Supermoon | സൂപ്പർ മൂൺ 2022; ലോകത്തെ വിവിധ ഇടങ്ങളിൽ തെളിഞ്ഞ ബക്ക് മൂൺ ചിത്രങ്ങൾ
- Published by:Amal Surendran
- news18-malayalam
Last Updated:
ആകാശപ്രതിഭാസങ്ങൾക്കുവേണ്ടി വർഷങ്ങളോളം കാത്തിരുന്ന വാനനിരീക്ഷകരേയും ഫോട്ടോഗ്രാഫേഴ്സിനേയും ആനന്ദത്തിലാഴ്ത്തി സൂപ്പർ മൂൺ പിറന്നു
advertisement
1/9

ന്യൂ ഡൽഹി: ജൂലൈ 13 ന് രാജ്യതലസ്ഥാനത്ത് ദൃശ്യമായ സൂപ്പർമൂൺ. ചന്ദ്രന്റെ സഞ്ചാരപഥം ഭൂമിക്ക് സമീപത്തേക്ക് പതിവിൽ കൂടുതൽ അടുക്കുന്ന പ്രപഞ്ച പ്രതിഭാസത്തെയാണ് സൂപ്പർമൂൺ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.(Image: PTI)
advertisement
2/9
ന്യൂ ഡൽഹി : ജൂലൈ 13 ന് ദൃശ്യമായ സൂപ്പർ മൂണിനെ ബക്ക് മൂൺ (Buck moon) എന്നും വിളിക്കുന്നുണ്ട്. വർഷത്തിൽ ആൺ മാനിന്റെ കൊമ്പിന്റെ ശാഖ വളരുന്ന സമയമായത്ത് ഉണ്ടായ പൂർണ്ണചന്ദ്രോദയം ആയതിനാലാണ് ഈ പേര് വന്നത്. (Image: PTI)
advertisement
3/9
ന്യൂയോർക്ക് സിറ്റിയുടെ ചക്രവാളത്തിൽ ഉദിച്ചു നിൽക്കുന്ന സൂപ്പർമൂൺ. ന്യൂജേഴ്സി, വീഹ്വോക്കാനിൽ നിന്നുള്ള ചിത്രം. ബൃഹത്തായ പൂർണ്ണചന്ദ്രോദയങ്ങൾക്ക് ഭൂമിയിലെ വേലിയേറ്റക്രമങ്ങളെ സ്വാധീനിക്കുവാൻ സാധിക്കും. അതിനാൽ തന്നെ ഈ സൂപ്പർ ചെറുതും വലുതുമായ വേലിയേറ്റങ്ങൾക്ക് കാരണമൊയി(Image: Reuters)
advertisement
4/9
യു എസ്, ന്യൂയോർക്ക് : ഭൂമിയുടെ ഭ്രമണപഥത്തിൽ ചന്ദ്രൻ 90 ശതമാനം ഭൂമിയിലേക്ക് അടുത്തുവരുന്ന സന്ദർഭത്തിലാണ് സൂപ്പർ മൂൺ ഉണ്ടാവുന്നത്.
advertisement
5/9
സ്പെയിനിലെ ഗ്രാൻ കനാരിയ ദ്വീപിലെ അരിനാഗ ലൈറ്റ്ഹൗസിന് പിന്നിൽ ദൃശ്യമായ സൂപ്പർ മൂൺ . അതിവിശിഷ്ടമായ ആകാശ പ്രതിഭാസമാണ് ചന്ദ്രൻ ഇത്രയധികം തെളിച്ചമുള്ളതും വലുതുമായി കാണുവാൻ കാരണം
advertisement
6/9
ഫ്രാൻസിലെ സെയിന്റ്- നസൈർ (Saint-Nazaire) ലൈറ്റ് ഹൗസിന് പിന്നിൽ ദൃശ്യമായ ബക്ക് മൂൺ(Image: Reuters)
advertisement
7/9
മോസ്കോയിൽ (MOSCOW, RUSSIA) വിനോദ സഞ്ചാരികൾ പകർത്തിയ പൂർണ്ണ ചന്ദ്രൻ (Image: Reuters)
advertisement
8/9
മാൾട്ട : വല്ലാറ്റയിലെ (Valletta, Malta) തെരുവുവിളക്കുകൾക്ക് പിന്നിൽ തെളിഞ്ഞ സൂപ്പർ മൂൺ (Image: Reuters)
advertisement
9/9
ബക്ക് മൂൺ എന്ന് അറിയപ്പെടുന്ന സൂപ്പർ മീൺ സൈപ്രസ്സിലെ ലാർണാക്കായിൽ (Larnaca, Cyprus) നിന്നുള്ള ചിത്രം (Image: Reuters)
മലയാളം വാർത്തകൾ/Photogallery/Life/
Supermoon | സൂപ്പർ മൂൺ 2022; ലോകത്തെ വിവിധ ഇടങ്ങളിൽ തെളിഞ്ഞ ബക്ക് മൂൺ ചിത്രങ്ങൾ