TRENDING:

Sonam Kapoor| 'ആദ്യ മൂന്ന് മാസം കഠിനം'; ഗർഭകാലത്തെ കുറിച്ച് നടി സോനം കപൂർ

Last Updated:
അമ്മയാകാനുള്ള തയ്യാറെടുപ്പിനെ കുറിച്ച് ബോളിവുഡ് നടി സോനം കപൂർ
advertisement
1/6
'ആദ്യ മൂന്ന് മാസം കഠിനം'; ഗർഭകാലത്തെ കുറിച്ച് നടി സോനം കപൂർ
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഗർഭിണിയാണെന്ന സന്തോഷ വാർത്ത സോനം കപൂർ (Sonam Kapoor)ആരാധകരുമായി പങ്കുവെച്ചത്. ഇൻസ്റ്റഗ്രാമിൽ ഭർത്താവ് ആനന്ദ് അഹൂജയുമൊന്നിച്ചുള്ള മനോഹരമായ ചിത്രങ്ങളും ഒപ്പം ഹൃദയ സ്പർശിയായകുറിപ്പുമായിട്ടായിരുന്നുസോനംഎത്തിയത്. (Image: Instagram)
advertisement
2/6
റിപ്പോർട്ടുകൾ അനുസരിച്ച് സോനം കപൂർ നാല് മാസം ഗർഭിണിയാണിപ്പോൾ. വോഗ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ആദ്യ ഗർഭകാലത്തെ അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സോനം. (Image: Instagram)
advertisement
3/6
ഗർഭകാലത്തെ ആദ്യ മാസങ്ങൾ കഠിനമാണെന്നാണ് സോനം പറയുന്നത്. എല്ലാവരും ഗർഭകാലം മനോഹരമാണെന്നാണ് പറയാണ്. ആരും അതിന്റെ ബുദ്ധിമുട്ടുകൾ പറയാറില്ലെന്നും സോനം പറയുന്നു. ജീവിതത്തിൽ പുതിയൊരു അധ്യായം തുറക്കുന്നതിന്റെ സന്തോഷത്തിലാണ് താനെന്നും സോനം കപൂർ. (Image: Instagram)
advertisement
4/6
ഗർഭകാലത്തെ ആരോഗ്യ സംരക്ഷണത്തെ കുറിച്ചും സോനം അഭിമുഖത്തിൽ പറയുന്നു. യോഗയും വെയിറ്റ് ട്രെയിനിങ്ങുമാണ് ഇപ്പോൾ ചെയ്യുന്നതെന്ന് സോനം. ശരീരം ഫിറ്റായി ഇരിക്കാനാണ് തന്റെ ശ്രദ്ധയെന്നും വണ്ണം കൂടുന്നതിനെ കുറിച്ച് ആശങ്കിയില്ലെന്നും ബോളിവുഡ് നടി പറയുന്നു. (image: Instagram)
advertisement
5/6
രാവിലെ ദോശയായിരുന്നു കഴിച്ചത്. ശരീരത്തിലെ പതിനഞ്ച് ശതമാനം കൊഴുപ്പ് ലഭിക്കാൻ, ഉയർന്ന പ്രോട്ടീൻ ഭക്ഷണമൊന്നും താൻ കഴിക്കുന്നില്ല. ക്രാഷ് ഡയറ്റിംഗ് സുസ്ഥിരമല്ലെന്നാണ് സോനം കപൂറിന്റെ അഭിപ്രായം. മറ്റൊരു ജീവനെ നിങ്ങളുടെ ഉള്ളിൽ ചുമക്കണമെങ്കിൽ ആദ്യം സ്വന്തം ശരീരത്തെ ബഹുമാനിക്കണമെന്നും സോനം വ്യക്തമാക്കുന്നു. (Image: instagram)
advertisement
6/6
മാർച്ച് 21 നാണ് സോനം കപൂർ ഗർഭിണിയാണെന്ന വാർത്ത പങ്കുവെച്ചത്. (image: Instagram)
മലയാളം വാർത്തകൾ/Photogallery/Life/
Sonam Kapoor| 'ആദ്യ മൂന്ന് മാസം കഠിനം'; ഗർഭകാലത്തെ കുറിച്ച് നടി സോനം കപൂർ
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories