Puri Rath Yatra | ജഗന്നാഥന്റെ രഥയാത്ര: പുരി രഥോത്സവത്തിനായുള്ള വമ്പൻ രഥങ്ങൾ നിർമിക്കുന്നതെങ്ങനെ?
- Published by:Vishnupriya S
- news18-malayalam
Last Updated:
മരപ്പണിക്കാർ, തയ്യൽക്കാർ, ചിത്രകാരൻമാർ തുടങ്ങിയവരുടെ 58 ദിവസത്തെ പരിശ്രമ ഫലമായാണ് രഥങ്ങൾ നിർമിക്കുന്നത്
advertisement
1/11

ലോകപ്രശസ്തമായ പുരി രഥോത്സവത്തെക്കുറിച്ച് നിങ്ങളിൽ പലരും കേട്ടിട്ടുണ്ടാകും. ഒഡീഷയിലെ മതവികാരങ്ങളെയും സാംസ്കാരിക പ്രത്യേകതളെയും പ്രതിഫലിപ്പിക്കുന്ന യാത്ര കൂടിയാണിത്. ജഗന്നാഥൻ, ബലഭദ്രൻ, സുഭദ്രാ ദേവി എന്നിവർക്കായാണ്രഥങ്ങൾ തയ്യാറാക്കുന്നത്. എന്നാൽ ഈ രഥത്തിന്റെ നിർമാണ രീതിയെക്കുറിച്ച് പലർക്കും അറിയില്ല.
advertisement
2/11
ജഗന്നാഥ ഭഗവാന്റെ രഥത്തെ നന്ദിഘോഷ് (Nandighosa) എന്നും ഭഗവാൻ ബലഭദ്രന്റെ രഥത്തെ താലധ്വജ (Taladhwaja ) എന്നും സുഭദ്രാ ദേവിയുടെ രഥത്തെ ദർപദലന (Darpadalana) എന്നുമാണ് വിളിക്കുന്നത്. എല്ലാ വർഷവും ഈ രഥങ്ങൾ പുതുതായി നിർമിക്കുകയാണ് ചെയ്യുക. ഒൻപതു ദിവസത്തെ രഥയാത്ര പൂർത്തിയാക്കിയ ശേഷം ഈ രഥങ്ങൾ പൊളിക്കും.
advertisement
3/11
കഥാ ഉപനിഷത്തിൽ ഈ രഥങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ദേവന്റെ ശരീരത്തോട് സാമ്യമുള്ളതാണ് രഥം. ഒരു കറുത്ത വടി ഒഴികെ രഥങ്ങൾ നിർമിക്കുന്നതിന് എഴുതപ്പെട്ട രേഖകളോ സൂത്രവാക്യങ്ങളോ ഒന്നുമില്ല. ബിശ്വകർമ മഹാരാണന്മാർ (Biswakarma Maharanas) എന്നറിയപ്പെടുന്ന ആശാരിമാർക്ക് അവരുടെ പൂർവ്വികരിൽ നിന്ന് പാരമ്പര്യമായി ലഭിച്ചതാണ് ഈ രഥങ്ങളുടെ നിർമാണ വിദ്യ.
advertisement
4/11
രഥങ്ങൾ ചലിക്കുന്ന ക്ഷേത്രങ്ങൾ പോലെയാണ് കാണപ്പെടുന്നത്. നന്ദിഘോഷ് രഥത്തിന് (ജഗന്നാഥന്റെ രഥം) 33 മുഴം ഉയരമുണ്ട്. 16 ചക്രങ്ങളുള്ള ഈ രഥം 832 മരക്കഷണങ്ങൾ കൊണ്ടാണ് നിർമിക്കുന്നത്. സുഭദ്രാ ദേവിയുടെ ദർപദലന രഥത്തിന് 31 മുഴം ഉയരമുണ്ട്.
advertisement
5/11
12 ചക്രങ്ങളുള്ള ഈ രഥം 593 മരക്കഷണങ്ങൾ കൊണ്ടാണ് നിർമിക്കുന്നത്. ബലഭദ്ര ദേവന്റെ തലധ്വജ രഥത്തിന് 32 മുഴമാണ് ഉയരം. 14 ചക്രങ്ങളുണ്ട് ഈ രഥത്തിന്. 763 മരക്കഷണങ്ങളാണ് ഈ രഥം നിർമിക്കാൻ ഉപയോഗിച്ചിരിക്കുന്നത്.
advertisement
6/11
സ്കന്ദപുരാണത്തിൽ രഥങ്ങൾ അലങ്കരിക്കുന്നത് എങ്ങനെയാണെന്ന് വിവരിച്ചിട്ടുണ്ട്. മൂന്ന് രഥങ്ങൾക്കും മേലെ വിരിക്കാനായി 1120 മീറ്ററിന്റെ തുണിയാണ് ഉപയോഗിക്കുന്നത്. ജഗന്നാഥന്റെ രഥത്തിന്റെ മുകളിൽ ചുവപ്പും മഞ്ഞയും നിറത്തിലുള്ള തുണികളാണ് ഉപയോഗിക്കുന്നത്.
advertisement
7/11
താലധ്വജ രഥത്തിൽ ചുവപ്പും പച്ചയും നിറത്തിലുള്ള തുണികളും സുഭദ്രാ ദേവിയുടെ ദർപദലന രഥത്തിൽ ചുവപ്പും കറുപ്പും നിറത്തിലുള്ള തുണികളും ഉപയോഗിക്കുന്നു.
advertisement
8/11
രഥത്തിന്റെ ചക്രത്തിനടിയിൽപ്പെട്ട് ഭക്തരിലൊരാൾ മുൻപ് മരിച്ചിരുന്നു. തുടർന്ന് ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി രഥത്തിൽ വുഡൻ ബ്രേക്ക് സംവിധാനമാണ് ഉപയോഗിക്കുന്നത്. ഇത് രഥം പെട്ടെന്ന് നിർത്തേണ്ട സാഹചര്യങ്ങളിൽ ഏറെ ഉപകാരപ്രദമാണ്.
advertisement
9/11
ഒഡീഷയിലെ ഝാർസുഗുഡ സ്വദേശിയായ വ്യക്തിയാണ് ശ്രീ ജഗന്നാഥ ക്ഷേത്ര ഭരണസമിതിയുടെ അംഗീകാരം ലഭിച്ചതിന് ശേഷം എല്ലാ വർഷവും രഥങ്ങൾക്ക് ബ്രേക്ക് ഉണ്ടാക്കുന്നത്.
advertisement
10/11
മരപ്പണിക്കാർ, തയ്യൽക്കാർ, ചിത്രകാരൻമാർ തുടങ്ങിയവരുടെ 58 ദിവസത്തെ പരിശ്രമ ഫലമായാണ് രഥങ്ങൾ നിർമിക്കുന്നത്. അപൂർവമായി മാത്രം ലഭിക്കുന്ന ഒരു ഇരുമ്പ് ആണിയും രഥത്തിന്റെ നിർമാണത്തിനായി ഉപയോഗിക്കാറുണ്ട്. രഥങ്ങൾ നിർമ്മിച്ച ശേഷം ഫിറ്റ്നസ് പരിശോധനയും നടത്തും.
advertisement
11/11
രഥത്തിന്റെ നിർമാണ വൈദഗ്ധ്യം മാത്രമല്ല, അതിന്റെ സാമൂഹിക, ആത്മീയ മാനങ്ങളും പല പ്രത്യേകതളും നിറഞ്ഞതാണ്. സംസ്കൃത ശ്ലോകത്തിൽ, 'രഥേ തു ബമാനം ദൃഷ്ട്വാ പുനർജന്മ ന ബിദ്ത്യതേ' എന്നാണ് പറയുന്നത്. രഥത്തിൽ ത്രിമൂർത്തികളെ ദർശിക്കുന്ന ഒരു ഭക്തന് പുനർജന്മം ഉണ്ടാകില്ല എന്നാണ് വിശ്വസിക്കപ്പെടുന്നത്.
മലയാളം വാർത്തകൾ/Photogallery/Life/Religion/
Puri Rath Yatra | ജഗന്നാഥന്റെ രഥയാത്ര: പുരി രഥോത്സവത്തിനായുള്ള വമ്പൻ രഥങ്ങൾ നിർമിക്കുന്നതെങ്ങനെ?