TRENDING:

ഗുരുവായൂരപ്പന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍റെ ഭാര്യ ദുര്‍ഗ 14 ലക്ഷത്തിന്‍റെ സ്വര്‍ണക്കിരീടം സമര്‍പ്പിച്ചു

Last Updated:
32 പവന്‍ തൂക്കമുള്ള മയില്‍പീലി കൊത്തിയ കിരീടമാണ് ദുര്‍ഗ സമ്മാനിച്ചിരിക്കുന്നത്
advertisement
1/7
ഗുരുവായൂരപ്പന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍റെ ഭാര്യ ദുര്‍ഗ 14 ലക്ഷത്തിന്‍റെ  സ്വര്‍ണക്കിരീടം സമര്‍പ്പിച്ചു
ഗുരുവായൂരപ്പന് വഴിപാടായി സ്വര്‍ണക്കിരീടം സമര്‍പ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍റെ ഭാര്യ ദുര്‍ഗ്ഗ സ്റ്റാലിന്‍. 32 പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണക്കീരിടത്തിന് 14 ലക്ഷത്തിലേറെ വില വരും<span style="color: #333333; font-size: 1rem;">. </span>
advertisement
2/7
ചെന്നൈയില്‍ നിന്നെത്തിയ സംഘത്തോടൊപ്പം ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തിയ ശേഷമാണ് ദുര്‍ഗ കണ്ണന് സ്വര്‍ണ്ണക്കിരീടം സമര്‍പ്പിച്ചത്. തുലാഭാരം അടക്കമുള്ള വഴിപാടുകളും നടത്തി.
advertisement
3/7
ശിവജ്ഞാനം എന്ന കോയമ്പത്തൂർ സ്വദേശിയായ വ്യവസായിയാണ് 32പവൻ തൂക്കം വരുന്ന സ്വർണ്ണ കിരീടം തയാറാക്കിയത്. മുന്‍പ് പലതവണ ദുര്‍ഗ സ്റ്റാലിന്‍ ഗുരുവായൂരില്‍ ദര്‍ശനം നടത്തിയിട്ടുണ്ട്.
advertisement
4/7
ഇതിന്റെ ഭാഗമായി നേരത്തെ തന്നെ കിരീടം തയ്യാറാക്കുന്നതിനുള്ള അളവു ക്ഷേത്രത്തിൽ നിന്നു വാങ്ങിയിരുന്നു. മയില്‍ പീലി ആലേഖനം ചെയ്ത് കൊത്തുപണികളോട് കൂടി മനോഹരമായ കിരീടമാണ് ദുര്‍ഗ സമര്‍പ്പിച്ചിരിക്കുന്നത്.
advertisement
5/7
കിരീടത്തിന് പുറമെ ക്ഷേത്രത്തിലെ അരച്ചു തീരാറായി ഉപേക്ഷിക്കുന്ന ചന്ദന മുട്ടികൾ (തേയ) അരയ്ക്കാൻ കഴിയുന്ന മെഷീനും ഇവർ വഴിപാടായി സമർപ്പിച്ചു. 2 ലക്ഷം രൂപയോളം വിലയുള്ള മെഷീൻ ഗുരുവായൂരിലെത്തിച്ചു.
advertisement
6/7
ആയിരക്കണക്കിനു തേയ ചന്ദന മുട്ടികളാണ് ക്ഷേത്രത്തിൽ കെട്ടിക്കിടക്കുന്നത്.  കോടികൾ വിലമതിക്കുന്ന ഇവ ദേവസ്വത്തിന്  വിൽക്കാനോ ലേലം ചെയ്യാനോ അധികാരമില്ല.  വനംവകുപ്പിനു മാത്രമാണ് ഈ ചന്ദനക്കട്ടകള്‍ കൈമാറ്റം ചെയ്യാന്‍ അധികാരമുള്ളത്.
advertisement
7/7
തൃശൂർ പൂത്തോൾ ആർഎം സത്യം എൻജിനീയറിങ് ഉടമ കെ.എം.രവീന്ദ്രനാണ് മെഷീൻ രൂപകൽപന ചെയ്തത്. മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരാന കുട്ടിയെ ഗുരുവായൂരില്‍ നടയ്ക്ക് ഇരുത്തിയിരുന്നു.
മലയാളം വാർത്തകൾ/Photogallery/Life/Religion/
ഗുരുവായൂരപ്പന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍റെ ഭാര്യ ദുര്‍ഗ 14 ലക്ഷത്തിന്‍റെ സ്വര്‍ണക്കിരീടം സമര്‍പ്പിച്ചു
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories