TRENDING:

മണ്ഡലപൂജ കഴിഞ്ഞു; ലക്ഷക്കണക്കിന് തീർത്ഥാടകർക്ക് ദർശനസായൂജ്യമേകി ശബരിമല നടയടച്ചു

Last Updated:
തങ്ക അങ്കി ചാർത്തിയ അയ്യനെ കണ്ട സായൂജ്യവുമായാണ് അയ്യപ്പന്മാർ മലയിറങ്ങിയത് (ചിത്രങ്ങളും റിപ്പോർട്ടും- സി.വി അനുമോദ്, സന്നിധാനം)
advertisement
1/11
മണ്ഡലപൂജ കഴിഞ്ഞു; ലക്ഷക്കണക്കിന് തീർത്ഥാടകർക്ക് ദർശനസായൂജ്യമേകി ശബരിമല നടയടച്ചു
ഭക്തിസാന്ദ്രമായ ശബരിമലയിൽ 41 ദിവസത്തെ മണ്ഡലകാല തീർഥാടനത്തിന് ഇന്ന് പരിസമാപ്തി.
advertisement
2/11
തീർത്ഥാടന സീസണിലെ പ്രധാന ചടങ്ങ് ആയ മണ്ഡല പൂജ പന്ത്രണ്ടരയോടുകൂടി നടന്നു. തന്ത്രി കണ്ഠരര് രാജീവരരുടെ നേതൃത്വത്തിലാണ് മണ്ഡല പൂജ നടന്നത്.
advertisement
3/11
ദേവസ്വം ബോർഡ് പ്രസിഡഡൻറ് കെ. അനന്തഗോപന്‍, എഡിജിപി എം.ആർ.അജിത് കുമാർ, ആലപ്പുഴ കലക്ടർ കൃഷ്ണതേജ ഐഎഎസ് തുടങ്ങിയവർ മണ്ഡലപൂജ നേരത്ത് ശ്രീകോവിലിന് മുന്നിൽ എത്തിയിരുന്നു.
advertisement
4/11
തങ്ക അങ്കി ചാർത്തിയ അയ്യനെ കണ്ട സായൂജ്യവുമായാണ് അയ്യപ്പന്മാർ മലയിറങ്ങിയത്.
advertisement
5/11
തന്ത്രി കണ്ഠരര് രാജീവരുടെ നേതൃത്വത്തിലായിരുന്നു ഇന്നത്തെ തങ്കയങ്കിചാർത്തിയുള്ള പൂജ. ലക്ഷക്കണക്കിന് ആളുകളാണ് ഈ ദിവസങ്ങളിൽ ശബരിമല ചവിട്ടി സന്നിധാനത്ത് എത്തിയത്.
advertisement
6/11
ശനി, ഞായർ ദിവസങ്ങളിലും മറ്റു പൊതുഅവധി ദിനങ്ങളിലും ലക്ഷത്തിലേറെ പേർ ദർശനം നടത്തി. മുൻ ദിവസങ്ങളെ അപേക്ഷിച്ച് തിരക്ക് വളരെ കുറവായിരുന്നെങ്കിലും മണ്ഡലപൂജ ദിവസമായ ഇന്ന് ആയിരങ്ങളാണ് എത്തിയത്.
advertisement
7/11
വൈകിട്ട് പത്തുമണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും. ഇതോടെ മണ്ഡലമഹോത്സവകാലം കഴിയും.
advertisement
8/11
കോവിഡ് നിയന്ത്രണങ്ങൾ തീർത്ത രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം ഭക്തജനപ്രവാഹം അഭൂതപൂർവമായി വർധിച്ച മണ്ഡലകാല തീർഥാടനത്തിനാണ് അയ്യപ്പസന്നിധി ഇക്കുറി സാക്ഷ്യം വഹിച്ചത്.
advertisement
9/11
മൂന്ന് ദിവസം കഴിഞ്ഞ് മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് വൈകുന്നേരം അഞ്ചിന് നട തുറക്കും.
advertisement
10/11
ഡിസംബർ 31 മുതലേ തീർത്ഥാടകരെ പ്രവേശിപ്പിക്കുകയുള്ളൂ.2023 ജനുവരി 14 ന് ആണ് മകരവിളക്ക്.
advertisement
11/11
മണ്ഡല മഹോത്സവത്തിന്‍റെ അവസാന ദിനമായ ഇന്ന് 41,225 പേർ മാത്രമാണ് വെർച്വൽ ക്യൂ വഴി ദർശനത്തിന് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
മലയാളം വാർത്തകൾ/Photogallery/Life/Religion/
മണ്ഡലപൂജ കഴിഞ്ഞു; ലക്ഷക്കണക്കിന് തീർത്ഥാടകർക്ക് ദർശനസായൂജ്യമേകി ശബരിമല നടയടച്ചു
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories