BWM 7 സീരീസ് സ്വന്തമാക്കി നടൻ ആസിഫ് അലി; യുവതാരം അർജുൻ അശോകൻ വാങ്ങിയത് മിനികൂപ്പർ
- Published by:Anuraj GR
- news18-malayalam
Last Updated:
ആഡംബര കാറുകൾ സ്വന്തമാക്കിയ വിവരം സമൂഹമാധ്യമങ്ങളിലൂടെയാണ് ആസിഫ് അലിയും അർജുൻ അശോകനും പങ്കുവെച്ചത്...
advertisement
1/6

കഴിഞ്ഞ ദിവസങ്ങളിൽ അത്യാഡബര കാറുകൾ സ്വന്തമാക്കി മലയാള സിനിമയിലെ രണ്ട് താരങ്ങൾ. നടൻ ആസിഫലി BWM 7 സീരീസ് സ്വന്തമാക്കിയപ്പോൾ, തുടർച്ചയായി ഹിറ്റുകൾ കൊണ്ടുവന്ന അർജുൻ അശോകൻ വാങ്ങിയത് മിനികൂപ്പർ.
advertisement
2/6
BMW പുതിയ മോഡലായ 730 LD എം മോഡൽ ആണ് ആസിഫ് സ്വന്തം ഗ്യാരേജിൽ എത്തിച്ചത്. രാജ്യത്തെ സെലിബ്രിറ്റികൾക്കിടയിൽ ഏറെ പ്രിയങ്കരമായ മോഡലാണ് BMW 730 LD എം. ഭാര്യ സമ, മക്കളായ ആദം, ഹയ എന്നിവർക്കൊപ്പം എത്തിയാണ് ആസിഫ് വാഹനം ഏറ്റുവാങ്ങിയത്.
advertisement
3/6
മഹേഷും മാരുതിയും ആണ് ആസിഫ് അലി നായകനായി അവസാനം റിലീസ് ചെയ്ത ചിത്രം. സേതു രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ മംമ്ത മോഹൻദാസ് ആണ് നായിക.
advertisement
4/6
രോമാഞ്ചം, പ്രണയവിലാസം, തുറമുഖം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളസിനിമയിൽ താരപദവിയിലേക്ക് എത്തുന്ന യുവനടൻ അർജുൻ അശോകൻ കഴിഞ്ഞദിവസമാണ് മിനിക്കൂപ്പർ സ്വന്തമാക്കിയത്. മിനികൂപ്പറിന്റെ ലക്ഷ്വറി ഹാച്ച് എസ്. ജെ. ഡി ഡബ്ള്യു ആണ് അർജുൻ വാങ്ങിയത്.
advertisement
5/6
മോഹൻലാൽ, പൃഥ്വിരാജ്, മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസിൽ, ജോജു ജോര്‍ജ്, ടൊവിനോ തോമസ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവർക്ക് ശേഷം മിനി കൂപ്പർ സ്വന്തമാക്കുന്ന മലയാള സിനിമാതാരമാണ് അർജുൻ അശോകൻ. ഭാര്യ നിഖിതക്കും മകൾക്കുമൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാണ്.
advertisement
6/6
'സർവ്വശക്തനായ ദൈവത്തോട് എന്നേക്കും നന്ദിയുള്ളവനാണ്. എന്റെ കുടുംബത്തിനും എന്നെ അനുഗ്രഹിച്ച, എന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ പിന്തുണ തന്ന എല്ലാവർക്കും നന്ദി', എന്നാണ് അർജുൻ അശോകൻ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ചിത്രത്തിനൊപ്പം കുറിച്ചത്.
മലയാളം വാർത്തകൾ/Photogallery/Money/Auto/
BWM 7 സീരീസ് സ്വന്തമാക്കി നടൻ ആസിഫ് അലി; യുവതാരം അർജുൻ അശോകൻ വാങ്ങിയത് മിനികൂപ്പർ