Hajj 2023 ചരിത്രത്തിലെ ഏറ്റവും വലിയ ഹജ്ജ് തീർത്ഥാടനത്തിന് തുടക്കം; 25 ലക്ഷത്തിലേറെ തീർത്ഥാടകർക്കായി സൗദി ഒരുങ്ങി
- Published by:Anuraj GR
- news18-malayalam
Last Updated:
ഈ വർഷം, ജൂൺ 26 നും ജൂലൈ 1 നും ഇടയിലാണ് ഹജ്ജ് നടക്കുന്നത്, ജൂൺ 28 ന് വിശ്വാസികൾ ബലി പെരുന്നാൾ ആഘോഷിക്കുക
advertisement
1/12

മക്ക: ചരത്രത്തിലെ ഏറ്റവും വലിയ ഹജ്ജ് തീർത്ഥാടനത്തിന് തുടക്കമായി. മക്കയിലെവിടെയും തൂവെള്ള വസ്ത്രധാരികളായ തീർത്ഥാടകരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇത്തവണ ഏകദേശം 25 ലക്ഷത്തിലേറെ തീർത്ഥാടകർ ഹജ്ജ് കർമ്മം നിർവഹിക്കുമെന്നാണ് വിവരം. (AP Photo/Amr Nabil)
advertisement
2/12
കഅബയെ പ്രദക്ഷിണം ചെയ്യുന്ന ത്വവാഫോടെ സൗദി അറേബ്യയിലെ മക്കയിൽ ഹജ്ജ് കർമ്മങ്ങൾക്ക് ഞായറാഴ്ച തുടക്കമായി. (AP Photo/Amr Nabil)
advertisement
3/12
"ഈ വർഷം, ചരിത്രത്തിലെ ഏറ്റവും വലിയ ഹജ്ജ് തീർത്ഥാടനത്തിന് ഞങ്ങൾ സാക്ഷ്യം വഹിക്കും," സൗദി ഹജ്ജ്, ഉംറ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. (AP Photo/Amr Nabil)
advertisement
4/12
2020 മുതൽ നിലവിലുള്ള കൊറോണ വൈറസ് മഹാമാരിയുടെ നിയന്ത്രണങ്ങൾ പൂർണ്ണമായും ഇളവ് ചെയ്തതിനാൽ 25 ലക്ഷത്തിലധികം മുസ്ലീങ്ങൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. കോവിഡ് രൂക്ഷമായ 2000ൽ വെറും പതിനായിരം തീർത്ഥാടകരെയാണ് ഹജ്ജ് കർമ്മങ്ങൾ ചെയ്യാൻ അനുവദിച്ചത്. 2021-ൽ 59,000 പേർ ഹജ്ജ് നിർവ്വഹിച്ചു. കഴിഞ്ഞ വർഷം പത്തു ലക്ഷത്തോളം പേർ ഹജ്ജ് നിർവഹിച്ചു. (AP Photo/Amr Nabil)
advertisement
5/12
"ഞാൻ എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങളിലൂടെയാണ് മുന്നോട്ടുപോകുന്നത്," ഹജ്ജ് നിർവഹിക്കുന്നതിന് ആവശ്യമായ പണം 20 വർഷമായി സ്വരൂപിച്ച 65-കാരനായ ഈജിപ്ത് സ്വദേശി അബ്ദുലാസിം, എഎഫ്പി വാർത്താ ഏജൻസിയോട് പറഞ്ഞു. (AP Photo/Amr Nabil)
advertisement
6/12
ഞായറാഴ്ച വൈകുന്നേരത്തോടെ, തീർത്ഥാടകർ മക്കയിലെ അൽ-മസ്ജിദ് അൽ-ഹറാമിൽ നിന്നോ ഗ്രാൻഡ് മോസ്‌കിൽ നിന്നോ ഏകദേശം 8 കിലോമീറ്റർ (5 മൈൽ) അകലെയുള്ള മിനയിലേക്ക് പോയി, അവർ മുഹമ്മദ് നബി തന്റെ ദാനധർമ്മം നടത്തിയെന്ന് വിശ്വസിക്കപ്പെടുന്ന അറഫാത്ത് പർവതത്തിൽ ഒത്തുചേരും. (AP Photo/Amr Nabil)
advertisement
7/12
തീർഥാടകർക്കായി മിനയിൽ ആവശ്യമായ സജ്ജീകരണങ്ങൾ അധികൃതർ ഒരുക്കിയിട്ടുണ്ട്, ഭക്ഷണസാധനങ്ങൾ ഉൾപ്പടെ എത്തിച്ചിട്ടുണ്ട്. പ്രദേശത്ത് സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. (AP Photo/Amr Nabil)
advertisement
8/12
ഈ വർഷത്തെ ഹജ്ജിന് കനത്ത ചൂട് ഒരു വെല്ലുവിളിയാണ്, ഏതാണ്ട് 45 ഡിഗ്രി സെൽഷ്യസ് ചൂടാണ് മക്കയിലും പരിസരപ്രദേശങ്ങളിലും കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.. (AP Photo/Amr Nabil)
advertisement
9/12
32,000-ലധികം ആരോഗ്യ പ്രവർത്തകരും ആയിരക്കണക്കിന് ആംബുലൻസുകളും സൂര്യാഘാതം, നിർജ്ജലീകരണം, ക്ഷീണം തുടങ്ങി തീർത്ഥാടകരുടെ എന്തുതരം ആരോഗ്യപ്രശ്നങ്ങളെയും നേരിടാൻ സജ്ജമാണെന്ന് സൗദി അധികൃതർ അറിയിച്ചു. (AP Photo/Amr Nabil)
advertisement
10/12
ഈ വർഷം, ജൂൺ 26 നും ജൂലൈ 1 നും ഇടയിലാണ് ഹജ്ജ് നടക്കുന്നത്, ജൂൺ 28 ന് വിശ്വാസികൾ ബലി പെരുന്നാൾ ആഘോഷിക്കും. (AP Photo/Amr Nabil)
advertisement
11/12
ചെലവേറിയ ഒരു ചടങ്ങാണെങ്കിലും, ഹജ്ജ് യാത്ര പലർക്കും ജന്മസാഫല്യമാണ് നൽകുന്നതാണ്. മിക്കവരും വർഷങ്ങളോളം ചെറിയ തുക സ്വരുക്കൂട്ടിയാണ് ഹജ്ജിന് വരുന്നത്. (AP Photo/Amr Nabil)
advertisement
12/12
തീർഥാടകരുടെ നാല് സംഘങ്ങളാണ് കഴിഞ്ഞയാഴ്ച ഗാസയിൽനിന്ന് പുറപ്പെട്ടത്. അതിനിടെ, വടക്കുപടിഞ്ഞാറൻ സിറിയയിൽ നിന്നുള്ള തീർഥാടകർ തുർക്കി അതിർത്തി കടന്നെത്തി. തീർത്ഥാടനത്തിനായി 2016 ന് ശേഷം ഇതാദ്യമായി സൗദി അറേബ്യയിലേക്ക് നേരിട്ടുള്ള വിമാനത്തിലാണ് യെമനിൽനിന്നുള്ളവർ എത്തുന്നത്.. (AP Photo/Amr Nabil)
മലയാളം വാർത്തകൾ/Photogallery/Life/Religion/
Hajj 2023 ചരിത്രത്തിലെ ഏറ്റവും വലിയ ഹജ്ജ് തീർത്ഥാടനത്തിന് തുടക്കം; 25 ലക്ഷത്തിലേറെ തീർത്ഥാടകർക്കായി സൗദി ഒരുങ്ങി