Mercedes-Benz EQB| മെഴ്സിഡസ് ബെൻസ് ഇക്യുബി ഇന്ത്യയിലേക്ക്; ഇലക്ട്രിക് എസ്.യു.വിയുടെ സവിശേഷതകൾ അറിയാം
- Published by:Rajesh V
- news18-malayalam
Last Updated:
മെഴ്‌സിഡസ് ബെന്‍സ് ജിഎല്‍ബി അടിസ്ഥാനമാക്കിയാണ് ഇക്യുബി നിര്‍മിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ 7 സീറ്റര്‍ മോഡലാണ് ഇക്യുബി
advertisement
1/18

മെഴ്സിഡസ് ബെന്‍സിന്റെ ഓള്‍ ഇലക്ട്രിക് ഉപബ്രാന്‍ഡായ ഇക്യു കുടുംബത്തിലെ പുതിയ മോഡല്‍ ഉടൻ ഇന്ത്യയിലെത്തും. അഞ്ചുമാസം മുൻപ് അനാവരണം ചെയ്ത ഇക്യുഎസ് കൂടാതെ, ഇക്യുഎ, ഇക്യുസി, ഇക്യുവി എന്നീ ഇലക്ട്രിക് മോഡലുകളുടെ നിരയിലാണ് പൂര്‍ണമായും പുതിയ ഇക്യുബി ഇടംപിടിക്കുന്നത്. Mercedes-Benz EQB. (Photo: Mercedes-Benz)
advertisement
2/18
കഴിഞ്ഞ ഷാങ്ഹായ് ഓട്ടോ ഷോയിലാണ് ഇക്യുബി അനാവരണം ചെയ്തത്. ആദ്യം ചൈനീസ് വിപണിയില്‍ വില്‍പ്പന ആരംഭിച്ചിരുന്നു. ഇതേതുടര്‍ന്ന് ഈ വര്‍ഷം തന്നെ യൂറോപ്പില്‍ അവതരിപ്പിക്കും. അടുത്ത വര്‍ഷം അമേരിക്കന്‍ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. Mercedes-Benz EQB. (Photo: Mercedes-Benz)
advertisement
3/18
മെഴ്‌സിഡസ് ബെന്‍സ് ജിഎല്‍ബി അടിസ്ഥാനമാക്കിയാണ് ഇക്യുബി നിര്‍മിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ 7 സീറ്റര്‍ മോഡലാണ് ഇക്യുബി. Mercedes-Benz EQB. (Photo: Mercedes-Benz)
advertisement
4/18
മെഴ്‌സേഡസ് ബെന്‍സ് ഇക്യുബിയുടെ നീളം, വീതി, ഉയരം, വീല്‍ബേസ് എന്നിവ യഥാക്രമം 4684 എംഎം, 1834 എംഎം, 1667 എംഎം, 2829 എംഎം എന്നിങ്ങനെയാണ്. മൂന്നാം നിരയില്‍ 5.4 അടി ഉയരമുള്ളവര്‍ക്കുപോലും ഇരിക്കാന്‍ കഴിയുമെന്ന് അവകാശപ്പെടുന്നു. Mercedes-Benz EQB. (Photo: Mercedes-Benz)
advertisement
5/18
ആന്തരിക ദഹന എഞ്ചിൻ ഉപയോഗിക്കുന്ന ജിഎല്‍ബിയുടെ അതേ ഡിസൈന്‍ സവിശേഷതകള്‍ ഇക്യുബിയില്‍ കാണാന്‍ കഴിയും. Mercedes-Benz EQB. (Photo: Mercedes-Benz)
advertisement
6/18
വ്യത്യസ്ത ഇക്യു ഗ്രില്‍ കൂടാതെ ‘എയ്‌റോ’ വീലുകള്‍, മുന്നിലും പിന്നിലും വ്യത്യസ്തമായ ലൈറ്റിംഗ് എന്നിവ നല്‍കി. Mercedes-Benz EQB. (Photo: Mercedes-Benz)
advertisement
7/18
വാഹനത്തിനകത്ത്, ഡാഷ്‌ബോര്‍ഡില്‍ ഉയര്‍ന്നുനില്‍ക്കുന്ന വലിയ സ്‌ക്രീന്‍ കാണാം. എംബിയുഎക്‌സ് സിസ്റ്റം സവിശേഷതയാണ്. ജിഎല്‍ബി പോലെ, കാബിനകത്ത് അലുമിനിയം കൊണ്ടുള്ള അലങ്കാരങ്ങള്‍ നല്‍കിയിട്ടുണ്ട്. Mercedes-Benz EQB. (Photo: Mercedes-Benz)
advertisement
8/18
ഫ്രണ്ട് വീല്‍ ഡ്രൈവ്, ഓള്‍ വീല്‍ ഡ്രൈവ് വകഭേദങ്ങളില്‍ വിപണിയിലെത്തും. Mercedes-Benz EQB. (Photo: Mercedes-Benz)
advertisement
9/18
66.5 കിലോവാട്ട് ഔര്‍ മുതലുള്ള ബാറ്ററി പാക്ക് നല്‍കും. മോട്ടോറുകള്‍ ഏകദേശം 270 ബിഎച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കും. Mercedes-Benz EQB. (Photo: Mercedes-Benz)
advertisement
10/18
'എഎംജി’ വേരിയന്റുകള്‍ 290 ബിഎച്ച്പി വരെ കരുത്ത് പുറപ്പെടുവിക്കും. Mercedes-Benz EQB. (Photo: Mercedes-Benz)
advertisement
11/18
ഡബ്ല്യുഎല്‍ടിപി അനുസരിച്ച്, സ്റ്റാന്‍ഡേഡ് മോഡലിന് 470 കിലോമീറ്ററായിരിക്കും ഡ്രൈവിംഗ് റേഞ്ച്. Mercedes-Benz EQB. (Photo: Mercedes-Benz)
advertisement
12/18
വലിയ ബാറ്ററി പാക്ക് നല്‍കി കൂടുതല്‍ റേഞ്ച് ലഭിക്കുന്ന വേര്‍ഷനും പരിഗണനയിലാണ്. Mercedes-Benz EQB. (Photo: Mercedes-Benz)
advertisement
13/18
ഒക്ടോബറിൽ വിൽപ്പനയ്ക്കെത്തിയ ‘ഇ ക്യു സി’ക്ക് 99.30 ലക്ഷം രൂപയായിരുന്നു ഇന്ത്യയിലെ ഷോറൂം വില. ആദ്യ ബാച്ചിലെ കാറുകൾ വിറ്റുപോയതോടെ ‘ഇ ക്യു സി’ക്കുള്ള ബുക്കിങ് മെഴ്സിഡീസ് ബെൻസ് താൽക്കാലികമായി നിർത്തുകയും ചെയ്തിരുന്നു. Mercedes-Benz EQB. (Photo: Mercedes-Benz)
advertisement
14/18
രാജ്യത്തെ 50 നഗരങ്ങളിലെ 94 കേന്ദ്രങ്ങളിലും ‘ഇ ക്യു സി’യുടെ വിൽപ്പനാന്തര സേവനം ലഭ്യമാക്കാനുള്ള ഉപകരണങ്ങളും പരിശീലനം ലഭിച്ച ജീവനക്കാരുടെയും സാന്നിധ്യം ഉറപ്പാക്കിയതായി മെഴ്സിഡസ് ബെൻസ് ഇന്ത്യ അറിയിച്ചു. Mercedes-Benz EQB. (Photo: Mercedes-Benz)
advertisement
15/18
ആഗോളതലത്തിൽ തന്നെ വൈദ്യുത വാഹനങ്ങൾ(ഇ വി) വ്യാപകമാക്കാനായി ‘ഇ വി ആദ്യം മുതൽ ഇ വി മാത്രം’(ഇ വി ഫസ്റ്റ് ടു ഇ വി ഒൺലി) എന്ന വിപണനതന്ത്രമാണ് കമ്പനി ആവിഷ്കരിച്ചിരിക്കുന്നതെന്ന് മെഴ്സിഡസ് ബെൻസ് ഇന്ത്യ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ മാർട്ടിൻ ഷ്വെങ്ക് വെളിപ്പെടുത്തി. Mercedes-Benz EQB. (Photo: Mercedes-Benz)
advertisement
16/18
ആദ്യ ബാച്ച് ‘ഇ ക്യു സി’ക്കു മികച്ച വരവേൽപ്പ് ലഭിച്ചതോടെ ഇന്ത്യയിലും വൈദ്യുത കാറുകൾക്കു മികച്ച ഭാവിയുണ്ടെന്ന വിലയിരുത്തലിലാണ് കമ്പനി. Mercedes-Benz EQB. (Photo: Mercedes-Benz)
advertisement
17/18
പരിഷ്കരിച്ച 11 കിലോവാട്ട് ഓൺ ബോഡ് ചാർജർ സഹിതമാണ് ‘ഇ ക്യു സി’ ലഭ്യമാവുന്നത്; ഇതോടെ എസ് യു വിയിലെ 80 കിലോവാട്ട് അവർ ബാറ്ററി പായ്ക്ക് ഏഴര മണിക്കൂറിൽ പൂർണമായും ചാർജ് ചെയ്യാനാവും. Mercedes-Benz EQB. (Photo: Mercedes-Benz)
advertisement
18/18
പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയില്‍ എത്തുന്ന EQC-യുടെ രണ്ടാം ബാച്ച് ഒക്ടോബര്‍ മാസത്തോടെ ഇന്ത്യന്‍ തീരത്ത് അണയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വരവിന് മുന്നോടിയായി ഈ വാഹനത്തിന്റെ ഔദ്യോഗിക ബുക്കിങ്ങ് മെഴ്‌സിഡസ് ആരംഭിച്ചിട്ടുണ്ട്. 2020 ഒക്ടോബറിലാണ് ആദ്യ ബാച്ച് എത്തിയത്. Mercedes-Benz EQB. (Photo: Mercedes-Benz)
മലയാളം വാർത്തകൾ/Photogallery/Money/Auto/
Mercedes-Benz EQB| മെഴ്സിഡസ് ബെൻസ് ഇക്യുബി ഇന്ത്യയിലേക്ക്; ഇലക്ട്രിക് എസ്.യു.വിയുടെ സവിശേഷതകൾ അറിയാം