TRENDING:

കുഞ്ഞിന്റെ ഉത്തരവാദിത്തം ആർക്ക്; സിനിമയിൽ നിന്നും ബ്രേക്ക് എടുത്ത് റൺബീറും ആലിയയും

Last Updated:
കുഞ്ഞിന് വേണ്ടി മുഴുവൻ സമയവും മാറ്റിവെക്കാനുള്ള തീരുമാനത്തിലാണ് താരദമ്പതികൾ
advertisement
1/9
കുഞ്ഞിന്റെ ഉത്തരവാദിത്തം ആർക്ക്; സിനിമയിൽ നിന്നും ബ്രേക്ക് എടുത്ത് റൺബീറും ആലിയയും
ആദ്യത്തെ കൺമണിയെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ബോളിവുഡ് സ്റ്റാർ കപ്പിൾ ആലിയ ഭട്ടും റൺവീർ കപൂറും. കുഞ്ഞ് ജനിച്ചാൽ ഇരുവരുടേയും ജോലിക്ക് തടസ്സമാകാതെ ഉത്തരവാദിത്തങ്ങൾ പങ്കിട്ട് ചെയ്യാനാണ് താര ദമ്പതികളുടെ പ്ലാൻ.
advertisement
2/9
ഇരുവരും ഒന്നിച്ചെത്തിയ ബ്രഹ്മാസ്ത്രയാണ് റൺബീറിന്റേയും ആലിയയുടേയും ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സിനിമ ഇപ്പോഴും പ്രദർശനം തുട‌രുകയാണ്.
advertisement
3/9
ബ്രഹ്മാസ്ത്രയ്ക്കു ശേഷം ആലിയ പുതിയ സിനിമകളൊന്നും ഏറ്റെടുത്തിട്ടില്ലെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. കുഞ്ഞ് ജനിച്ചതിനു ശേഷം മുഴുവൻ സമയവും അമ്മയുടെ ഉത്തരവാദിത്തം നിറവേറ്റാനുള്ള തീരുമാനത്തിലാണ് ആലിയ.
advertisement
4/9
പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് റൺബീർ കപൂറും കുഞ്ഞിന് വേണ്ടി മുഴുവൻ സമയവും മാറ്റിവെക്കാനുള്ള തീരുമാനത്തിലാണ്. പുതിയ സിനിമകൾ റൺബീറും ഏറ്റെടുത്തിട്ടില്ല.
advertisement
5/9
ആനിമൽ ആണ് റൺബീർ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. ഈ സിനിമയുടെ ചിത്രീകരണം കഴിഞ്ഞാൽ അഭിനയ ജീവിതത്തിന് താത്കാലിക ബ്രേക്ക് കൊടുക്കുകയാണ് റൺബീർ എന്ന് ഇ-ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
advertisement
6/9
ഈ മാസം ആനിമലിന്റെ ചിത്രീകരണം പുനരാരംഭിക്കും. എത്രയും വേഗം ബാക്കി ഭാഗങ്ങൾ കൂടി ചിത്രീകരിച്ച് ഫ്രീ ആകാനാണ് താരത്തിന്റെ ശ്രമം. ലവ് രഞ്ജൻ സംവിധാനം ചെയ്യുന്ന ഇതുവരെ പേരിടാത്ത മറ്റൊരു ചിത്രവും റൺബീറിന്റേതായി ഒരുങ്ങുന്നുണ്ട്. ശ്രദ്ധ കപൂറാണ് ചിത്രത്തിലെ നായിക.
advertisement
7/9
കഴിഞ്ഞ ദിവസം നടന്ന ആലിയ ഭട്ടിന്റെ ബേബി ഷവറിൽ ബോളിവുഡിലെ അടുത്ത സുഹൃത്തുക്കളും പങ്കെടുത്തിരുന്നു.
advertisement
8/9
ആലിയയുടെ സഹോദരിമാരായ പൂജാ ഭട്ട്, ഷഹീൻ ഭട്ട്, രൺബീറിന്റെ അമ്മ നീതു കപൂർ, സഹോദരി റിദ്ദിമ കപൂർ സാഹ്നി, കസിൻ കരിഷ്മ കപൂർ, മുത്തശ്ശി നീലാ ദേവി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കരൺ ജോഹർ, അയൻ മുഖർജി, അനുഷ്‌ക രഞ്ജൻ തുടങ്ങിയവരും പങ്കെടുത്തു.
advertisement
9/9
ബേബി ഷവർ ചടങ്ങിന്റെ നിരവധി ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മനോഹരമായ മഞ്ഞ നിറത്തിലുള്ള വസ്ത്രമാണ് ആലിയ ധരിച്ചിരുന്നത്.
മലയാളം വാർത്തകൾ/Photogallery/Life/
കുഞ്ഞിന്റെ ഉത്തരവാദിത്തം ആർക്ക്; സിനിമയിൽ നിന്നും ബ്രേക്ക് എടുത്ത് റൺബീറും ആലിയയും
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories