Ramayana Masam 2020 | ഉഗ്രരൂപിയായ ശ്രീരാമൻ; നീർവേലിയുടെ ജലാധിപൻ
- Published by:Naseeba TC
- news18-malayalam
Last Updated:
സ്വര്‍ണമാനായി വന്ന് സീതയെ മോഹിപ്പിച്ച മരീചനെ വധിച്ചു നില്‍ക്കുന്ന അതിരൗദ്രഭാവത്തിലുള്ള രാമനെയാണ് ഇവിടെ ആരാധിക്കുന്നത്.
advertisement
1/10

കണ്ണൂര്‍ നീര്‍വേലി ശ്രീരാമസ്വാമി ക്ഷേത്രം പ്രതിഷ്ഠയിലും ആരാധനാ സങ്കല്‍പത്തിലും ഏറെ വ്യത്യസ്തമാണ്. വടക്കന്‍മലബാറിലെ നാലമ്പല ദര്‍ശനത്തിന്റെ തുടക്കം ഇവിടെയാണ്.
advertisement
2/10
സൗമ്യഭാവത്തിലുള്ള ശ്രീരാമനെയാണ് എല്ലായിടത്തും ആരാധിക്കുന്നത്. എന്നാല്‍ നീർവേലിയിൽ ശ്രീരാമന്‍ അതിരൗദ്രഭാവത്തിലാണ്. ജലമാണ് ഇവിടെ വിശ്വാസത്തിന്റെ അതിര്.
advertisement
3/10
നാലുപാടും നീരൊഴുക്കുകളാല്‍ വേലി തീര്‍ക്കുന്ന നീര്‍വേലിയുടെ ജലാധിപനാണ് ഉഗ്രരൂപിയായി ശ്രീരാമ സങ്കല്‍പം.
advertisement
4/10
രാമായണത്തിലെ ഏറ്റവും നിര്‍ണായകമായ ഒരു കഥാസന്ദര്‍ഭമാണ് നിര്‍വേലിയിലെ പ്രതിഷ്ഠയ്ക്ക് പിന്നിൽ. സ്വര്‍ണമാനായി വന്ന് സീതയെ മോഹിപ്പിച്ച മരീചനെ വധിച്ചു നില്‍ക്കുന്ന അതിരൗദ്രഭാവത്തിലുള്ള രാമനെയാണ് ഇവിടെ ആരാധിക്കുന്നത്.
advertisement
5/10
നീര്‍വേലി ശ്രീരാമക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നാണ് വിശ്വാസം. "നാലു പതിറ്റാണ്ട് മുമ്പ് വരെ ഓലമേഞ്ഞ് മേല്‍ക്കുരയുമായി പരിതാപകരമായ അവസ്ഥയിലായിരുന്നു ക്ഷേത്രം.
advertisement
6/10
പിന്നീട് നാട്ടുക്കാര്‍ മുന്‍കൈ എടുത്താണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് , " പ്രദേശവാസിയായ പി കെ ദാമോദരൻ പറയുന്നു.
advertisement
7/10
മകരത്തിലെ അശ്വതിയിലാണ് ഉല്‍സവം. മേടത്തിലെ രോഹിണി പ്രതിഷ്ഠാദിനവും.
advertisement
8/10
നീർവേലി ശ്രീരാമ ക്ഷേത്രത്തിലെ ഉപദേവനായ അയ്യപ്പന്റെ സ്ഥാനം വടക്കു കിഴക്കു മാറി കുന്നിൻ ചെരുവിലാണ്.
advertisement
9/10
ക്ഷേത്രത്തിനു പുറകിലായി ചുറ്റുമതിലോടു കൂടിയ നാഗ സ്ഥാനവുമുണ്ട്.
advertisement
10/10
കേരളത്തിൽ അപൂർവ്വമായി മാത്രം കാണപ്പെടുന്ന പാതാള നാഗ പ്രതിഷ്ഠയാണ് ഇവിടത്തേത്.