Love Horoscope June 4| വിരസതയും ഏകാന്തതയും ഇന്ന് അവസാനിക്കും; ജീവിതത്തിൽ സന്തോഷം നിറയും: ഇന്നത്തെ പ്രണയഫലം അറിയാം
- Published by:ASHLI
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 ജൂണ് 4-ലെ പ്രണയഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
advertisement
1/12

ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിക്കാര്‍ നിങ്ങളുടെ പ്രണയ ജീവിതം കാരണങ്ങളില്ലാതെ സങ്കീര്‍ണമാക്കുകയാണ് നിങ്ങളുടെ മുന്നിലുള്ളത് കാണാനും സ്വീകരിക്കാനും നിങ്ങള്‍ ഭയപ്പെടുന്നതുകൊണ്ടാണിത്. തുറന്ന മനസ്സോടെ നിങ്ങള്‍ സാഹചര്യം വിലയിരുത്തേണ്ടതുണ്ട്. ശരിയായ വഴി തിരഞ്ഞെടുക്കുക. ഏത് വഴിയാണ് നിങ്ങള്‍ക്ക് നല്ല ഫലം നല്‍കുന്നതെന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാനാകും.
advertisement
2/12
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇടവം രാശിക്കാരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ പങ്കാളി നിങ്ങളെ അദ്ഭുതപ്പെടുത്തും. വിരസതയും ഏകാന്തതയും ഇന്ന് അവസാനിക്കും. നിങ്ങളുടെ ബന്ധത്തില്‍ ഒരു പടി മുന്നോട്ടുപോകാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. ഇത് നിങ്ങളുടെ പങ്കാളിയുമായി ചര്‍ച്ച ചെയ്യുന്നതിനുള്ള ശരിയായ സമയമാണിത്. തിടുക്കം കാണിക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ പരിശ്രമത്തിലൂടെയാണ് ഈ പ്രണയം നിങ്ങളിലേക്ക് എത്തിയത്.
advertisement
3/12
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിക്കാര്‍ വളരെക്കാലമായി പ്രണയ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ്. നിങ്ങളുടെ അന്വേഷണം ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. നിങ്ങളുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍ നിങ്ങളെ പ്രണയിക്കുന്നുണ്ട്. എന്നാല്‍ അവര്‍ ഇക്കാര്യം ഇതുവരെ നിങ്ങളോട് തുറന്നുപറഞ്ഞിട്ടില്ല. നിങ്ങള്‍ അവരുടെ പ്രണയം നിരസിക്കുമോ എന്ന ഭയം കാരണമാണ് അത് തുറന്നുപറയാന്‍ മടിക്കുന്നത്. അവരുമായി കുറച്ച് സമയം ചെലവഴിക്കുക. അവരുടെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ഒരു മാര്‍ഗ്ഗം തെളിയും.
advertisement
4/12
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടകം രാശിക്കാരെ സംബന്ധിച്ച് കുറേപേര്‍ക്ക് നിങ്ങളെ ഇഷ്ടമാണ്. എന്നാല്‍ എല്ലാവരും നിങ്ങളെ കുറിച്ച് ഗൗരവമായി ചിന്തിക്കുന്നില്ല. കാരണം നിങ്ങള്‍ ജോലിയുടെ ഭാഗമായി ധാരാളം യാത്ര ചെയ്യുന്നുണ്ട്. അതുകൊണ്ട് നിങ്ങള്‍ക്ക് വീട്ടില്‍ കുറച്ച് സമയം മാത്രമെ ചെലവഴിക്കാന്‍ സാധിക്കുന്നുള്ളു. നിങ്ങളുടെ പങ്കാളിയുടെ ആശങ്ക ന്യായമാണ്. കാരണം നിങ്ങള്‍ക്ക് വീട്ടില്‍ വളരെ കുറച്ച് സമയം മാത്രമേ ചെലവഴിക്കാന്‍ കിട്ടുന്നുള്ളു.
advertisement
5/12
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്നത്തെ ദിവസം വളരെ വികാരപരമായി തോന്നും. നെഗറ്റീവും പോസിറ്റീവും ആയിട്ടുള്ള വികാരങ്ങള്‍ നിങ്ങളുടെ മനസ്സിനെ കീഴ്പ്പെടുത്തും. അതുകൊണ്ട് പ്രണയ ജീവിതത്തെ കുറിച്ച് ഒരു തീരുമാനം എടുക്കാനുള്ള ശരിയായ സമയമല്ല ഇത്. നിങ്ങള്‍ ഒരു ബന്ധത്തിലാണെങ്കില്‍ പ്രണയിക്കാന്‍ ഇത് പറ്റിയ സമയമാണ്. അവിവാഹിതര്‍ നിങ്ങളിലേക്ക് താല്‍പ്പര്യം കാണിക്കുന്ന ഒരാളെ ഇന്നത്തെ ദിവസം കണ്ടുമുട്ടും.
advertisement
6/12
വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിക്കാര്‍ ഒരു പടി പിന്നോട്ട് മാറി നിങ്ങളുടെ ബന്ധത്തെ കുറിച്ച് വിശദമായി യുക്തിയോടെ അവലോകനം ചെയ്യുക. നിങ്ങളുടെ പങ്കാളിയെ കുറിച്ചുള്ള എന്തെങ്കിലും വിവരങ്ങള്‍ നിങ്ങള്‍ അറിഞ്ഞിട്ടും അവഗണിച്ചിട്ടുണ്ടാകും. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ബന്ധത്തിന്റെ പ്രാധാന്യം നഷ്ടപ്പെടുത്തില്ല. നിങ്ങളുടെ ബന്ധത്തെ കുറിച്ച് അവലോകനം ചെയ്യുമ്പോള്‍ ഇക്കാര്യം ഓര്‍മ്മിക്കുക. നിങ്ങള്‍ ഈ സമയത്ത് ഒരു തീരുമാനം എടുക്കേണ്ടിയിരിക്കുന്നു.
advertisement
7/12
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ശരീരികമായോ വൈകാരികമായോ നിങ്ങളില്‍ നിന്നും അകന്നിരിക്കുന്ന പങ്കാളിയുടെ സാന്നിധ്യം തുലാം രാശിക്കാര്‍ ആഗ്രഹിക്കുന്നുണ്ട്. നിങ്ങളുടെ പങ്കാളിയുമായി നിങ്ങള്‍ക്ക് എളുപ്പത്തില്‍ ബന്ധപ്പെടാന്‍ കഴിയും. നിങ്ങളുടെ അഹങ്കാരം മാറ്റിവെച്ച് അതിനായി ശ്രമിക്കുക. നിങ്ങളുടെ പങ്കാളിയും ഇതേ മാനസികാവസ്ഥയിലാണെന്ന് അറിയുമ്പോള്‍ നിങ്ങള്‍ അദ്ഭുതപ്പെടും. നിങ്ങള്‍ക്കിടയിലുള്ള അദൃശ്യമായ ഈ ഭിത്തി തകര്‍ക്കുക്ക. മുന്നോട്ടുപോകുക.
advertisement
8/12
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചികം രാശിക്കാര്‍ നിങ്ങളുടെ പങ്കാളിയെ സന്തോഷിപ്പിക്കാന്‍ അവസരം കണ്ടെത്തണം. നിങ്ങളുടെ തിരക്കേറിയ ജീവിതത്തിനിടയിലും അതിനായി സമയം കണ്ടെത്തുക. നിങ്ങളുടെ ബന്ധത്തില്‍ നിങ്ങള്‍ക്ക് ധാരാളം സ്നേഹം ലഭിക്കുന്നുണ്ട്. ഈ സ്നേഹം മറ്റുള്ളവര്‍ക്ക് സ്വപ്നം മാത്രം കാണാനാകുന്നതാണ്. അതുകൊണ്ടായിരിക്കാം നിങ്ങള്‍ക്ക് നിങ്ങളുടെ പ്രണയത്തിന്റെ മൂല്യം മനസ്സിലാകാത്തത്. ഒരു ഫോട്ടോ ഫ്രെയിം ചെയ്ത് പങ്കാളിക്ക് നല്‍കുക.
advertisement
9/12
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനു രാശിയില്‍ ജനിച്ചവര്‍ നിങ്ങളുടെ പങ്കാളിയുമായി സമയം ചെലവഴിക്കേണ്ടതുണ്ട്. ചെറിയ നിമിഷങ്ങള്‍ പോലും ആസ്വദിക്കാന്‍ ശ്രമിക്കുക. ഗൗരവമുള്ള പ്രശ്നങ്ങള്‍ ഇന്നത്തെ ദിവസം മാറ്റി നിര്‍ത്തുക. നിങ്ങളുടെ ബന്ധം വളരെ അടുപ്പമുള്ളതാണ്. ഈ സമയം ചെറിയ വിശ്രമകരമായ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ രണ്ട് പേര്‍ക്കും പരസ്പരം സന്തോഷം ലഭിക്കും.
advertisement
10/12
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിക്കാര്‍ നിങ്ങളുടെ ബന്ധത്തില്‍ നിന്ന് ഒരു പടി പിന്നോട്ട് മാറി ബന്ധത്തെ യുക്തിസഹമായി വിലയിരുത്തേണ്ടതുണ്ട്. നിങ്ങളുടെ പങ്കാളിക്ക് നിങ്ങളില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്ന് നിങ്ങള്‍ മനസ്സിലാക്കണം. നിങ്ങള്‍ ഈ പ്രണയ പരീക്ഷണത്തിലൂടെ കടന്നുപോകേണ്ടിയിരിക്കുന്നു. ഈ പ്രണയബന്ധം ശക്തമായി തന്നെ ദീര്‍ഘകാലം തുടരും. നിങ്ങള്‍ക്ക് ആഗ്രഹവും സഹാനുഭൂതിയും ഉണ്ടെങ്കില്‍ എന്തും നേരിടാനാകും. എന്ത് തരം പ്രതിസന്ധി വന്നാലും നിങ്ങള്‍ അതിനെ നേരിടും.
advertisement
11/12
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിക്കാര്‍ ഇന്നത്തെ ദിവസം നിങ്ങളുടെ പ്രണയത്തെയും പ്രതിബദ്ധതയെയും പരീക്ഷിക്കുന്ന ചില സാഹചര്യങ്ങള്‍ നേരിട്ടേക്കും. നിങ്ങളുടെ പങ്കാളിക്ക് നിങ്ങളില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് മനസ്സിലാക്കുക. ഈ പ്രണയ പരീക്ഷണത്തിലൂടെ നിങ്ങള്‍ കടന്നുപോകണം. അതുകൊണ്ട് നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാകും. നിങ്ങള്‍ക്ക് അനുകമ്പയും സഹാനുഭൂതിയും ഉണ്ടെങ്കില്‍ എന്ത് പ്രഹേളിക വന്നാലും തരണം ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കും.
advertisement
12/12
പിസെസ് (Piscse മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിക്കാരെ സംബന്ധിച്ച് നിങ്ങളുടെ പ്രണയ ജീവിതത്തിലെ രസകരമായ സമയം കടന്നുപോകുന്നു. ഒരു ബന്ധം ആരെങ്കിലുമായി ആരംഭിച്ചിട്ടുണ്ടെങ്കില്‍ ആ ബന്ധം ശക്തമാക്കാന്‍ ആലോചിക്കണം. രണ്ട് പേര്‍ക്കും പ്രണയവും കഴിവും ഒരുമിച്ച് കൊണ്ടുപോകാനാകും. നിങ്ങളുടെ ഭാവിയെ കുറിച്ച് തുറന്ന മനസ്സോടെയിരിക്കുക. എന്നാല്‍ ഒരു പദ്ധതിയിലും ഇപ്പോള്‍ അന്തിമ തീരുമാനമെടുക്കരുത്.
മലയാളം വാർത്തകൾ/Photogallery/Life/
Love Horoscope June 4| വിരസതയും ഏകാന്തതയും ഇന്ന് അവസാനിക്കും; ജീവിതത്തിൽ സന്തോഷം നിറയും: ഇന്നത്തെ പ്രണയഫലം അറിയാം