TRENDING:

Dulquer Salmaan | ഒരു തവണ ചാർജ് ചെയ്താൽ 307 കിലോമീറ്റർ ഓടുന്ന ബൈക്കുമായി ദുൽഖറിൻ്റെ കമ്പനിയായ അൾട്രാ വയലറ്റ്

Last Updated:
ഏറ്റവും ദൂരക്ഷമത കിട്ടുന്ന ബൈക്ക് എന്ന നേട്ടം കൈവരിക്കുവാൻ ഒരുങ്ങുന്ന അൾട്രാ വയലറ്റ് എന്ന കമ്പനിയുടെ ആദ്യ ഇൻവെസ്റ്ററാണ് ദുൽഖർ സൽമാൻ
advertisement
1/6
Dulquer Salmaan | ഒരു തവണ ചാർജ് ചെയ്താൽ 307 കിലോമീറ്റർ ഓടുന്ന ബൈക്കുമായി ദുൽഖറിൻ്റെ കമ്പനിയായ അൾട്രാ വയലറ്റ്
ഡ്രൈവിങ്ങിനോടും വാഹനങ്ങളോടും ദുൽഖറിനും (Dulquer Salmaan) മമ്മൂക്കക്കുമുള്ള പ്രണയത്തെ കുറിച്ച് വ്യക്തമായി അറിയാവുന്നവരാണ് മലയാളികൾ. മോഡേൺ, വിൻ്റേജ് കാറുകൾക്കും സൂപ്പർ ബൈക്കുകൾക്കുമായി ഒരു ഗാരേജ് തന്നെ ഇവർക്ക് സ്വന്തമായിട്ടുണ്ട്. ഇപ്പോഴിതാ ഒരു പടി കൂടെ കടന്ന് ദുൽഖർ ബൈക്ക് നിർമാണ രംഗത്തേക്ക് എത്തിയിരിക്കുകയാണ്
advertisement
2/6
ഒറ്റ ചാർജിങ്ങിൽ 307 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്ത് അൾട്രാവയലറ്റ് ഓട്ടമോട്ടീവ് അവരുടെ എഫ്77 ബൈക്ക് കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. ഇന്ത്യയിലെ ഏറ്റവും ദൂരക്ഷമത കിട്ടുന്ന ബൈക്ക് എന്ന നേട്ടം കൈവരിക്കുവാൻ ഒരുങ്ങുന്ന അൾട്രാ വയലറ്റ് എന്ന കമ്പനിയുടെ ആദ്യ ഇൻവെസ്റ്ററാണ് ദുൽഖർ സൽമാൻ. സമൂഹ മാധ്യമങ്ങളിലൂടെയാണ് ദുൽഖർ ഈ സന്തോഷ വാർത്ത പുറത്ത് വിട്ടത് (തുടർന്ന് വായിക്കുക)
advertisement
3/6
വാഹനങ്ങളോടുള്ള തന്റെ സ്നേഹത്തിനൊപ്പം ഓട്ടമോട്ടീവ് മേഖലയിൽ ആവേശകരമായ ഒരു ബ്രാൻഡിന്റെ ഭാഗമാകുക എന്നത് സ്വപ്നമായിരുന്നുവെന്നും അദ്ദേഹം പറയുന്നു
advertisement
4/6
സുഹൃത്തുക്കളും കമ്പനിയുടെ ചുമതലക്കാരുമായ നാരായൺ, നിരജ് രാജ്മോഹൻ എന്നിവരും ആശയം പങ്ക് വച്ചപ്പോഴും അവരുടെ നവീന ചിന്തകളിൽ ഉൾപ്പെടെ താൻ ആകർഷിക്കപ്പെടുകയായിരുന്നെന്നാണ് ദുൽഖർ സോഷ്യൽ മീഡിയയിൽ കുറിച്ചത്
advertisement
5/6
അൾട്രാവയലറ്റിന്റെ ആദ്യകാല ഇൻവെസ്റ്റർ ആയതിന്റെ ആവേശത്തിലാണ്, ഈ വാഹനത്തിന്റെ ഓരോ ഘട്ടത്തിലും താൻ ഒപ്പമുണ്ടായിരുന്നു. ഇനി തന്റെ ഗരാജിൽ അൾട്രാവയലറ്റ് എഫ്77നായി ഒരു സ്ലോട്ട് ഒഴിച്ചിട്ടിട്ടുണ്ടെന്നും ദുൽഖർ കൂട്ടിച്ചേർത്തു. എഫ്77 എന്ന മോഡൽ നവംബർ 24ന് അവതരിപ്പിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്
advertisement
6/6
ഇ–ബൈക്കിന്റെ ആദ്യ എക്സ്പീരിയൻസ് സെന്റർ ബെംഗളൂരുവിൽ പ്രവർത്തനം ആരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്
മലയാളം വാർത്തകൾ/Photogallery/Money/
Dulquer Salmaan | ഒരു തവണ ചാർജ് ചെയ്താൽ 307 കിലോമീറ്റർ ഓടുന്ന ബൈക്കുമായി ദുൽഖറിൻ്റെ കമ്പനിയായ അൾട്രാ വയലറ്റ്
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories