TRENDING:

'കീമോ ചികിത്സയ്ക്കായി എന്‍റെ മകളെയെങ്കിലും കടത്തി വിടൂ'; കണ്ണുനിറയും കാഴ്ചയായി ചൈനയിലെ അമ്മ

Last Updated:
തന്നെ കടത്തി വിടേണ്ടെന്നും എന്നാൽ മകളെ പോകാൻ അനുവദിക്കണമെന്നും അവർ കണ്ണീരോടെ അഭ്യർഥിച്ചു.
advertisement
1/7
'കീമോ ചികിത്സയ്ക്കായി  മകളെയെങ്കിലും കടത്തി വിടൂ'; കണ്ണുനിറയും കാഴ്ചയായി ചൈനയിലെ അമ്മ
ജിയുജിയാംഗ്: കൊറോണ പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് ചൈനയിലുള്ളത്. ഇത് ജനജീവിതത്തെയാകെ ബാധിച്ചിരിക്കുകയാണ്. ഇതിനിടെ ഗുരുതര രോഗം ബാധിച്ച മകളുടെ ചികിത്സയ്ക്കായി അഭ്യർഥിക്കുന്ന അമ്മയുടെ കാഴ്ച കണ്ണുനനയിക്കുന്നു.
advertisement
2/7
ഹൂബെയിൽ നിന്ന് പുറത്തുകടക്കാൻ പൊലീസ് ചെക്കുപോസ്റ്റിൽ കരഞ്ഞഭ്യർഥിക്കുന്ന അമ്മയുടെ വാർത്ത റോയിട്ടേഴ്സാണ് പുറത്തുവിട്ടത്.ലൂ എന്ന അമ്പതുകാരിയായ കർഷക സ്ത്രീയാണ് ഉദ്യോഗസ്ഥർക്കു മുന്നിൽ പൊട്ടിക്കരഞ്ഞത്.
advertisement
3/7
ഹൂബൈ പ്രവിശ്യയിലെ ജിയുജിയാംഗ് യാംഗ്സേ നദിക്ക് സമീപമാണ് ലൂവും ലൂക്കീമിയ ബാധിച്ച മകളും താമസിക്കുന്നത്. വൈറസ് പടർന്നുപിടിക്കുന്നതിന്റെ പ്രഭവകേന്ദ്രമായ വുഹാനിലെ ആശുപത്രികളിൽ പനിബാധിച്ചവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
advertisement
4/7
മകൾക്ക് രണ്ടാം ഘട്ട കീമോതെറാപ്പി ചികിത്സ സ്വീകരിക്കേണ്ട സമയമാണിത്. ജിയു ജിയാങിലെ ആശുപത്രിയിലേക്കാണ് ഇവർക്ക് പോകേണ്ടത്.
advertisement
5/7
എന്നാൽ കൊറോണയുടെ പശ്ചാത്തലത്തിൽ ഇവരെ അങ്ങോട്ടേക്ക് പോകുന്നത് സുരക്ഷ ഉദ്യോഗസ്ഥർ തടഞ്ഞു. ഇതോടെയാണ് കരഞ്ഞു കൊണ്ട് അമ്മ കടത്തിവിടാൻ അഭ്യർഥിച്ചത്.
advertisement
6/7
എന്റെ മകൾക്ക് ജിയുജിയാങ്ങിലെ ആശുപത്രിയിൽ പോകേണ്ടതുണ്ട്, " അവൾക്ക് ചികിത്സ ആവശ്യമാണ്-ലു പറഞ്ഞു. തന്നെ കടത്തി വിടേണ്ടെന്നും എന്നാൽ മകളെ പോകാൻ അനുവദിക്കണമെന്നും അവർ കണ്ണീരോടെ അഭ്യർഥിച്ചു. മകളുടെ ജീവൻ രക്ഷിക്കേണ്ടത് തനിക്ക് വളരെ അത്യാവശ്യമാണെന്നും അവർ വ്യക്തമാക്കി.
advertisement
7/7
വാര്‍ത്താ ഏജന്‍സികള്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആരംഭിച്ചതോടെ പോലീസ് ആംബുലന്‍സ് വിളിച്ച് ഇവരെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായി.
മലയാളം വാർത്തകൾ/Photogallery/Life/
'കീമോ ചികിത്സയ്ക്കായി എന്‍റെ മകളെയെങ്കിലും കടത്തി വിടൂ'; കണ്ണുനിറയും കാഴ്ചയായി ചൈനയിലെ അമ്മ
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories