TRENDING:

ഒല ഇ-സ്‌കൂട്ടര്‍ ബുക്കിങ്ങ് വീണ്ടും ആരംഭിച്ചു; ബുക്ക് ചെയ്ത സ്‌കൂട്ടറുകള്‍ ഈ മാസം മുതല്‍ എത്തിക്കും

Last Updated:
എസ് വണ്‍, എസ് വണ്‍ പ്രോ സ്‌കൂട്ടറുകള്‍ ഇപ്പോള്‍ ഓല ആപ്പില്‍ നിന്ന് ബുക്ക് ചെയ്യാം
advertisement
1/5
ഒല ഇ-സ്‌കൂട്ടര്‍ ബുക്കിങ്ങ് വീണ്ടും ആരംഭിച്ചു
ഓല ഇ-സ്‌കൂട്ടറിന്റെ ബുക്കിംഗ് വീണ്ടും ആരംഭിച്ചു. എസ് വണ്‍, എസ് വണ്‍ പ്രോ സ്‌കൂട്ടറുകള്‍ ഇപ്പോള്‍ ഓല ആപ്പില്‍ നിന്ന് ബുക്ക് ചെയ്യാം. ഒരു സ്‌കൂട്ടര്‍ ബുക്ക് ചെയ്യാനുള്ള പ്രാരംഭ ചെലവ് 499 രൂപ മാത്രമാണ്
advertisement
2/5
ഇന്ത്യന്‍ നിരത്തുകളില്‍ തരംഗം സൃഷ്ടിക്കാനൊരുങ്ങുകയാണ് ഇലക്ട്രിക് ഇരുചക്രവാഹനമായ ഒല ഇ-സ്‌കൂട്ടര്‍ സീരിസ് വണ്‍ വിപണിയില്‍ എത്തി. എസ് വണ്‍, എസ് വണ്‍ പ്രോ എന്നീ സീരിസുകളാണ് വിപണിയിലെത്തിയിരിക്കുന്നത്. 99999 രൂപയും 1.29 രൂപയുമാണ് വിപണി വില
advertisement
3/5
എസ് വണ്ണിന്റെ ഉയര്‍ന്ന വേഗം 90 കിലോമീറ്ററും എസ് വണ്‍ പ്രോയുടേത് 115 കിലോമീറ്ററുമാണ്. ഒരു ലക്ഷം രൂപയുടെ എസ് വണ്‍ ഒറ്റ ചാര്‍ജില്‍ 121 കിലോമീറ്റര്‍ റേഞ്ചും 1.29 ലക്ഷം രൂപ വിലയുള്ള എസ് വണ്‍ പ്രോയുടെ റേഞ്ച് നല്‍കുന്നു
advertisement
4/5
ഒക്ടോബര്‍ മുതല്‍ വാഹനത്തിന്റെ ഡെലിവറി തുടങ്ങും. പൂജ്യത്തില്‍ നിന്ന്് 40 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ മൂന്ന് സെക്കന്റ് 60 കിലോമീറ്റര്‍ വേഗത്തിലാക്കാന്‍ അഞ്ചു മാത്രം മതി. ഇന്ത്യന്‍ സ്‌കൂട്ടര്‍ വിപണി ഇന്നുവരെ കാണാത്ത ഫീച്ചറുമായി എത്തുന്ന ഒല വിപണിയില്‍ തരംഗം സൃഷ്ടിക്കും എന്നാണ് കമ്പനി വ്യക്തമാക്കുന്നത്.
advertisement
5/5
മൂന്ന് ജിബി റാമുള്ള ഏഴ് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ട്രുമെന്റ് ക്ലസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ക്രൂസ് കണ്‍ട്രോള്‍, കീലെസ് എന്‍ട്രി, ഇന്‍ബില്‍ഡ് സ്പീക്കര്, വോയ്‌സ് കണ്‍ട്രോള്‍, പേഴ്‌സണലൈസ് മൂഡ്‌സ് ആന്റ് സൗണ്ട്, റിവേഴ്‌സ് ഗിയര്‍, ഹില്‍ ഹോള്‍ഡ് തുടങ്ങിയ ഫീച്ചറുകള്‍ സ്‌കൂട്ടറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
മലയാളം വാർത്തകൾ/Photogallery/Money/Auto/
ഒല ഇ-സ്‌കൂട്ടര്‍ ബുക്കിങ്ങ് വീണ്ടും ആരംഭിച്ചു; ബുക്ക് ചെയ്ത സ്‌കൂട്ടറുകള്‍ ഈ മാസം മുതല്‍ എത്തിക്കും
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories