രാവിലെ ഉറക്കമെഴുന്നേൽക്കുമ്പോൾ ശരീരം മുഴവുൻ വേദനയുണ്ടോ? കാരണങ്ങൾ ഇതാകാം
- Published by:Naseeba TC
- news18-malayalam
Last Updated:
ഇത് പതിവാണെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം
advertisement
1/8

പ്രത്യേകിച്ച് കായികാധ്വാനമൊന്നും ചെയ്തില്ലെങ്കിലും രാവിലെ ഉറക്കമെഴുന്നേൽക്കുമ്പോൾ ശരീരം മുഴുവൻ വേദന അനുഭവപ്പെടാറുണ്ടോ?
advertisement
2/8
ഇത് പതിവാണെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.
advertisement
3/8
ഗുണനിലവാരമില്ലാത്ത മെത്ത: മറ്റെന്തിലും നിങ്ങൾ വിട്ടുവീഴ്ച്ച ചെയ്തോളൂ, പക്ഷേ, ശരീരത്തിന് പൂർണ വിശ്രമം നൽകേണ്ട മെത്തയിൽ വിട്ടുവീഴ്ച്ച പാടില്ല. ഗുണനിലവാരമില്ലാത്ത മെത്തയാകാം രാവിലെ എഴുന്നേൽക്കുമ്പോഴുള്ള ശരീര വേദനയുടെ ഒരു കാരണം.
advertisement
4/8
കിടക്കുന്ന രീതി: കിടക്കുന്ന രീതി ശരിയല്ലെങ്കിലും ശരീര വേദനയുണ്ടാകാം. ഓരോരുത്തർക്കും ഉറങ്ങാൻ പ്രത്യേക കിടപ്പ് രീതിയുണ്ടാകും. ചെരിഞ്ഞു കിടക്കുന്നതാണ് കൂടുതൽ പേരുടേയും പതിവ്. ഇത് മികച്ചതാണ്. പ്രത്യേകിച്ച് ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ പോലുള്ള സ്ലീപ് ബ്രീത്തിംഗ് ഡിസോർഡേഴ്സ് ഉള്ളവർക്ക്.
advertisement
5/8
വളരെ സാധാരണമായ സ്ലീപ് ബ്രീത്തിംഗ് ഡിസോർഡറാണ് ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയയാണ്. രാത്രിയിൽ ഒന്നിലധികം തവണ ശ്വാസതടസ്സം ഉണ്ടാകുന്ന അവസ്ഥയാണിത്. ഇത് ഗുരുതരമാകുമ്പോൾ ചികിത്സ തേടണം.
advertisement
6/8
അമിത ഭാരം: അമിത ഭാരവും ശരീര വേദനയ്ക്ക് കാരണമാകും. അധിക ഭാരം നിങ്ങളുടെ പുറകിലും കഴുത്തിലും സമ്മർദ്ദം ചെലുത്തുന്നു. ഇത് വേദനയ്ക്ക് കാരണമാകുന്നു. അമിതഭാരം ഉറക്കത്തിലെ ശ്വസന വൈകല്യങ്ങൾക്കും കാരണമാകും. ഇത് ഉറക്കത്തിന്റെ ഗുണനിലവാരത്തെയും ബാധിക്കും.
advertisement
7/8
ഉറക്കത്തിലെ ശ്വസന വൈകല്യങ്ങളും ശരീര വേദനയ്ക്ക് കാരണമാകും. സ്ലീപ് ബ്രീത്തിംഗ് ഡിസോർഡർ ഉണ്ടെങ്കിൽ ഉറക്കത്തിൽ ശ്വാസം നിലച്ചേക്കാം. ഇത് ശരീരത്തിൽ ഓക്സിജന്റെ അഭാവത്തിന് കാരണമാകുന്നു.
advertisement
8/8
ചില രോഗാവസ്ഥകൾ മൂലവും രാവിലെ ഉറക്കമെഴുന്നേൽക്കുമ്പോൾ ശരീരവേദനയ്ക്ക് കാരണമാകാം.
മലയാളം വാർത്തകൾ/Photogallery/Life/
രാവിലെ ഉറക്കമെഴുന്നേൽക്കുമ്പോൾ ശരീരം മുഴവുൻ വേദനയുണ്ടോ? കാരണങ്ങൾ ഇതാകാം