മമ്മൂക്ക മുറിച്ച പോലൊരു കേക്ക് അടുത്ത പിറന്നാളിന് മുറിച്ചാലോ? ഐഡിയ ഷസ്നീൻ പറഞ്ഞുതരും
Last Updated:
ഓർഡറുകൾ ഒരുപാട് വരുന്നതിനാൽ ഓൺലൈനായും ക്ലാസ് എടുക്കാൻ ഇപ്പോൾ സമയം കിട്ടുന്നില്ല. താമസിയാതെ തന്നെ ഓൺലൈനിൽ ക്ലാസുകൾ ആരംഭിക്കും. അതിനുള്ള ക്രമീകരണങ്ങൾ തുടങ്ങിക്കഴിഞ്ഞു.
advertisement
1/7

ഇത്തവണ നടൻ മമ്മൂട്ടിയുടെ പിറന്നാളാഘോഷം ആരാധകർ ഏറ്റെടുത്തപ്പോൾ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു അദ്ദേഹം മുറിച്ച കേക്കും. കൊച്ചിയിലുള്ള ഷസ്നീൻ ആയിരുന്നു ആ കേക്ക് തയ്യാറാക്കിയത്. മരവും പൂക്കളും ഒക്കെ നിറഞ്ഞ ആ കേക്ക് കണ്ട് നിരവധി പേരാണ് ഷസ്നീന് അഭിനന്ദനവുമായി എത്തിയത്. ഇൻസ്റ്റഗ്രാമിൽ കൂടുതൽ പേർ അന്വേഷണങ്ങളുമായി എത്തി. മമ്മൂക്കയ്ക്ക് ഒരുക്കിയ കേക്ക് വൈറലായതിന്റെ സന്തോഷം ഷസ്നീൻ പങ്കുവയ്ക്കുന്നു
advertisement
2/7
മമ്മൂക്ക വിളിച്ചോ? - ഇല്ല, അദ്ദേഹത്തിന് കേക്ക് ഇഷ്ടമായി എന്നു പറഞ്ഞു. സുറുമിയും(മകൾ) അമാലുമാണ് (ദുൽഖറിന്റെ ഭാര്യ) കേക്ക് ഓർഡർ ചെയ്യുന്നത്. ഗാർഡനിംഗ് മമ്മൂക്കയ്ക്ക് ഇഷ്ടമാണ് ആ രീതിയിൽ കേക്ക് തയ്യാറാക്കണമെന്ന് ആയിരുന്നു നിർദ്ദേശം. അത് അനുസരിച്ചാണ് കേക്ക് തയ്യാറാക്കിയത്.
advertisement
3/7
സെലിബ്രിറ്റി കേക്ക് ആദ്യമായാണോ? - ഇതിനു മുമ്പ് മോഹൻലാൽ, ദുൽഖർ, ജയസൂര്യ എന്നിവർക്കു വേണ്ടി പിറന്നാൾ കേക്ക് ചെയ്തിട്ടുണ്ട്. പൃഥ്വിരാജിന്റെ മകളുടെ പിറന്നാളിനും കേക്ക് തയ്യാറാക്കി നൽകിയിരുന്നു.
advertisement
4/7
എത്രത്തോളം ഇഷ്ടമാണ് - കുറേ ആളുകളുടെ ജീവിത്തിലെ സന്തോഷം നിറഞ്ഞ നിമിഷങ്ങളുടെ ഭാഗമാകുന്നത് സന്തോഷം നൽകുന്ന കാര്യമാണ്. പുതുമയുള്ള കാര്യങ്ങളാണ് ചെയ്യുന്നത്. കഴിഞ്ഞദിവസം കാഞ്ചീപുരം സാരിയുടെ മാതൃകയിൽ ഒരു കേക്ക് ചെയ്തിരുന്നു. കുട്ടിക്കാലം മുതലേ ഭക്ഷണം ഉണ്ടാക്കുന്നതും കഴിക്കുന്നതുമെല്ലാം താൽപര്യമാണ്. ചെറുപ്പത്തിലേ ഉണ്ടായിരുന്ന താൽപര്യം പാഷനായി വളർന്നു. കല്യാണം കഴിഞ്ഞതിനു ശേഷം ഇതുമായി ബന്ധപ്പെട്ട ക്ലാസുകളിൽ പങ്കെടുത്തു. എട്ടു വർഷം മുമ്പാണ് ഇതിൽ സജീവമായത്.
advertisement
5/7
കേക്ക് ഉണ്ടാക്കുന്ന ഐഡിയ ആർക്കെങ്കിലും പറഞ്ഞുകൊടുക്കുമോ? - ക്ലാസുകൾ എടുക്കുന്നുണ്ട്. വീട്ടിലിരുന്ന് തന്നെയാണ് ക്ലാസുകൾ എടുക്കുന്നത്. ഇപ്പോൾ കൊറോണ ആയതിനാൽ ക്ലാസുകൾ മുടങ്ങിയിരിക്കുകയാണ്. ഓർഡറുകൾ ഒരുപാട് വരുന്നതിനാൽ ഓൺലൈനായും ക്ലാസ് എടുക്കാൻ ഇപ്പോൾ സമയം കിട്ടുന്നില്ല. താമസിയാതെ തന്നെ ഓൺലൈനിൽ ക്ലാസുകൾ ആരംഭിക്കും. അതിനുള്ള ക്രമീകരണങ്ങൾ തുടങ്ങിക്കഴിഞ്ഞു.
advertisement
6/7
ഒരു കേക്ക് ഉണ്ടാക്കാൻ എത്ര സമയം എടുക്കും? - ബേക്ക് ചെയ്യാൻ അധികസമയമൊന്നും എടുക്കില്ല. ഫില്ലിംഗ്, ഫ്രോസിംഗ്, ഡെക്കറേഷൻ എന്നിവയ്ക്കാണ് കൂടുതൽ സമയം എടുക്കുന്നത്. പ്രധാനമായും ഡെക്കറേഷനാണ് ഏറ്റവും കൂടുതൽ സമയം എടുക്കുന്നത്. നാലു മണിക്കൂറോളം സമയമെടുത്താണ് മമ്മൂക്കയുടെ കേക്ക് ചെയ്തത്.
advertisement
7/7
അവാർഡുകൾ ? - കേക്ക് മാസ്റ്റേഴ്സ് എന്ന മാഗസിൻ ഇന്ത്യയിലെ മികച്ച കേക്ക് ആർട്ടിസ്റ്റുകളെ 2019ൽ കണ്ടെത്തിയപ്പോൾ അതിൽ ആദ്യ പത്തിൽ ഇടം ലഭിച്ചിരുന്നു. വെഡ്ഡിംഗ് കേക്കുകൾക്കായി നടത്തിയ മത്സരത്തിൽ ആദ്യ നാലിൽ എത്തിയിരുന്നു.
മലയാളം വാർത്തകൾ/Photogallery/Life/
മമ്മൂക്ക മുറിച്ച പോലൊരു കേക്ക് അടുത്ത പിറന്നാളിന് മുറിച്ചാലോ? ഐഡിയ ഷസ്നീൻ പറഞ്ഞുതരും