TRENDING:

Happy Hug Day| ഇന്ന് ആലിംഗന ദിനം; പങ്കാളിയെ ചേർത്തുനിർത്താം, സ്നേഹത്തോടെ..

Last Updated:
ഫെബ്രുവരി പ്രണയിക്കുന്നവരുടെ മാസമാണ്. എല്ലാ വർഷവും ഫെബ്രുവരി 12നാണ് ഹഗ് ഡേ ആഘോഷിക്കുന്നത്. വാലന്റൈൻ ദിനത്തോട് അടുത്തുതന്നെ നിൽക്കുന്നതിനാൽ ഈ ദിവസത്തിനുള്ള പ്രാധാന്യം പ്രത്യേകിച്ച് എടുത്ത് പറയേണ്ടതില്ലല്ലോ!.
advertisement
1/7
Happy Hug Day| ഇന്ന് ആലിംഗന ദിനം; പങ്കാളിയെ ചേർത്തുനിർത്താം, സ്നേഹത്തോടെ..
ഇത് വാലന്‍റൈൻ വാരമാണ്. ഇന്ന് ഹഗ് ഡേ ആണ്. ദിവസവും ഒരുപാട് പേരെ ആലിംഗനം ചെയ്യുന്നവരുണ്ടാകാം. എന്നാൽ, ആരെയും ഒരിക്കൽ പോലും ഹഗ് ചെയ്യാത്തവരും ഉണ്ടാകാം. എന്നാൽ, ഹഗ് ചെയ്യാത്തവർ ഇനി അതിലൊക്കെ ഒന്ന് ശ്രദ്ധിക്കുന്നതാണ് നല്ലത്. ഒന്ന് കെട്ടി തീരാത്ത പ്രശ്നങ്ങളുണ്ടോ? ഇല്ല എന്ന് പെട്ടന്ന് ഉത്തരം പറയാം. ഏതൊരു പിണക്കവും അവസാനം ഒരു ആലിംഗനത്തോടെയാണ് അവസാനിക്കാറുള്ളത്. അത്രയ്ക്കുണ്ട് ആലിംഗനത്തിൻറെ ശക്തി.
advertisement
2/7
ഫെബ്രുവരി പ്രണയിക്കുന്നവരുടെ മാസമാണ്. എല്ലാ വർഷവും ഫെബ്രുവരി 12നാണ് ഹഗ് ഡേ ആഘോഷിക്കുന്നത്. വാലന്റൈൻ ദിനത്തോട് അടുത്തുതന്നെ നിൽക്കുന്നതിനാൽ ഈ ദിവസത്തിനുള്ള പ്രാധാന്യം പ്രത്യേകിച്ച് എടുത്ത് പറയേണ്ടതില്ലല്ലോ!. മാനസിക സമ്മർദ്ദം കുറയ്ക്കാൻ ദിവസം നാലു തവണയെങ്കിലും ആലിംഗനം ചെയ്യുന്നത് നല്ലതാണെന്നാണ് റിപ്പോർട്ട്. നാല് മിനിമം ആണ്, എട്ട് ആയാലും നോ പ്രോബ്ലം. 12 ആയാൽ നിങ്ങളുടെ മാനസികോല്ലാസം വേറെ ലെവലാണ്.
advertisement
3/7
ഹഗ് ഡേയുടെ അന്ന് നിങ്ങൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന ആ ആൾക്ക് ഒരു ടെഡ്ഡി സമ്മാനമായി നൽകി നോക്കൂ. നിങ്ങളുടെ സുഹൃത്തുക്കളോ പങ്കാളിയോ ഇത് കണ്ട് ആശ്ചര്യപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല. കൂടെ നിങ്ങൾ ഒരു ഡീപ് ഹഗ് കൂടി നൽകൂ. ളരുന്ന പ്രായത്തിൽ കുട്ടികളെ കെട്ടിപ്പിടിക്കുന്നത് അവരുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്കും ആരോഗ്യത്തിനും വളരെ നല്ലതാണ്. കുട്ടികളെ സ്മാർട്ട് ആയി വളരാനും ഇത് സഹായിക്കും.
advertisement
4/7
സന്തോഷം വരുമ്പോഴും സങ്കടം വരുമ്പോഴും ഇഷ്ടം കൂടുമ്പോഴുമെല്ലാം പങ്കാളിയെ കെട്ടിപ്പിടിക്കുന്നവരാണ് നമ്മൾ. അപ്പോൾ പിന്നെ ഈ ആലിംഗന ദിനത്തിൽ പങ്കാളിക്ക് നല്ലൊരു ടൈറ്റ് ഹഗ് നൽകാൻ മടിച്ചുനിൽക്കേണ്ടതില്ല. ആലിംഗനം ചെയ്യുന്നത് സമ്മർദ്ദം കുറയ്ക്കാൻ വളരെയേറെ സഹായിക്കും. ഏകാന്തതയെ ഇല്ലാതാക്കി കളയും. നമ്മൾ ആരെയെങ്കിലും ആലിംഗനം ചെയ്യുമ്പോൾ സ്ട്രസ് ഹോർമോൺ ആയ കോർട്ടിസോൾ കുറയും. സമ്മർദ്ദം കുറയുന്നതോടെ മനസിന് കൂടുതൽ ശാന്തി കൈവരും.
advertisement
5/7
ആലിംഗനം ചെയ്യാൻ മടിയുള്ളവരുമുണ്ട്. പക്ഷേ മനസ്സിൽ സ്നേഹം ഇല്ലാത്തതുകൊണ്ടായിരിക്കില്ല ഇത്. നാണം കുണുങ്ങി സ്വഭാവമായിരിക്കാം ഇതിന് കാരണം. എന്നാൽ നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ടവരെ ഹഗ് ദിനത്തിൽ ചേർത്തു പിടിക്കാൻ ആഗ്രഹമുണ്ടെങ്കിൽ അവരോട് ചേർന്നുനിന്ന് അവരുടെ തോൾ നെഞ്ചിലേക്ക് ചേർത്ത് ഒരു വശത്തുനിന്ന് ആലിംഗനം ചെയ്ത് ആശംസ അറിയിക്കാം.
advertisement
6/7
കോർട്ടിസോൾ ആള് പ്രശ്നക്കാരനാണ്. രക്തസമ്മർദ്ദം ഉയരാൻ ഇതൊരു കാരണമാണ്. ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് ഇത് ഒരു കാരണമാണ്. എന്നാൽ, ആലിംഗനം ചെയ്ത് സമ്മർദ്ദം കുറയ്ക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. ആലിംഗനം ചെയ്യുമ്പോൾ മസിലുകൾ അയയുകയും ശരീരത്തിന് അത് ഗുണപരമായ മാറ്റം നൽകുകയും ചെയ്യും.
advertisement
7/7
 പ്രണയ ദിനത്തിന് രണ്ട് ദിവസം മുമ്പാണ് ഹഗ് ഡേ ആഘോഷിക്കുന്നത്. നിങ്ങളുടെ സ്നേഹം സുരക്ഷിതവും മറ്റുള്ളവരെ അറിയിക്കാൻ ഇതിനപ്പുറം മറ്റൊരു മാർഗമില്ല. ഈ ആലിംഗന ദിനം നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഊഷ്മളമായ, പ്രണയത്തിൽ പൊതിഞ്ഞ ആലിംഗനങ്ങൾ നൽകി സ്നേഹവും കരുതലും പ്രകടിപ്പിക്കാൻ ഇനി മടിക്കേണ്ടതില്ല.
മലയാളം വാർത്തകൾ/Photogallery/Life/
Happy Hug Day| ഇന്ന് ആലിംഗന ദിനം; പങ്കാളിയെ ചേർത്തുനിർത്താം, സ്നേഹത്തോടെ..
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories