TRENDING:

നടി ഗീത ശബരിമല ദര്‍ശനം നടത്തി

Last Updated:
ചിങ്ങമാസപ്പുലരിയില്‍ സന്നിധാനത്തെത്തിയ ഗീതയുടെ കന്നി ശബരിമല യാത്രക്കൂടിയായിരുന്നു ഇത്.
advertisement
1/5
നടി ഗീത ശബരിമല ദര്‍ശനം നടത്തി
സുപ്രസിദ്ധ ചലച്ചിത്ര താരം ഗീത ശബരിമല ദര്‍ശനം നടത്തി. മലയാളം, തമിഴ്, തെലുങ്ക് അടക്കമുള്ള സിനിമകളില്‍ നായികയായും സഹനടിയായും തിളങ്ങിയ ഗീത തന്‍റെ 61-ാം വയസിലാണ് കുടുംബത്തോടൊപ്പം ശബരീശ ദര്‍ശനം നടത്തിയത്.
advertisement
2/5
ചിങ്ങമാസപ്പുലരിയില്‍ സന്നിധാനത്തെത്തിയ ഗീതയുടെ കന്നി ശബരിമല യാത്രക്കൂടിയായിരുന്നു ഇത്.  തന്ത്രി കണ്ഠരര് മഹേഷ് മോഹനര്, മേൽശാന്തി എസ് ജയരാമൻ പോറ്റി എന്നിവരെ സന്ദര്‍ശിച്ച ഗീത ഇരുവരില്‍ നിന്നും പ്രസാദം സ്വീകരിച്ചു.
advertisement
3/5
ഇരുമുടിക്കെട്ടുമായി കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് പ്രിയനടി കന്നിമല ചവിട്ടിയത്. പുലര്‍ച്ചെ നിര്‍മ്മാല്യ ദര്‍ശനവും ഗണപതിഹോമവും നെയ്യഭിഷേകവും തൊഴുത താരം വഴിപാടുകളും നടത്തി. 
advertisement
4/5
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ അനന്തഗോപനയെും കണ്ട ശേഷമാണ് ഗീത മലയിറങ്ങിയത്.
advertisement
5/5
1978ല്‍ രജനികാന്ത് ചിത്രം ഭൈരവിയിലൂടെ സിനിമ അഭിനയരംഗത്ത് അരങ്ങേറിയ ഗീത ഒരുകാലത്ത് തെന്നിന്ത്യയിലെ ഏറ്റവും തിരക്കേറിയ നായികയായിരുന്നു. പഞ്ചാഗ്നി, സുഖമോ ദേവി, വാത്സല്യം, അഭിമന്യു തുടങ്ങിയ സിനിമകളിലൂടെ മലയാളികള്‍ക്കും സുപരിചതിയാണ് ഗീത
മലയാളം വാർത്തകൾ/Photogallery/Life/Religion/
നടി ഗീത ശബരിമല ദര്‍ശനം നടത്തി
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories