TRENDING:

ആനന്ദിന്‍റെ പ്രിയപ്പെട്ടവള്‍ ; അംബാനി കുടുംബത്തിലേക്ക് രാധിക മര്‍ച്ചന്‍റ്

Last Updated:
ഇഷ അംബാനി-ആനന്ദ് പിരാമല്‍, ആകാശ് അംബാനി-ശ്ലോക മേത്ത വിവാഹങ്ങളിൽ രാധിക പങ്കെടുത്തിരുന്നു.
advertisement
1/5
ആനന്ദിന്‍റെ പ്രിയപ്പെട്ടവള്‍ ; അംബാനി കുടുംബത്തിലേക്ക് രാധിക മര്‍ച്ചന്‍റ്
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെയും റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സൺ നിത അംബാനിയുടെയും മകൻ ആനന്ദ് അംബാനിയുടെ വിവാഹ നിശ്ചയം നടന്നു. വധു രാധിക മെർച്ചന്റ്. എൻകോർ ഹെൽത്ത് കെയർ സിഇഒ വീരേൻ മർച്ചന്റിന്റെയും ഷൈല മർച്ചന്റിന്റെയും മകളാണ് രാധിക മെർച്ചന്റ്. നിലവിൽ എൻകോർ ഹെൽത്ത് കെയറിലെ ബോർഡ് ഓഫ് ഡയറക്ടരാണ് രാധിക.
advertisement
2/5
രാധിക മെർച്ചന്റ് അംബാനി കുടുംബത്തിൻറെ പരിപാടികളിലും കാണാറുണ്ട്. ഇഷ അംബാനി-ആനന്ദ് പിരാമല്‍, ആകാശ് അംബാനി-ശ്ലോക മേത്ത വിവാഹങ്ങളിൽ രാധിക പങ്കെടുത്തിരുന്നു.
advertisement
3/5
പരിശീലനം ലഭിച്ച ഭരതനാട്യം നർത്തകിയാണ് ഇരുപത്തിനാലുകാരിയായ രാധിക മെർച്ചന്റ് . മുംബൈയിലെ ജിയോ വേൾഡ് സെന്ററിൽ ജൂണിലായിരുന്നു അരങ്ങേറ്റം. ശ്രീ നിഭ ആർട്‌സിലെ ഗുരുഭവന തകറിന്റെ ശിഷ്യയാണ് രാധിക മർച്ചന്റ്.
advertisement
4/5
ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് രാഷ്ട്രീയത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദം നേടിയ രാധിക മൃഗങ്ങളുടെ സംരക്ഷണത്തിലും സജീവമാണ്.
advertisement
5/5
കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ. ക്ഷേത്രത്തിലെ പരമ്പരാഗത ആചാരങ്ങളായ രാജ്-ഭോഗ്-ശൃംഗാർ ചടങ്ങുകളിൽ വധൂവരന്മാർ പങ്കെടുത്തു.
മലയാളം വാർത്തകൾ/Photogallery/Life/
ആനന്ദിന്‍റെ പ്രിയപ്പെട്ടവള്‍ ; അംബാനി കുടുംബത്തിലേക്ക് രാധിക മര്‍ച്ചന്‍റ്
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories