TRENDING:

2026ലെ പ്രവചനങ്ങൾ: പുടിന്റെ പതനം മുതൽ തേനീച്ചകൾ പരത്തുന്ന രോഗങ്ങൾ വരെ; ലോകത്തെ കാത്തിരിക്കുന്നത് ഭയപ്പെടുത്തുന്ന മാറ്റങ്ങളോ?

Last Updated:
പുതുവർഷത്തെ വരവേൽക്കാൻ ലോകം ഒരുങ്ങുമ്പോൾ, പ്രശസ്ത പ്രവാചകരായ ബാബ വംഗ, നോസ്ട്രഡാമസ്, അതോസ് സലോമി എന്നിവരുടെ 2026നെ കുറിച്ചുള്ള പ്രവചനങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്
advertisement
1/13
2026ലെ പ്രവചനങ്ങൾ: പുടിന്റെ പതനം മുതൽ തേനീച്ചകൾ പരത്തുന്ന രോഗങ്ങൾ വരെ
പുതുവർഷം പിറക്കാൻ ഇനി ഏതാനും മണിക്കൂറുകൾ കൂടി മാത്രമാണ് ബാക്കി. പലർക്കും പുതിയ തുടക്കത്തിനുള്ള അവസരമാണിത്.
advertisement
2/13
പുതുവർഷത്തെ വരവേൽക്കാൻ ലോകം ഒരുങ്ങുമ്പോൾ, പ്രശസ്ത പ്രവാചകരായ ബാബ വംഗ, നോസ്ട്രഡാമസ്, അതോസ് സലോമി എന്നിവരുടെ 2026നെ കുറിച്ചുള്ള പ്രവചനങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. പ്രത്യാശയും ഭീതിയും ഒരുപോലെ നൽകുന്നതാണ് ഈ പ്രവചനങ്ങൾ. 2026-ലേക്ക് ഏതാനും മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ആ പ്രവചനങ്ങളെക്കുറിച്ച് കൂടുതൽ അറിയാം.
advertisement
3/13
ഇപ്പോഴിതാ അന്ധയായ മിസ്റ്റിക് ബാബാ വംഗയുടെയും ഫ്രഞ്ച് ജ്യോതിഷിയായ നോസ്ട്രഡാമസിന്റെയും പ്രവചനങ്ങൾ ഓൺലൈനിൽ ട്രെൻഡിംഗാണ്. യുദ്ധങ്ങൾ, ദുരന്തങ്ങൾ, രാഷ്ട്രീയ മേഖലയിലെ മാറ്റങ്ങൾ, അന്യഗ്രഹ ജീവികളുടെ ഏറ്റുമുട്ടലുകൾ എന്നിവയെല്ലാം ഇരുവരും പ്രവചിച്ചിട്ടുണ്ട്.
advertisement
4/13
അന്യഗ്രഹ ജീവികളുമായി ഭൂമിക്ക് സമ്പർക്കമുണ്ടാകുമെന്നും ബാബ വംഗ പ്രവചിച്ചിട്ടുണ്ട്. ഒരു പക്ഷേ ഭൂമിയുടെ ഭ്രമണപഥത്തിന് സമീപത്ത് കൂടി കടന്നുപോകുമെന്ന് പ്രതീക്ഷിക്കുന്ന 3I/ATLAS എന്ന ഇന്റർസ്‌റ്റെല്ലാർ വസ്തുവുമായി ഇത് ബന്ധപ്പെട്ടിരിക്കാമെന്ന് കരുതുന്നു.
advertisement
5/13
ബാബ വംഗയുടെ പ്രവചനങ്ങളിൽ പ്രകൃതി ദുരന്തങ്ങളും ഉൾപ്പെടുന്നു. ഭൂമിയുടെ എട്ട് മുതൽ 10 ശതമാനം വരെ ഭൂകമ്പങ്ങൾ, സുനാമികൾ, വെള്ളപ്പൊക്കങ്ങൾ, അഗ്നിപർവത സ്‌ഫോടനങ്ങൾ എന്നിവ ബാധിക്കാൻ ഇടയുണ്ടെന്ന് ബാബ വംഗ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലോകമെമ്പാടും കാലാവസ്ഥാ സംബന്ധമായ ദുരന്തങ്ങൾ പതിവായി സംഭവിക്കുന്നതിനാൽ ആളുകൾ ഇത്തരം പ്രവചനങ്ങൾ ശ്രദ്ധിക്കാറുണ്ട്.
advertisement
6/13
ഏറ്റവും ആശങ്കാജനകമായ പ്രവചനങ്ങളിലൊന്ന് മൂന്നാം ലോക മഹായുദ്ധമാണ്. ബാബ വംഗയുടെ അഭിപ്രായത്തിൽ ഒരു വലിയ ആഗോള സംഘർഷത്തിനുള്ള സാധ്യത നിലനിൽക്കുന്നു. കിഴക്കുനിന്ന് ആരംഭിച്ച് ക്രമേണ യുഎസ്, റഷ്യ, ചൈന തുടങ്ങിയ പ്രധാന ലോകശക്തികൾ പങ്കാളികളാകുന്ന ഒരു വലിയ യുദ്ധമാണ് അവർ പ്രവചിച്ചിരിക്കുന്നത്.
advertisement
7/13
ഫ്രഞ്ച് ജ്യോതിഷിയായ നോസ്ട്രഡാമസും സമാനമായ പ്രവചനങ്ങൾ നടത്തിയിട്ടുണ്ട്. അങ്ങേയറ്റത്തെ അക്രമവും കഷ്ടപ്പാടുകളും നിറഞ്ഞ ഏഴ് മാസം നീണ്ടുനിൽക്കുന്ന അതിദാരുണമായ യുദ്ധം ഉണ്ടാകുമെന്ന് അദ്ദേഹം പ്രവചിച്ചിട്ടുണ്ട്.
advertisement
8/13
ഒരു പ്രശസ്തനായ വ്യക്തി ഇടിമിന്നലേറ്റ് വീഴുമെന്ന് അദ്ദേഹം പറയുന്നു. രാഷ്ട്രീയപരമായി വളരെയധികം സ്വാധീനമുള്ള ഒരു വ്യക്തിയോ അല്ലെങ്കിൽ സെലിബ്രിറ്റിയുടെയോ പെട്ടെന്നുള്ളതും ഞെട്ടിപ്പിക്കുന്നതുമായ അന്ത്യം സംഭവിക്കുമെന്ന ഊഹാപോഹങ്ങൾ പ്രചരിക്കാൻ ഇത് ഇടയാക്കി. നോസ്ട്രഡാമസിന്റെ 2026നെക്കുറിച്ചുള്ള ഏറ്റവും വിചിത്രമായ പ്രവചനങ്ങളിലൊന്ന് തേനീച്ചകൾ പരത്തുന്ന പകർച്ചവ്യാധിയാണ്.
advertisement
9/13
സ്വിറ്റ്‌സർലാൻഡിൽ ഒരു 'രക്തപ്രവാഹം' ഉണ്ടാകുമെന്നതാണ് അസ്വസ്ഥതയുണ്ടാക്കുന്ന മറ്റൊരു പ്രവചനം. സംഘർഷങ്ങൾ വ്യാപിക്കുമ്പോൾ അത് നിഷ്പക്ഷ മേഖലകളിൽ കൂടി അക്രമമായി വളരുമെന്നതിന്റെ സൂചനയായി ഇത് കരുതുന്നു.
advertisement
10/13
ലിവിംഗ് നോസ്ട്രഡാമസ് എന്ന് അറിയപ്പെടുന്ന ബ്രസീലിയൻ പ്രവാചകയായ ആതോസ് സലോമിയുടെയും പ്രവചനങ്ങൾ ശ്രദ്ധ നേടുന്നുണ്ട്. ആർട്ടിക് പ്രദേശത്ത് നാറ്റോയും റഷ്യയും തമ്മിൽ നേരിട്ട് സൈനിക ഏറ്റുമുട്ടൽ ഉണ്ടാകുമെന്ന് അദ്ദേഹം പറയുന്നു. വലിയ തോതിൽ മഞ്ഞുരുകുമെന്നും കാലാവസ്ഥാ വ്യതിയാനം മൂലം പുതിയ കപ്പൽ പാതകൾ തുറക്കപ്പെടുമെന്നും അദ്ദേഹം പറയുന്നു.
advertisement
11/13
ആഗോള ധനകാര്യ മേഖലയിൽ സുപ്രധാന മാറ്റങ്ങൾ സംഭവിക്കുമെന്നും സലോമി മുൻകൂട്ടി പ്രവചിക്കുന്നു. സൗദി അറേബ്യ യുഎസ് ഡോളറിൽ നിന്ന് അകന്ന് ബ്രിക്‌സ് സഖ്യം വികസിപ്പിച്ച് അതിനെ നയിക്കുമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. ഇത് ലോക സാമ്പത്തിക ക്രമം പുനർനിർമിക്കുമെന്നും അമേരിക്കയുടെ സാമ്പത്തിക മേഖലയിലെ ആധിപത്യം ദുർബലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
advertisement
12/13
റഷ്യയിൽ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ പതനവും തുടർന്ന് ആഗോള രാഷ്ട്രീയത്തെ നാടകീയമായി മാറ്റിമറിക്കാൻ കഴിയുന്ന ശക്തനായ ഒരു പുതിയ നേതാവിന്റെ ഉദയവും ബാബ വംഗ പ്രവചിച്ചിട്ടുണ്ട്.
advertisement
13/13
ഈ പ്രവചനങ്ങൾ വലിയ തോതിൽ ജനശ്രദ്ധ ആകർഷിച്ചിട്ടുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. ഇക്കാര്യങ്ങൾ ഉറപ്പിക്കുന്നതിന് വ്യക്തമായ വിശദാംശങ്ങൾ രേഖപ്പെടുത്തണമെന്നും ഒന്നിലധികം സ്വതന്ത്ര സ്രോതസ്സുകൾ അത് സ്ഥിരീകരിക്കണമെന്നും വിദഗ്ധർ പറയുന്നു.
മലയാളം വാർത്തകൾ/Photogallery/Life/
2026ലെ പ്രവചനങ്ങൾ: പുടിന്റെ പതനം മുതൽ തേനീച്ചകൾ പരത്തുന്ന രോഗങ്ങൾ വരെ; ലോകത്തെ കാത്തിരിക്കുന്നത് ഭയപ്പെടുത്തുന്ന മാറ്റങ്ങളോ?
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories