TRENDING:

സഹോദരി എന്ന് കരുതിയത് സ്വന്തം അമ്മയെ; ഗർഭിണിയായത് പതിനാലാം വയസിൽ; വിശ്വസിക്കാനാവാതെ മകൾ

Last Updated:
ഗർഭം ധരിക്കുമ്പോൾ, അവർക്ക് പ്രായം 14 ആയിരുന്നു, പ്രസവിക്കുന്നത് പതിനഞ്ചാം വയസിലും
advertisement
1/6
സഹോദരി എന്ന് കരുതിയത് സ്വന്തം അമ്മയെ; ഗർഭിണിയായത് പതിനാലാം വയസിൽ; വിശ്വസിക്കാനാവാതെ മകൾ
ഇളയകുഞ്ഞുങ്ങളെ ദേഷ്യംപിടിപ്പിക്കാൻ മൂത്തകുട്ടികൾ പറയുന്ന ഒരു സ്ഥിരം നുണക്കഥയുണ്ട്. നിന്നെ അച്ഛനും അമ്മയും പണം കൊടുത്തു വാങ്ങിയതാണ് അവരുടെ കുഞ്ഞല്ല എന്ന്. ഇത് അപ്പാടെ വിശ്വസിക്കുന്ന കൊച്ചുകുട്ടികളെ നിങ്ങൾ കണ്ടിരിക്കും. എന്നാൽ, യഥാർത്ഥ ജീവിതത്തിൽ അതിനേക്കാൾ വലിയ ഞെട്ടൽ ഉണ്ടായ വിവരം പങ്കിടുകയാണ് ഒരു യുവതി. വർഷങ്ങളോളം മൂത്ത സഹോദരി എന്ന് കരുതി തന്റെ കൂടെ വളർന്നത് സ്വന്തം അമ്മയെന്ന കണ്ടെത്തലിൽ ഉണ്ടായ അമ്പരപ്പ് തെല്ലൊന്നുമായിരുന്നില്ല എന്നവർ ഓർക്കുന്നു. അമ്മയുടെ അച്ഛനമ്മമാരായിരുന്നു അതുവരെയും തന്നെ സ്വന്തം അച്ഛനും അമ്മയും എന്ന നിലയിൽ വളർത്തി വന്നതത്രേ
advertisement
2/6
അമ്മ വെറുമൊരു കൗമാരക്കാരി ആയിരുന്ന നാളുകളിൽ ഗർഭം ധരിച്ച കുഞ്ഞാറിയുന്നു താൻ എന്ന് അവർ തീർത്തും അപ്രതീക്ഷിതമായ സാഹചര്യത്തിൽ മനസ്സിലാക്കുകയായിരുന്നു. ഗർഭം ധരിക്കുമ്പോൾ, അവർക്ക് പ്രായം 14 ആയിരുന്നു, പ്രസവിക്കുന്നത് പതിനഞ്ചാം വയസിലും. എന്നിരുന്നാലും, അച്ഛനും അമ്മയും എന്ന് കരുതിപ്പോന്ന മുത്തശ്ശനെയും മുത്തശ്ശിയേയും ഇനിയും അങ്ങനെ തന്നെ കാണാനേ കഴിയൂ എന്നും യുവതി പറയുന്നു. അതോടൊപ്പം തന്റെ കഥ വിവരിക്കുകയാണ് മെഗാൻ ഫിലിപ്സ് (തുടർന്ന് വായിക്കുക)
advertisement
3/6
ഈ വിവരം അറിയാനുണ്ടായ സാഹചര്യം അമ്മയോ അവരുടെ അച്ഛനമ്മമാരോ അല്ല എന്നും യുവതി. വെയിൽസിൽ നിന്നുള്ള 31 കാരിയാണ് ഇവർ. ഒരു ദിവസം സ്കൂളിൽ നിന്നും ആ വേദനിപ്പിക്കുന്ന സത്യം മനസിലാക്കേണ്ടി വന്നു അവർക്ക്. വളരെയേറെ സ്നേഹത്തോടെയാണ് താനും 'സഹോദരി'യും വളർന്നത് എന്ന് യുവതി ഓർക്കുന്നു. എന്നാലും മുത്തച്ഛനും മുത്തശ്ശിയും അവരുടെ മകളായി തന്നെ യുവതിയെ വളർത്താൻ തീരുമാനിക്കുകയായിരുന്നു. ജീവിതം മാറിമറിഞ്ഞ വെളിപ്പെടുത്തലിനെ കുറിച്ചും അവർ പറഞ്ഞു
advertisement
4/6
ഒരു ദിവസം സ്കൂളിൽ അപരിചിതനായ ഒരാൾ തന്നെ കാണാനെത്തി. അരികിൽ വന്ന്, തന്റെ സഹോദരിയാണ് തന്നെ പ്രസവിച്ച അമ്മ എന്നയാൾ വെളിപ്പെടുത്തി. അമ്പരപ്പും, ഞെട്ടലും ഒരുപോലെ അനുഭവിച്ച നിമിഷമായിരുന്നു അത്. അയാൾ പറഞ്ഞത് വിശ്വസിക്കാൻ ആദ്യം മെഗാൻ തയാറായില്ല. കേട്ട വാർത്തയും കൊണ്ട് മെഗാൻ നേരെ വീട്ടിലേക്കോടി. അവിടുത്തെ ഒരു മേശവലിപ്പിനുള്ളിൽ മെഗാൻ അറിഞ്ഞ ആ സത്യത്തിന്റെ തെളിവുകളുണ്ടായിരുന്നു
advertisement
5/6
ആ മേശവലിപ്പിനുള്ളിൽ തന്റെ 'സഹോദരി' പ്രസവിച്ച് അധികം ദിവസം പ്രായമില്ലാത്ത ഒരു കുഞ്ഞിനെ കയ്യിലെടുത്തു നിൽക്കുന്ന ചിത്രവും ഉണ്ടായിരുന്നു. ചിത്രത്തിന്റെ പിറകിൽ തന്റെയും 'സഹോദരി'യുടെയും പേരുകൾ കുറിച്ചിരുന്നു. അപരിചിതൻ പറഞ്ഞതിൽ വാസ്തവമുണ്ടോ എന്നറിയണം എന്ന് യുവതിക്ക് നിർബന്ധമായിരുന്നു. ആ ചോദ്യത്തിനുള്ള മറുപടി അതുവരെ ചേച്ചി എന്ന് കരുതിയിരുന്ന അമ്മയിൽ നിന്നും കേൾക്കണം എന്ന ആഗ്രഹവും മെഗാനുണ്ടായിരുന്നു. വളർന്നു വരുന്ന വേളയിൽ ഇങ്ങനെയൊരു ആശയക്കുഴപ്പം നിലനിന്നുവെങ്കിലും, തനിക്ക് സന്തോഷം നിറഞ്ഞ ബാല്യമായിരുന്നു ഉണ്ടായിരുന്നത് എന്ന് മെഗാൻ നന്ദിയോടെ സമരിക്കുന്നു
advertisement
6/6
തന്നെ പ്രസവിച്ച അമ്മ അവരുടെ അച്ഛന്റെയും അച്ഛന്റെ ഭാര്യയുടേയും ഒപ്പമായിരുന്നു അന്നാളുകളിൽ താമസം. മകളുടെ ഈ ചോദ്യം കേട്ടതും, ഉത്തരം നൽകുന്നതിനും മുൻപേ ഒരു പൊട്ടിക്കരച്ചിലായിരുന്നു മറുപടി. നിങ്ങളാണോ എന്റെ അമ്മ എന്നായിരുന്നു മകളുടെ ചോദ്യം. ഈ കാലയളവിനുള്ളിൽ, യുവതിയുടെ അമ്മയ്ക്ക് മറ്റൊരു പെൺകുഞ്ഞു കൂടി പിറന്നു എന്നും 'ദി മിറർ' റിപ്പോർട്ടിൽ പരാമർശിക്കുന്നു. എന്നാൽ മകൾ അല്ല എന്ന കാര്യം അവർ നിഷേധിച്ചില്ല എന്നും യുവതി പറയുന്നു. സമൂഹമാധ്യമം വഴിയാണ് അവർ തന്റെ കഥ പങ്കുവച്ചത്
മലയാളം വാർത്തകൾ/Photogallery/Life/
സഹോദരി എന്ന് കരുതിയത് സ്വന്തം അമ്മയെ; ഗർഭിണിയായത് പതിനാലാം വയസിൽ; വിശ്വസിക്കാനാവാതെ മകൾ
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories