TRENDING:

Ramayana Masam 2020 | എഴുത്തച്ഛനെഴുതിയ അദ്ധ്യാത്മരാമായണം കിളിപ്പാട്ടിന് ആലപ്പുഴയിലെന്തു കാര്യം?

Last Updated:
അദ്ധ്യാത്മരാമായണം കിളിപ്പാട്ട് എഴുതിയത് എഴുത്തച്ഛനാണെങ്കിലും മലയാളിയെ വായിപ്പിച്ചത് ആലപ്പുഴയിലെ വിദ്യാരംഭമാണ്
advertisement
1/7
എഴുത്തച്ഛനെഴുതിയ അദ്ധ്യാത്മരാമായണം കിളിപ്പാട്ടിന് ആലപ്പുഴയിലെന്തു കാര്യം?
അദ്ധ്യാത്മരാമായണം കിളിപ്പാട്ട് എഴുതിയത് എഴുത്തച്ഛനാണെങ്കിലും മലയാളിയെ വായിപ്പിച്ചത് ആലപ്പുഴയിലെ 'വിദ്യാരംഭം' പബ്ലിഷേഴ്‌സാണ്. ഒരു നൂറ്റാണ്ടു പിന്നിട്ട ഈ പ്രസാധക സംരംഭമാണ് ഏറ്റവും കൂടുതൽ അദ്ധ്യാത്മ രാമായണവും രാമായണ കഥകളും പൂജാമുറികളിലും പുസ്തക അലമാരകളിലും എത്തിച്ചത്
advertisement
2/7
അച്ചടി രാമായണത്തിന്റെ ചരിത്രം തന്നെ വിദ്യാരംഭവുമായി കെട്ടുപിണഞ്ഞുകിടക്കുകയാണ്. ചന്ദനത്തിരിയുടെ മണമാണ് ആലപ്പുഴയിലെ വിദ്യാരംഭം പുസ്തകക്കടയുടെ അകത്തളങ്ങൾക്ക്. നഗരം പരിഷ്‌കാരത്തിന്റെ പിറകെ പായുമ്പോഴും പഴയ ഒരു വടവൃക്ഷം പോലെ മുല്ലക്കൽ തെരുവിന്റെ അവസാന ഭാഗത്തായി അത് പന്തൽ വിരിച്ചിരിക്കുന്നു
advertisement
3/7
ചിത്രങ്ങളായും, കഥാപുസ്തകങ്ങളായും  വിദ്യാരംഭത്തിന്റെ അകത്തളങ്ങളിൽ നിന്ന് ഐതിഹ്യങ്ങൾ പിറവിയെടുക്കാൻ തുടങ്ങിയത് 1919ൽ ആണ്.  തെറ്റില്ലാത്ത അച്ചടി എന്നതായിരുന്നു വിദ്യാരംഭത്തിൻ്റെ ട്രേഡ്മാർക്ക് അക്ഷരാഭ്യാസം പോലുമില്ലാതിരുന്ന നാരായണൻ ചെട്ടിയാരുടെ കൈകളിലുടെ വീടുകളിൽ നിന്ന് വീടുകളിലേക്ക് എത്തിയ രാമായണങ്ങളുടെ എണ്ണമെടുക്കുക അസാധ്യം.
advertisement
4/7
ഓച്ചിറ മഹാദേവ ക്ഷേത്രത്തിലെ ആൽത്തറയിൽ തുടങ്ങിയതാണ് ചെട്ടിയാരുടെ പുസ്തക പുസ്തകവിൽപന. തലച്ചുമടായി എഴുത്തച്ഛന്റെ രാമായണവും പേറി അവിടെ എത്രയോ തവണ വന്നു പോയി. നാരായണൻ ചെട്ടിയാർക്കു പിന്നാലെ ചെല്ലപ്പൻചെട്ടിയാർ. ഇപ്പോൾ പുസ്തക വിൽപ്പനയുടെ മൂന്നാം തലമുറയാണ് ഒപ്പമുള്ളത്
advertisement
5/7
പഴയ കല്ലച്ച് മുതലുള്ള പ്രിൻറിംഗ് യന്ത്രങ്ങളൊക്കെ കടന്നു പോയ കാലത്തിന്റെ ശേഷിപ്പുകളായി ഇന്നുമുണ്ട്. ആദ്യകാലത്ത് വരികൾ നിരത്തിയടിച്ച് നക്ഷത്ര ചിഹ്നം ഉപയോഗിച്ച് വേർതിരിച്ചായിരുന്നു പ്രസിദ്ധീരണം
advertisement
6/7
എൺപതുകളിലാണ് വരികൾ തിരിച്ച് അടിക്കാൻ തുടങ്ങിയത്. അന്നത്തെ ഫോണ്ടുകളൊക്കെ മാറിപ്പോയി
advertisement
7/7
ഇപ്പോൾ ആലപ്പുഴയിൽ പഴയതുപോലെ പ്രിൻറിംഗ് ഇല്ല. പുസ്തകങ്ങൾ ശിവകാശിയിൽ നിന്ന് അച്ചടിച്ച് എത്തിക്കുകയാണെന്ന് ഈ തലമുറയിലെ നടത്തിപ്പുകാരനായ എൻ.സി. രാജേന്ദ്രൻ പറയുന്നു. ഇന്നും അദ്ധ്യാത്മരാമായണത്തോടു മലയാളത്തിൽ ചേർന്നു നിൽക്കുന്ന പേരാണ് വിദ്യാരംഭം
മലയാളം വാർത്തകൾ/Photogallery/Life/
Ramayana Masam 2020 | എഴുത്തച്ഛനെഴുതിയ അദ്ധ്യാത്മരാമായണം കിളിപ്പാട്ടിന് ആലപ്പുഴയിലെന്തു കാര്യം?
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories