TRENDING:

Priyanka Chopra| വോഗ് മാഗസിൻ കവറിൽ പ്രിയങ്ക ചോപ്ര അണിഞ്ഞ മാല കണ്ടോ? വില കൂടി അറിഞ്ഞോളൂ

Last Updated:
ബുൾഗറിയുടെ ഗ്ലോബൽ ബ്രാൻഡ് അംബാസിഡറാണ് പ്രിയങ്ക ചോപ്ര ജോനാസ്.
advertisement
1/7
വോഗ് മാഗസിൻ കവറിൽ പ്രിയങ്ക ചോപ്ര അണിഞ്ഞ മാല കണ്ടോ? വില കൂടി അറിഞ്ഞോളൂ
വോഗ് ഇന്ത്യ മാഗസിന്റെ ഏറ്റവും പുതിയ കവർ ഗേളായി പ്രിയങ്ക ചോപ്ര പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ഏറ്റവും കൂടുതൽ ചർച്ചയായത് പ്രിയങ്കയുടെ കഴുത്തിൽ അണിഞ്ഞ മംഗൽസൂത്രയായിരുന്നു. (Image: Priyanka Chopra/ instagram)
advertisement
2/7
ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പ്രിയങ്ക പങ്കുവെച്ച ചിത്രങ്ങൾ ഇതിനകം വൈറലാണ്. പ്രിയങ്കയുടെ കഴുത്തിലുള്ള ക്യൂട്ട് മംഗൽസൂത്രയെ കുറിച്ചായിരുന്നു ചർച്ചകൾ ഏറെയും ഉണ്ടായത്. ഇറ്റാലിയൻ ബ്രാൻഡായ ബുൽഗറിയുടെ ഏറ്റവും പുതിയ മോഡലാണ് പ്രിയങ്ക അണിഞ്ഞത്. (Image: Priyanka Chopra/ instagram)
advertisement
3/7
അന്താരാഷ്ട്ര ജ്വല്ലറി ബ്രാൻഡായ ബുൽഗറി ആദ്യമായി ഇന്ത്യയിൽ അവതരിപ്പിക്കുന്ന മോഡലാണ് പ്രിയങ്കയുടെ കഴുത്തിൽ അണിഞ്ഞ മംഗൽസൂത്ര. വോഗ് ഇന്ത്യ കവറിൽ ബുൾഗറിയുടെ ഏറ്റവും പുതിയ മോഡൽ അണിഞ്ഞാണ് ബ്രാൻഡ് അംബാസിഡറായ പ്രിയങ്ക ചോപ്ര അവതരിച്ചിരിക്കുന്നത്. (Image: Priyanka Chopra/ instagram)
advertisement
4/7
ബുൾഗറിയുടെ ഗ്ലോബൽ ബ്രാൻഡ് അംബാസിഡറാണ് പ്രിയങ്ക ചോപ്ര ജോനാസ്. വൃത്താകൃതിയിലുള്ള കറുത്ത ഗോമേദകം ചേർത്തതും വജ്രങ്ങൾ കൊണ്ട് അലങ്കരിച്ചതുമായ 18 ക്യാരറ്റ് മാലയാണ് ബുൽഗറിയുടെ ലേറ്റസ്റ്റ് മോഡൽ. ഇന്ത്യൻ പാരമ്പര്യവും ആധുനികതയും ഒരുപോലെ ഒത്തുചേർന്നതാണിത്. (Image: Priyanka Chopra/ instagram)
advertisement
5/7
വർഷങ്ങളെടുത്താണ് ഈ ഡിസൈൻ രൂപകൽപ്പന ചെയ്തതെന്നാണ് കമ്പനി പറയുന്നത്. ഇന്ത്യൻ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന മോഡേൺ വധുവിന് ചേരുന്നതാണ് പുതിയ ഡിസൈൻ. (Image: Priyanka Chopra/ instagram)
advertisement
6/7
ആഗോള ബ്രാൻഡായ ബുൽഗറിയുടെ ഏറ്റവും പുതിയ ഡിസൈനിന് വിലയും അൽപം കൂടുതലാണ്. ഇന്ത്യയിലെ സാധാരണക്കാരായ ബഹുഭൂരിഭാഗം യുവാക്കൾക്കും താങ്ങാവുന്നതിലും അപ്പുറമാണ് ഈ മംഗൽസൂത്രയുടെ വില. (Image: Priyanka Chopra/ instagram)
advertisement
7/7
3,49,000 രൂപയാണ് ഈ കുഞ്ഞൻ മാലയുടെ വില. (Image: Priyanka Chopra/ instagram)
മലയാളം വാർത്തകൾ/Photogallery/Life/
Priyanka Chopra| വോഗ് മാഗസിൻ കവറിൽ പ്രിയങ്ക ചോപ്ര അണിഞ്ഞ മാല കണ്ടോ? വില കൂടി അറിഞ്ഞോളൂ
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Advertisement
Open in App
Home
Video
Impact Shorts
Web Stories