TRENDING:

Kiran Dembla | 45-ാം വയസ്സിൽ സിക്സ് പാക്ക്; കിരൺ വേറെ ലെവൽ

Last Updated:
Meet the 45-year-old six-pack mom Kiran Dembla | തനി വീട്ടമ്മയായി കഴിഞ്ഞിരുന്ന കിരൺ സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയ്‌നറായതിന്റെ പിന്നിൽ ആരെയും പ്രചോദിപ്പിക്കുന്ന ഒരു കഥയുണ്ട്
advertisement
1/7
Kiran Dembla | 45-ാം വയസ്സിൽ സിക്സ് പാക്ക്; കിരൺ വേറെ ലെവൽ
ഈ കാണുന്നത് കിരൺ ടെമ്പ്ല. തമന്ന, അനുഷ്ക ഷെട്ടി, തപ്‌സി പന്നു, രാജമൗലി ,  പ്രകാശ് രാജ് തുടങ്ങിയവരുടെ ഫിറ്റ്നസ് ട്രെയ്നർ. കിരണിന് പ്രായം 45 വയസ്സ്. ഭാര്യയും രണ്ടു കുട്ടികളുടെ അമ്മയുമായി തനി വീട്ടമ്മയായി കഴിഞ്ഞിരുന്ന കിരൺ ഈ രംഗത്തെത്തിയതിനു പിന്നിൽ ആരെയും പ്രചോദിപ്പിക്കുന്ന ഒരു കഥയുണ്ട്
advertisement
2/7
33 വയസ്സുള്ളപ്പോഴാണ് ഹൈദരാബാദ് സ്വദേശിനിയായ കിരണിന് തലച്ചോറിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തുന്നത്. അന്നേരം കണ്ണാടിയിൽ നോക്കിയ കിരൺ ഞെട്ടി. കോളേജിൽ നിന്നും പഠിച്ചിറങ്ങിയപ്പോഴത്തെ രൂപമല്ല. ശരീരഭാരം 75 കിലോ ആയിരിക്കുന്നു. ഡോക്‌ടർമാർ നൽകിയ മരുന്നുകൾ മനംപിരട്ടലും മനംമടുപ്പും ഉണ്ടാക്കിക്കൊണ്ടിരുന്നു
advertisement
3/7
അവിടുന്ന് കിരൺ പറന്നു കയറിയത് മറ്റൊരുലോകത്തേക്കാണ്. ഇന്ന് സിക്സ് പാക്ക് മസിൽ ഉള്ള സൂപ്പർ മമ്മിയാണ് കിരൺ. ബുഡാപെസ്റ്റിൽ നടന്ന ലോക ബോഡിബിൽഡിങ് ചാമ്പ്യൻഷിപ്പിൽ രാജ്യത്തെ പ്രതിനിധീകരിച്ചു. ഡി.ജെ.യായി, മലകൾ കീഴടക്കുന്ന പർവ്വതാരോഹകയായി. കഴിഞ്ഞ പത്തു വർഷമായി ഇവർ ഇങ്ങനെയാണ്
advertisement
4/7
2007ൽ രോഗമുക്തി നേടിയശേഷം കിരൺ ആദ്യമായി യോഗ പരിശീലനമാണ് ചെയ്തത്. സിക്സ് പാക്ക് മനസ്സിൽപോലുമില്ല. ആറേഴു മാസം അടുത്തുള്ള ജിമ്മിൽ പോയി 24 കിലോ കുറച്ചു. പിന്നെ ജിം ട്രെയ്നർ ആവാനുള്ള യോഗ്യത നേടിയെടുത്തു. 2008ൽ സ്വന്തം ജിം തുറന്നു. 2012ൽ എട്ടുമാസം കൊണ്ട് സിക്സ് പാക്ക് സ്വന്തമാക്കി. ചാമ്പ്യൻഷിപ്പിൽ ആറാം സ്ഥാനത്തെത്തി 
advertisement
5/7
കളിയാക്കിയവരും പിന്തിരിപ്പിക്കാൻ ശ്രമിച്ചവരും വഴിയെവന്നുവെങ്കിലും കിരൺ ചെവിക്കൊണ്ടില്ല. അങ്ങനെ ബുഡാപെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നേരിട്ട് പ്രവേശനം ലഭിക്കുന്ന ഏകവനിതയായി. ചാമ്പ്യൻഷിപ്പിന് 15 ദിവസം മുൻപുണ്ടായ കുടുംബത്തിലെ മൂന്നു മരണങ്ങൾ തളർത്തിയെങ്കിലും കിരൺ വിട്ടുകൊടുക്കാൻ തയാറായില്ല
advertisement
6/7
സംഗീതത്തിൽ ബിരുദാനന്തര ബിരുദമുള്ളതുകാരണം ഡി.ജെ. ബെലി എന്ന പേരിൽ സംഗീതലോകത്തും തിളങ്ങി
advertisement
7/7
ഇന്ത്യയിൽ ഇന്നും സ്ത്രീകൾ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത് ഒരു കായികയിനമായി കണ്ടുതുടങ്ങാത്തത്തിലെ പരിഭവവും കിരണിനുണ്ട്
മലയാളം വാർത്തകൾ/Photogallery/Life/
Kiran Dembla | 45-ാം വയസ്സിൽ സിക്സ് പാക്ക്; കിരൺ വേറെ ലെവൽ
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories