TRENDING:

പുതുവർഷം ഒരു യാത്രയിൽ തുടങ്ങിയാലോ? ന്യൂ ഇയർ വൈബിന് പറ്റിയ 15 കിടിലൻ സ്ഥലങ്ങൾ

Last Updated:
2024 ന്റെ തുടക്കം ഗംഭീരമാക്കാൻ നിരവധി ഇടങ്ങൾ നമ്മുടെ രാജ്യത്ത് തന്നെയുണ്ട്.
advertisement
1/16
പുതുവർഷം ഒരു യാത്രയിൽ തുടങ്ങിയാലോ? ന്യൂ ഇയർ വൈബിന് പറ്റിയ 15 കിടിലൻ സ്ഥലങ്ങൾ
പുതുവർഷം ആഘോഷിക്കാൻ ഒരിടം തിരയുകയാണോ നിങ്ങൾ? 2024 ന്റെ തുടക്കം ഗംഭീരമാക്കാൻ നിരവധി ഇടങ്ങൾ നമ്മുടെ രാജ്യത്ത് തന്നെയുണ്ട്. പുതുവർഷ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ ഇതാ 15 സ്ഥലങ്ങൾ
advertisement
2/16
ഗോവ  ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് ഗോവ. നിരവധി ബീച്ചുകളും ഡിജെ(DJ)കളും ഗോവ സന്ദർശകരുടെ മനം കവരുന്ന ഘടകങ്ങളാണ്. കൂടാതെ " വാട്ടർ സ്പോർട്സും " സ്വാദിഷ്ടമായ കടൽ വിഭവങ്ങളും ഗോവയുടെ മാത്രം പ്രത്യേകതകളാണ്. എന്തുകൊണ്ടും പുതുവർഷം ആഘോഷിക്കാൻ സ്ഥലം തിരയുന്നവർക്ക് ഗോവ മികച്ച അനുഭവം പകരുമെന്നത് ഉറപ്പ്.
advertisement
3/16
പോണ്ടിച്ചേരി ഫ്രഞ്ചുകാരുടെ ആസ്ഥാനമായിരുന്ന പോണ്ടിച്ചേരിയെ ഓറോവില്ല ഉൾപ്പെടെയുള്ള നിരവധി പള്ളികളാണ് മനോഹരമാക്കുന്നത്. തെരുവുകളിൽ വിൽക്കപ്പെടുന്ന സ്വാദിഷ്ടമായ ഭക്ഷണവും ഏവരെയും ആകർഷിക്കുന്നതാണ്. പ്രൊമിനേഡ് ബീച്ച് പോണ്ടിച്ചേരിയിലെ പ്രധാന സന്ദർശന കേന്ദ്രങ്ങളിൽ ഒന്നാണ്.
advertisement
4/16
മുംബൈ  ഗേറ്റ് വേ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന മുംബൈ ആഘോഷത്തിന്റെ നഗരമാണ്. രാത്രികളും പകലുകൾ പോലെ തിരക്ക് കാണപ്പെടുന്ന ഇവിടം എന്നും ഉത്സവദിനത്തിന് സമമാണ്. പാർട്ടികളും ആകാശം ദൃശ്യ മനോഹരമാക്കുന്ന വെടിക്കെട്ടുകളോടെയുമാണ് ഓരോ വർഷവും മുംബൈ പുതുവർഷത്തെ വരവേൽക്കുന്നത്.
advertisement
5/16
മണാലി  മനോഹരമായ താഴ്‌വാരങ്ങളാലും മഞ്ഞു മലകളാലും കണ്ണിൽ ദൃശ്യ മനോഹാരിത നിറയ്ക്കുന്ന പ്രദേശമാണ് മണാലി. ട്രക്കിങ്, സ്കിങ് (Skiing), പാരാഗ്‌ളൈഡിങ് തുടങ്ങി സഹസികത ഇഷ്ടപ്പെടുന്നവരുടെയും പ്രധാന പ്രദേശമാണ് മണാലി. ഡിസംബർ മാസത്തോടെ പ്രദേശം മഞ്ഞുകൊണ്ട് മൂടപ്പെടും. മണാലി കാണാൻ എത്തുന്നവരുടെ മനം മയക്കുന്ന കാഴ്ചയാണ് ഈ മഞ്ഞു വീഴ്ച.
advertisement
6/16
ലഡാക്ക് പ്രകൃതിഭംഗിയാണ് ലഡാക്കിലേയ്ക്ക് സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകം. തടാകങ്ങളും, ഉയർന്ന ഭൂപ്രദേശങ്ങളും, ആശ്രമങ്ങളും ലഡാക്കിന്റെ പ്രത്യേകതയാണ്. തിരക്കേറിയ ജീവിതത്തിൽ നിന്നും ഇടവേളയെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ ഇടമാണ് ഇവിടം.
advertisement
7/16
സ്പിറ്റി താഴ്‌വാരം ഹിമാചൽ പ്രദേശ് സന്ദർശിക്കുന്നവർ ഉറപ്പായും കണ്ടിരിക്കേണ്ട ഒന്ന് തന്നെയാണ് സ്പിറ്റി താഴ് വാരം. ഡിസംബറിലെ മഞ്ഞു വീഴ്ച ഈ പ്രദേശത്തിന്റെ ദൃശ്യ ഭംഗി വർധിപ്പിക്കാറുണ്ട്. ഏകാന്തത ഇഷ്ടപ്പെടുന്നവർക്ക് ഇവിടുത്തെ ആശ്രമങ്ങളിൽ ഏറെ നേരം ചെലവഴിക്കാനാകും
advertisement
8/16
ഹംപി  വിജയനഗര സാമ്രാജ്യത്തിന്റെ ആസ്ഥാനമായിരുന്ന ഹംപി യുനെസ്‌കോയുടെ(UNESCO) പൈതൃക പട്ടികയിൽ ഇടം പിടിച്ച പ്രദേശമാണ്. അതുകൊണ്ട് തന്നെ ചരിത്ര സ്മാരകങ്ങളുടെ കേന്ദ്രം കൂടിയാണ് ഇവിടം. ഏറെ ക്ഷേത്രങ്ങൾ നില നിൽക്കുകയും ഏറെ ചരിത്ര കഥകൾ ഉറങ്ങുകയും ചെയ്യുന്ന സ്ഥലമായതുകൊണ്ട് തന്നെ ഹംപി ഈ പുതുവർഷത്തിൽ സന്ദർശിക്കാൻ അനുയോജ്യമായ ഇടമാണ്.
advertisement
9/16
ശാന്തിനികേതൻ  സാംസ്‌കാരികവും കലാപരവുമായ ഏറെ സവിശേഷതകൾ ഉള്ള പ്രദേശമാണ് ശാന്തി നികേതൻ. രവീന്ദ്ര നാഥ ടാഗോർ തുടക്കം കുറിച്ച ശാന്തി നികേതൻ അദ്ദേഹത്തിന്റെ വിദ്യാഭ്യാസ ആശയങ്ങളുടെ പ്രതിഫലനം കൂടിയാണ്. ശാന്തിനികേതന്റെ ഓരോ കോണിലും തികഞ്ഞ സർഗ്ഗാത്മകത കാണാൻ സാധിക്കും.
advertisement
10/16
ഗ്വാളിയോർ ചരിത്രത്തെ ഓർമ്മപ്പെടുത്തുന്ന നിമ്മിതികൾ ഗ്വാളിയോറിൽ എവിടെയും നമുക്ക് കണ്ടെത്താം. ഈ നിർമ്മിതികളിലെ കൊത്ത് പണികളാണ് ഇവയെ കൂടുതൽ മനോഹരമാക്കുന്നത്. ഗ്വാളിയോറിലെ കോട്ട മതിലുകളും ഗുജാരി മഹൽ ആർക്കിയോളജിക്കൽ മ്യൂസിയവും മധ്യകാല ഇന്ത്യയുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നവയാണ്. സംഗീത ലോകത്തെ മാന്ത്രികനായ താൻസന്റെ ഓർമ്മയിൽ ഇവിടെ നിരവധി സംഗീത പരിപാടികളും സംഘടിപ്പിക്കപ്പെടാറുണ്ട്.
advertisement
11/16
ഗഹിർമത ( ഒഡിഷ ) ഒഡിഷയിലെ കേന്ദ്രപര ജില്ലയിൽ സ്ഥിതി ചെയ്യുന്ന തീരപ്രദേശമാണ് ഗഹിർമത. ഇവിടം ഒലിവ് റെഡ്ലി (Olive Ridley ) കടലാമകൾക്ക് പേരുകേട്ട പ്രദേശം കൂടിയാണ്. ഇവയുടെ മുട്ടയിടലും മുട്ട വിരിയലുമെല്ലാം ഇവിടുത്തെ വന്യ ജീവി സങ്കേതങ്ങളിലെ രസകരമായ കാഴ്ചയാണ്. ഒരു കടലിന്റെ വിശാലതയിൽ പുതുവർഷം ആഘോഷിക്കാൻ താൽപ്പര്യപ്പെടുന്നവർക്ക് എന്തുകൊണ്ടും ഗഹിർമത തിരഞ്ഞെടുക്കാം.
advertisement
12/16
കോലാട് ( മഹാരാഷ്ട്ര )  റിവർ റാഫ്റ്റിംഗ്, കയാക്കിങ്, ക്യാമ്പിങ് തുടങ്ങിയവ ഇഷ്ടപ്പെടുന്ന സഞ്ചാരികളുടെ പറുദ്ദീസയാണ് കോലാട്. ചുറ്റും നിറയുന്ന പ്രകൃതിയുടെ മനോഹാരിതയിലുള്ള യാത്രകൾ ഒരിക്കലും മറക്കാനാവാത്ത തരത്തിൽ മനസ്സിൽ ഇടം പിടിക്കും.
advertisement
13/16
ദിഘ ( ബംഗാൾ ) പശ്ചിമ ബംഗാളിന്റെ തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ദിഘ തീര മേഖലാ ആസ്വാദകർക്ക് യോജിച്ച പ്രദേശമാണ്. കുടുംബത്തോടൊപ്പമോ തനിച്ചോ യാത്ര ചെയ്യുന്നവർക്ക് സമുദ്രത്തിന്റെ ശാന്തതയിൽ അലിഞ്ഞു ചേർന്നു കൊണ്ട് പുതുവർഷത്തിന് തുടക്കമിടാം.
advertisement
14/16
കൂർഗ്  കാപ്പി കൃഷിക്ക് പേരുകേട്ട സ്ഥലമാണ് കൂർഗ്. വെള്ളച്ചാട്ടങ്ങളാലും, സമാധാന പരവും പച്ചപ്പ് നിറഞ്ഞതുമായ ഇവിടം ടൂറിസത്തിന്റെ കേന്ദ്രമാണ്. ശൈത്യകാലത്ത് ഒരു കപ്പ് ചൂട് കാപ്പി കുടിക്കുകയും ഒപ്പം പ്രകൃതി ഭംഗി ആസ്വദിക്കുകയും ചെയ്തുകൊണ്ട് പുതുവർഷം ആഘോഷിക്കാൻ യോജിച്ച സ്ഥലം തന്നെയാണ് കൂർഗ്.
advertisement
15/16
യെലഗിരി തമിഴ്നാട്ടിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ യെലഗിരി ഹരിതവനങ്ങളാലും താഴ് വരകളാലും ചുറ്റപ്പെട്ട പ്രദേശമാണ്. ട്രക്കിങ് ഇവിടുത്തെ പ്രധാന വിനോദ സഞ്ചാര മാർഗ്ഗമാണ്. ശാന്തമായ കാലാവസ്ഥയും ഏവരുടെയും മനം കവരും. സ്വാമി മലയാണ് യെലഗിരിയിൽ എത്തുന്നവരുടെ പ്രധാന സന്ദർശന കേന്ദ്രം.
advertisement
16/16
മുസ്സൂറി കുന്നുകളുടെ രാഞ്ജി എന്നറിയപ്പെടുന്ന മുസ്സൂറി ഹിമാലയത്തിന്റെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ്. വിരിഞ്ഞു നിൽക്കുന്ന ഹിമാലയത്തിന്റെ വിശാലത കാണാൻ മുസ്സൂറി നിരവധി സഞ്ചാരികൾ തിരഞ്ഞെടുക്കാറുണ്ട്. വെള്ളച്ചാട്ടങ്ങൾക്കും പേരുകേട്ട മുസ്സൂറി എന്തുകൊണ്ടും നിങ്ങളുടെ പുതുവർഷം ആരഭിക്കാൻ യോജിച്ച സ്ഥലമാണ്.
മലയാളം വാർത്തകൾ/Photogallery/Life/
പുതുവർഷം ഒരു യാത്രയിൽ തുടങ്ങിയാലോ? ന്യൂ ഇയർ വൈബിന് പറ്റിയ 15 കിടിലൻ സ്ഥലങ്ങൾ
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories