിവാദമുണ്ടാക്കുന്ന കാര്യങ്ങൾ രഹസ്യമായി ചർച്ച ചെയ്യുകയും ചെയ്യുക. വീട്ടിലെ കുട്ടികളെ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകളിൽ നിന്ന് സംരക്ഷിക്കുക.
advertisement
4/13
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങളുടെ പങ്കാളിയുമായി ചില ആർദ്രമായ നിമിഷങ്ങൾ ചെലവഴിക്കാൻ ആഗ്രഹിക്കും. ഇതിന് സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും നിങ്ങൾ അൽപം മാറി നിന്നേക്കാം. ജോലിയുടെ തിരക്കിനിടയിൽ ഇന്ന് നിങ്ങളുടെ പങ്കാളിയോടൊപ്പം കുറച്ച് സമയം ഒന്നിച്ച് ചെലവഴിക്കുക. ഈ ഓർമകൾ എപ്പോഴും നിങ്ങളോടൊപ്പമുണ്ടാകും
advertisement
5/13
കാൻസർ (Cancer -കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: പരസ്പര ഐക്യത്തിന്റെ ഒരു ഘട്ടത്തിലൂടെ കടന്നുപോകുന്ന ഇന്ന് നിങ്ങളുടെ പങ്കാളിയുടെ ഊഷ്മളതയും സ്‌നേഹവും നിങ്ങൾക്ക് അനുഭവിക്കാൻ കഴിയുമെന്ന് പ്രണയഫലത്തിൽ പറയുന്നു. നിങ്ങളുടെ വികാരങ്ങൾ നിങ്ങളുടെ പ്രിയപ്പെട്ടവരുമായി പങ്കിടുക. ഈ സ്‌നേഹം നിങ്ങളിലും പ്രതിഫലിക്കുന്നത് നിങ്ങൾ കാണും. അവിവാഹിതർ തങ്ങളുടെ നല്ല ഗുണങ്ങൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം
advertisement
6/13
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയിൽ ജനിച്ചവർ: പ്രണയത്തിന്റെ കാര്യത്തിൽ ഇന്നത്തെ ദിവസം അനുകൂലമാണെന്ന് പ്രണയഫലത്തിൽ പറയുന്നു. പങ്കാളിയോടൊപ്പം അടുത്തിടെ ചെലവഴിച്ച ചില പ്രത്യേക നിമിഷങ്ങളെക്കുറിച്ച് ചിന്തിക്കുകയും നിങ്ങളുടെ ബന്ധം സുരക്ഷിതമായി എങ്ങനെ മുന്നോട്ട് കൊണ്ടുപോകാമെന്ന് ചിന്തിക്കുകയും ചെയ്യുക. സുരക്ഷിതമായി ഒന്നിച്ചിരിക്കാനും കുറച്ചുസമയം ആസ്വദിക്കാനും മറക്കരുത്
advertisement
7/13
വിർഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: ഗ്രഹങ്ങളുടെ സ്വാധീനം നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും ഇടയിൽ അത്ഭുതകരമായ ഐക്യവും ശക്തിബോധവും സൃഷ്ടിക്കുമെന്ന് പ്രണയഫലത്തിൽ പറയുന്നു. ഏതെങ്കിലും വിഷയത്തിൽ പ്രശ്‌നമുണ്ടെങ്കിൽ നിങ്ങളുടെ പങ്കാളിയിൽ നിന്ന് അഭിപ്രായമോ ഉപദേശമോ തേടാൻ മടിക്കരുത്
advertisement
8/13
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: നിങ്ങൾ അവിവാഹിതനാണെങ്കിൽ നിങ്ങൾ കണ്ടുമുട്ടുന്ന ഒരു വ്യക്തി നിങ്ങളെ പ്രത്യേകമായി ആകർഷിക്കും. നിങ്ങൾ ഒരു പ്രണയബന്ധത്തിലാണെങ്കിൽ നിങ്ങൾ എത്രത്തോളം വിലപ്പെട്ടതാണെന്ന് പങ്കാളി നിങ്ങളെ ബോധ്യപ്പെടുത്തും. നിങ്ങളുടെ പ്രണയപങ്കാളി ഇന്ന് നിങ്ങളുടെ മുഖത്ത് ഒരു പുഞ്ചിരി കൊണ്ടുവരും
advertisement
9/13
സ്‌കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ പ്രിയപ്പെട്ടവരിൽ നിന്ന് ഇന്ന് നിങ്ങൾക്ക് അപ്രതീക്ഷിതമായി ഒരു സമ്മാനം ലഭിച്ചേക്കാം. അവരുടെ ചിന്താശേഷി നിങ്ങളെ അത്ഭുതപ്പെടുത്തുകയും സ്പർശിക്കുകയും ചെയ്യും. അവരുടെ വാത്സല്യത്തിന്റെ ഊഷ്മളത അനുഭവിക്കാൻ കഴിയും. ഇന്ന് നിങ്ങളുടെ ബന്ധങ്ങൾ മെച്ചപ്പെടുത്താൻ ശ്രമിച്ചാൽ നിങ്ങളുടെ പ്രിയപ്പെട്ടവർ നിങ്ങളെ എത്രമാത്രം കരുതുന്നുവെന്ന് നിങ്ങൾ തിരിച്ചറിയും. അത് ആവോളം ആസ്വദിക്കുക
advertisement
10/13
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ചില ആളുകൾ നിങ്ങളുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാകാമെന്നും ബന്ധം വഷളാകുകയാണെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ ഒരു ഭാഗം നഷ്ടപ്പെട്ടതായി തോന്നുമെന്നും പ്രണയഫലത്തിൽ പറയുന്നു. നിങ്ങൾക്ക് ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാനിടയുണ്ട്. എന്നാൽ നിങ്ങളുടെ പ്രിയപ്പെട്ടവരോടുള്ള വികാരങ്ങൾ നശിപ്പിക്കാൻ അവരെ അനുവദിക്കരുത്. ഇന്ന് നിങ്ങളുടെ ബന്ധം കെട്ടിപ്പടുക്കാൻ ശ്രമിക്കുക.
advertisement
11/13
കാപ്രികോൺ (Capricorn -മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: നിങ്ങളും പങ്കാളിയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ ഇന്ന് നിങ്ങൾ എന്തും ചെയ്യാൻ തയ്യാറാകുമെന്ന് പ്രണയഫലത്തിൽ പറഞ്ഞു. ചില മുൻകാല അനുഭവങ്ങൾ ഉണ്ടെങ്കിലും പുതിയ അധ്യായം ആരംഭിക്കാൻ നിങ്ങൾ തയ്യാറാകും. നിങ്ങളുടെ കാമുകൻ നിങ്ങളുടെ ബന്ധത്തിന് പുതിയൊരു അവസരം നൽകാൻ തയ്യാറാകും.
advertisement
12/13
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ പ്രശ്‌നങ്ങൾ പങ്കാളിയുമായി ചർച്ച ചെയ്യുന്നത് ബുദ്ധിമുട്ടായിരിക്കും. നിങ്ങൾ രണ്ടുപേരും തിരക്കിലായിരിക്കും. നിങ്ങളുമായി ഇഷ്ടപ്പെട്ടകാര്യം സംസാരിക്കാൻ കാമുകൻ ഇഷ്ടപ്പെട്ടേക്കില്ല. രണ്ട് സാഹചര്യങ്ങളിലും വാദപ്രതിവാദങ്ങളിലേക്ക് നയിച്ചേക്കാം. തെറ്റിദ്ധാരണ ഇല്ലാതാക്കാൻ നിങ്ങൾ രണ്ടുപേരും പിന്നീട് ശ്രമിക്കും. ടെൻഷൻ കുറയ്ക്കാൻ വഴി കണ്ടെത്തുക.
advertisement
13/13
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ: ഒരു സുഹൃത്ത് നിങ്ങളിൽ നിന്ന് അമിതമായി ആവശ്യങ്ങൾ ഉന്നയിക്കാൻ തുടങ്ങിയേക്കാമെന്ന് രാശിഫലത്തിൽ പറയുന്നു. ചെലവ് കുറയ്ക്കുന്നത് ഗുണകരമാകും. നിങ്ങൾ രണ്ടുപേരും ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. എല്ലാം ശരിയാകുന്നത് വരെ കാത്തിരിക്കുക.
മലയാളം വാർത്തകൾ/Photogallery/Life/
Love Horoscope Oct 4 | ബന്ധങ്ങളിൽ ആർദ്രതയും അടുപ്പവും അനുഭവപ്പെടും; ആരോഗ്യം മെച്ചപ്പെടും: ഇന്നത്തെ പ്രണയഫലം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories