TRENDING:

കാണിക്കയെണ്ണാൻ പത്തു കോടിയുടെ പദ്ധതി; തിരുപ്പതി ക്ഷേത്രത്തിൽ പുതിയ സംവിധാനം

Last Updated:
14,962 ചതുരശ്ര അടി വിസ്തീർണത്തിലാണ് വഴിപാടുകൾ എണ്ണാനായുള്ള പുതിയ സ്ഥലം ഒരുക്കിയിരിക്കുന്നത്- റിപ്പോർട്ട്: ജി ടി ഹേമന്ത കുമാർ
advertisement
1/10
കാണിക്കയെണ്ണാൻ പത്തു കോടിയുടെ പദ്ധതി; തിരുപ്പതി ക്ഷേത്രത്തിൽ പുതിയ സംവിധാനം
ആന്ധ്രാപ്രദേശിലെ തിരുപ്പതി വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ കാണിക്കയെണ്ണാൻ 10 കോടി രൂപ നിർമ്മാണ ചെലവിൽ പുതിയ സംവിധാനം. ക്ഷേത്രത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നാണ് പരകമണി (Parakamani) മണ്ഡപം.
advertisement
2/10
ക്ഷേത്രത്തിൽ കാണിയ്ക്കയായി ലഭിക്കുന്നനാണയങ്ങൾ, നോട്ടുകൾ, സ്വർണം, വെള്ളി മുതലായ ആഭരണങ്ങൾ അടക്കമുള്ള വഴിപാടുകൾ എണ്ണുന്ന ഒരു പ്രത്യേക സ്ഥലമാണിത്.
advertisement
3/10
പതിനേഴാം നൂറ്റാണ്ട് മുതൽ ക്ഷേത്രത്തിൽ ഈ പാരമ്പര്യം പിന്തുടരുന്നു എന്നാണ് പറയപ്പെടുന്നത്. ഇപ്പോൾ പുതിയൊരു പരകമണി നിർമിച്ചിരിക്കുകയാണ് തിരുപ്പതി ക്ഷേത്രം. ‌14,962 ചതുരശ്ര അടി വിസ്തീർണത്തിലാണ് വഴിപാടുകൾ എണ്ണാനായുള്ള പുതിയ സ്ഥലം ഒരുക്കിയിരിക്കുന്നത്.
advertisement
4/10
ബാംഗ്ലൂരിൽ നിന്നുള്ള മുരളീകൃഷ്ണ എന്ന ഭക്തനാണ് ഇതിനായി സംഭാവന നൽകിയയത്. പത്തു കോടി രൂപ ചെലവഴിച്ചാണ് പുതിയ പരകമണി ഒരുക്കിയിരിക്കുന്നത്. സിസിടിവി ക്യാമറകൾ ഉൾപ്പെടെയുള്ള ഏറ്റവും പുതിയ സുരക്ഷാ സൗകര്യങ്ങളോടു കൂടിയാണ് നിർമാണം.
advertisement
5/10
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡിയാണ് പുതിയ പരകമണിയുടെ ഉദ്ഘാടനം നിർവഹിച്ചത്. ഫെബ്രുവരി അഞ്ചിന് രാവിലെ മുതൽ പുതിയ സ്ഥലത്തു വെച്ചാണ് വഴിപാടുകൾ എണ്ണിത്തിട്ടപ്പെടുത്തുന്നത്.
advertisement
6/10
കാലങ്ങളായുള്ള ആചാരമനുസരിച്ച്, ഭക്തർ സമർപ്പിക്കുന്ന വഴിപാടുകൾ പ്രധാന ക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറു ഭാ​ഗത്തുള്ള പരകമണി മണ്ഡപത്തിലേക്ക് മാറ്റും. അൻപതോളം ക്ഷേത്ര ജീവനക്കാരും സ്വമേധയാ സേവനം ചെയ്യുന്ന ഭക്തരിൽ ചിലരും ചേർന്നാണ് കാണിയ്ക്കയായി ലഭിക്കുന്നനാണയങ്ങളും കറൻസികളും വേർതിരിച്ച് പരകമണി മണ്ഡപത്തിലേക്ക് എത്തിക്കുന്നത്.
advertisement
7/10
സ്വർണവും വെള്ളിയുമെല്ലാം സുരക്ഷിതമായ മറ്റൊരു സ്ഥലത്ത് സൂക്ഷിക്കും. വഴിപാടുകളുടെ മൂല്യം ഒരു അപ്രൈസറുടെ സാന്നിധ്യത്തിൽ മാസത്തിലൊരിക്കൽ കണക്കു കൂട്ടും. പിന്നീട് ഇവ കർശന സുരക്ഷാ ക്രമീകരണങ്ങളോടെ തിരുപ്പതിയിലെ ടിടിഡി ട്രഷറിയിലേക്ക് അയയ്ക്കും.
advertisement
8/10
ഔദ്യോഗിക കണക്കുകൾ പ്രകാരം, ദിവസേന തിരുപ്പതി ക്ഷേത്രത്തിൽ രണ്ടര കോടി രൂപ മുതൽ ആറു കോടി രൂപ വരെ വഴിപാടായി ലഭിക്കുന്നുണ്ട്. എന്നാൽ, ഭക്തരുടെ നീണ്ട ക്യൂവും തിരക്കും കാരണം വഴിപാട് ക്ഷേത്രത്തിന് പുറത്തേക്ക് മാറ്റാൻ ബുദ്ധിമുട്ടായി.
advertisement
9/10
ഇപ്പോൾ ചെറിയ ലിഫ്റ്റ് ഉപയോഗിച്ച് ലോറിയിൽ കയറ്റിയാണ് പുതിയ പരകമണി മണ്ഡലത്തിലേക്ക് വഴിപാടുകൾ മാറ്റുന്നത്. നാണയങ്ങൾ എണ്ണി പായ്ക്ക് ചെയ്യുന്നതിനായി പുതിയ പരകമണി കെട്ടിടത്തിൽ രണ്ട് യന്ത്രങ്ങൾ സ്ഥാപിക്കാനും ടിടിഡി അധികൃതർ ആലോചിക്കുന്നുണ്ട്.
advertisement
10/10
ഇതുമായി ബന്ധപ്പെട്ട് 2.8 കോടി രൂപയുടെ ടെൻഡറുകൾ ടിടിഡി സ്വീകരിച്ചു.രേഖകളനുസരിച്ച്, പതിനേഴാം നൂറ്റാണ്ട് മുതലാണ് ഭക്തർ തിരുപ്പതി ക്ഷേത്രത്തിൽ വഴിപാടുകൾ സമർപ്പിക്കുന്ന പതിവ് ആരംഭിച്ചത്. ചെറിയ മൂല്യത്തിൽ തുടങ്ങിയ വഴിപാടുകൾ ഇപ്പോൾ വലിയ തുകകളിലേക്ക് എത്തി. 1965-ന് മുമ്പ്, തിരുമലയിലെ പ്രധാന ക്ഷേത്രത്തിന്റെ ഗോൾഡൻ ഗേറ്റിന് മുന്നിൽ വെച്ചാണ് ജീവനക്കാർ വഴിപാട് എണ്ണിത്തിട്ടപ്പെടുത്തിയിരുന്നത്.
മലയാളം വാർത്തകൾ/Photogallery/Life/
കാണിക്കയെണ്ണാൻ പത്തു കോടിയുടെ പദ്ധതി; തിരുപ്പതി ക്ഷേത്രത്തിൽ പുതിയ സംവിധാനം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories