TRENDING:

തിരുവട്ടാർ ആദികേശവ പെരുമാൾ ക്ഷേത്രത്തിൽ അല്പശി ഉത്സവത്തിന് കൊടിയേറി

Last Updated:
വിവിധ ക്ഷേത്ര ചടങ്ങളുകള്‍ക്കൊപ്പം വിവിധ കലാപരപാടികളും ഉത്സവത്തോട് അനുബന്ധിച്ച് നടക്കും
advertisement
1/9
തിരുവട്ടാർ ആദികേശവ പെരുമാൾ ക്ഷേത്രത്തിൽ അല്പശി ഉത്സവത്തിന് കൊടിയേറി
കന്യാകുമാരി: പ്രസിദ്ധമായ തിരുവട്ടാർ ആദികേശവ പെരുമാൾ ക്ഷേത്രത്തിൽ അല്പശി ഉത്സവത്തിന് കൊടിയേറി. പൈങ്കുനി, അല്പശി മാസങ്ങളിലാണ് പത്ത് ദിവസം നീണ്ടു നില്‍കുന്ന ഉത്സവം നടക്കുന്നത്.
advertisement
2/9
കൊടിയേറ്റോടെ ഈ വര്‍ഷത്തെ അല്പശി ഉത്സവത്തിന് ഭക്തിനിര്‍ഭരമായ തുടക്കമായി. രാവിലെ നിർമ്മാല്യത്തിന് ശേഷം ശ്രീഭൂതബലി നടന്നു. തുടർന്ന് രാവിലെ 8 നും 9 നും ഇടയിലായിരുന്നു കൊടിയേറ്റ്.
advertisement
3/9
വിവിധ ക്ഷേത്ര ചടങ്ങളുകള്‍ക്കൊപ്പം വിവിധ കലാപരപാടികളും ഉത്സവത്തോട് അനുബന്ധിച്ച് നടക്കും. തിരുവുത്സവം ഒന്നാം ദിവസമായ ഇന്ന് രാത്രി സ്വാമി നാൽകാലി വാഹനത്തിൽ എഴുന്നള്ളും.
advertisement
4/9
രണ്ടാം ദിവസം (15ന്) രാവിലെ 8ന് നവനീതം നാരായണീയ സമിതിയുടെ നാരായണീയപാരായണം, രാത്രി 9ന് സ്വാമിയുടെ അനന്തവാഹനത്തിൽ എഴുന്നള്ളത്ത്. 10ന് പ്രഹ്ലാദ ചരിതം കഥകളി, 8ന് നാരണീയപാരായണം,
advertisement
5/9
മൂന്നാം ദിവസം (16ന്) 9 മണിക്ക് കമലവാഹനത്തിൽ എഴുന്നള്ളത്ത്.10ന് സന്താനഗോപാലം കഥകളി നടക്കും.നാലാം ദിവസമായ (17ന്) രാത്രി 7.30ന് നൃത്തനൃത്യങ്ങൾ, ഒൻപതിന് സ്വാമി പല്ലക്കു വാഹനത്തിൽ എഴുന്നള്ളും.
advertisement
6/9
അഞ്ചാം ദിവസം (18ന്) രാവിലെ 11ന് പ്രത്യേക ഉത്സവബലി ദർശനം, എട്ടിന് ശ്രീകൃഷ്ണക്ഷേത്രത്തിൽ കൊടിയേറ്റം, ഗരുഡവാഹനത്തിൽ രാത്രി 9ന് സ്വാമിമാരുടെ എഴുന്നള്ളത്ത്. 10ന് നളചരിതം കഥകളി
advertisement
7/9
ആറാം ദിവസം (19ന്) രാത്രി സ്വാമിയുടെ നാൽകാലി വാഹനത്തിൽ എഴുന്നള്ളത്ത്.10ന് ദേവയാനി ചരിതം കഥകളി.ഏഴാം ദിവസം (20ന്) രാത്രി 9 ന് സ്വാമി പല്ലക്കിൽ എഴുന്നള്ളത്. തുടർന്ന് തോരണയുദ്ധം കഥകളിയും നടക്കും.
advertisement
8/9
എട്ടാം ദിവസം (21ന്) രാത്രി 9 ന് സ്വാമി നാൽകാലി വാഹനത്തിൽ എഴുന്നള്ളത്.10ന് ദുര്യോധന വധം കഥകളി. ഒൻപതാം ദിവസം (22ന്) രാത്രി 8.30ന് വിശേഷാൽ നാദസ്വരക്കച്ചേരി, 9.30ന് സാമി ഗരുഡവാഹനം പള്ളിവേട്ട എഴുന്നള്ളത്ത്.
advertisement
9/9
പത്താം ദിവസം (23-ന്) രാവിലെ 11-ന് എഴുന്നള്ളിപ്പ്, വൈകീട്ട് 7-ന് വിശേഷാൽ നാദസ്വര കച്ചേരി, രാത്രി 8-ന് ഗരുഡവാഹനത്തിൽ സ്വാമിയുടെ എഴുന്നള്ളത്ത് തളിയൽ നദിയിലേക്ക്,തുടർന്ന് കുചേലവൃത്തം കഥകളി.
മലയാളം വാർത്തകൾ/Photogallery/Life/Religion/
തിരുവട്ടാർ ആദികേശവ പെരുമാൾ ക്ഷേത്രത്തിൽ അല്പശി ഉത്സവത്തിന് കൊടിയേറി
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories