കല്ലറയിൽ ഇനി ഹെലികോപ്റ്റർ പറന്നിറങ്ങും; NCC കേഡറ്റുകൾക്ക് പുതിയ പരിശീലന കേന്ദ്രം
- Reported by:Athira Balan A
- local18
- Published by:Gouri S
Last Updated:
കേഡറ്റുകൾക്ക് മികച്ച പരിശീലനം നൽകുന്നതിനൊപ്പം പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാകുമ്പോൾ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള കേന്ദ്രമായും ഇത് പ്രവർത്തിക്കും.
advertisement
1/5

രണ്ട് കോടി രൂപ ചെലവഴിച്ച് ഒന്നാം ഘട്ടത്തിൽ നിർമ്മാണം പൂർത്തിയാക്കിയ ഹെലിപാഡും വിശാലമായ പരേഡ് ഗ്രൗണ്ടും കേഡറ്റുകളുടെ കായികക്ഷമതയും അച്ചടക്കവും വർദ്ധിപ്പിക്കുന്നതിനായി മന്ത്രി ആർ. ബിന്ദു ഔദ്യോഗികമായി നാടിന് സമർപ്പിച്ചു.
advertisement
2/5
പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ക്യാമ്പ് ഓഫീസ് സമുച്ചയം, വിപുലമായ കിച്ചൻ സൗകര്യം, സ്റ്റോർ റൂമുകൾ എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൻ്റെ നിർമ്മാണോദ്ഘാടനം ചടങ്ങിൽ വച്ച് മന്ത്രി നിർവഹിക്കുകയുണ്ടായി.
advertisement
3/5
കേരളത്തിലെ കേഡറ്റുകൾക്ക് പുറമെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട എൻസിസി അംഗങ്ങൾക്കും കല്ലറയിലെ ഈ പുതിയ കേന്ദ്രത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനവും താമസ സൗകര്യങ്ങളും ലഭ്യമാക്കുമെന്ന് അധികൃതർ ചടങ്ങിൽ വ്യക്തമാക്കി.
advertisement
4/5
മൂന്നാം ഘട്ടത്തിൽ ഡൈനിങ് ഹാൾ, കോൺഫറൻസ് റൂം, മെഡിക്കൽ സെൻ്റർ, ക്ലാസ് റൂമുകൾ, ഫയറിങ് റേഞ്ച് എന്നിവ നിർമ്മിക്കും. കേഡറ്റുകളുടെ സമഗ്രമായ വളർച്ചയ്ക്ക് ആവശ്യമായ എല്ലാ സംവിധാനങ്ങളും ഇവിടെ ഉറപ്പാക്കുന്നതാണ്.
advertisement
5/5
എൻസിസി പരിശീലനത്തിന് പുറമെ, പ്രകൃതിക്ഷോഭങ്ങളും മറ്റ് അത്യാഹിതങ്ങളും ഉണ്ടാകുന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടത്തിന് ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള ഒരു താവളമായും ഈ കേന്ദ്രം ഭാവിയിൽ പ്രവർത്തിക്കുന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Kerala/Thiruvananthapuram/
കല്ലറയിൽ ഇനി ഹെലികോപ്റ്റർ പറന്നിറങ്ങും; NCC കേഡറ്റുകൾക്ക് പുതിയ പരിശീലന കേന്ദ്രം