ഇന്ത്യയിലെ ആദ്യ റോൾസ് റോയ്സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് II സ്വന്തമാക്കിയ മലയാളി
- Published by:Sarika N
- news18-malayalam
Last Updated:
റോള്സ്-റോയ്സ് നിര്മ്മിച്ചതില് വെച്ച് ഏറ്റവും ശക്തവും സാങ്കേതികമായി പുരോഗമിച്ചതുമായ കാറാണ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് II
advertisement
1/5

ഇന്ത്യയിലെ ആദ്യ റോൾസ് റോയ്സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് ( Rolls Royce Ghost Series II Black Badge) ഈ സ്വന്തമാക്കി ഒരു മലയാളി. ലിറ്റ്മസ് 7 (Litmus7 )സിസ്റ്റംസ് കണ്‍സള്‍ട്ടിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ വേണു ഗോപാലകൃഷ്ണനാണ് 16 കോടി രൂപ ഓണ്‍ റോഡ് വിലയുള്ള വാഹനം സ്വന്തമാക്കിയത്. മുൻപ് 46 ലക്ഷം രൂപ ചെലവഴിച്ച് രാജ്യത്തെ ഏറ്റവും വില കൂടിയ വാഹന രജിസ്റ്ററേഷന്‍ നമ്പര്‍ സ്വന്തമാക്കിയ ആളാണ് വേണു ഗോപാലകൃഷ്ണൻ. ചെന്നൈയിൽ നിന്നാണ് വേണു റോൾസ് റോയ്സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് II വാങ്ങിയത്.
advertisement
2/5
ഫെബ്രുവരിയിലാണ് റോൾസ് റോയ്സ് അതിന്റെ ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് II ഇന്ത്യയിൽ അവതരിപ്പിച്ചത്. റോള്‍സ്-റോയ്സ് നിര്‍മ്മിച്ചതില്‍ വെച്ച് ഏറ്റവും ശക്തവും സാങ്കേതികമായി പുരോഗമിച്ചതുമായ കാറാണ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് II. സാധാരണ 'ഗോസ്റ്റി'നേക്കാള്‍ കരുത്തും സ്റ്റൈലും കൂടിയ മോഡലാണ് ബ്ലാക് ബാഡ്ജ്. മറ്റ് റോള്‍സ് റോയ്സ് കാറുകളെപ്പോലെ തന്നെ ധാരാളം കസ്റ്റമൈസേഷനും ഇതിൽ നടത്തിയിട്ടുണ്ട്. 6.75 ലീറ്റര്‍ ട്വിന്‍ ടര്‍ബോ വി12 എന്‍ജിനാണ് ഗോസ്റ്റിലുമുള്ളത്. എട്ട് സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ ബോക്സും ഓള്‍-വീല്‍-ഡ്രൈവും ഓള്‍-വീല്‍-സ്റ്റിയറിങ് ചേസിസും ഉള്ള ഈ കാറിന് ഗോസ്റ്റ് സീരീസ് II വിനേക്കാള്‍ 29 പിഎസ് കൂടുതല്‍ പവറും 50 ന്യൂട്ടണ്‍ മീറ്റര്‍ കൂടുതല്‍ ടോര്‍ക്കുമുണ്ട്.
advertisement
3/5
റോൾസ് റോയ്സിൻ്റെ സിൽവർ ഗോസ്റ്റ് സീരീസിലെ ടോപ്പ് എൻഡ് മോഡലാണ് വേണു ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്ന ബ്ലാക്ക് ബാഡ്ജ്. കസ്റ്റമൈസേഷൻ ഓപ്ഷനുകൾ വാഹനത്തെ അങ്ങേയറ്റം മനോഹരമാക്കുന്നു. എക്സ്റ്റീരിയർ ഡ്യുവൽ ടോൺ പെയിന്റിംഗിന് മാത്രം 1.2 കോടി രൂപയോളമാണ് ചിലവ്. കസ്റ്റമൈസേഷന് മാത്രം ഏകദേശം 2.5 കോടി രൂപയോളം ചെലവഴിച്ചതായാണ് റിപ്പോർട്ടുകൾ. സീരീസ് 2 ഗോസ്റ്റ് ബ്ലാക്ക് ബാഡ്ജിന് അളവുകൾ മറ്റുള്ള സീരിസിനെ അപേക്ഷിച്ച് വളരെ വലുതാണ്. സെഡാന്റെ മൊത്തത്തിലുള്ള നീളം 5.5 മീറ്ററാണ്. വീൽബേസ് 3.3 മീറ്ററാണ്. കസ്റ്റമൈസേഷനിളുടെ റോൾസ് റോയ്സിന് ഇഷ്ടാനുസരണം 170mm കൂടി ചേർക്കാൻ കഴിയും.
advertisement
4/5
ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരിസിന് ഏകദേശം 2,490 കിലോഗ്രാം ഭാരമാണ് ഉള്ളത്. ഇതിൽ 100 കിലോഗ്രാമും അക്കൗസ്റ്റിക് ഡാമ്പിംഗ് മെറ്റീരിയലിൽ നിന്ന് മാത്രമുള്ളതാണ്. പവർട്രെയിനിന് 592bhp കരുത്തും 900Nm ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയും. സീരീസ് II ഗോസ്റ്റിന്റെ പ്ലാറ്റ്ഫോം ബിഎംഡബ്ല്യു 7 സീരീസിന്റെ ആർക്കിടെക്ചറുമായി യാതൊരു ബന്ധവുമില്ല. ഇവ ഫാന്റം, കുള്ളിനൻ എന്നിവയുടെ ലക്ഷ്വറി വേർഷനാണ്. ആഡംബരം നിലനിർത്തിക്കൊണ്ടാണ് കാറിന്റെ ക്യാമ്പിൻ നിർമ്മിച്ചിരിക്കുന്നത്. അതിനാൽ തന്നെ യാത്ര കൂടുതൽ സുഖകരമാകും. കാറിൽ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും കണക്റ്റിവിറ്റി സ്യൂട്ടും അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ആദ്യ സീരിസിൽ നിന്ന് വ്യത്യസ്തമായി പുതിയ പതിപ്പിൽ സ്പിരിറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റവും ഉൾപ്പെടുന്നു. വാഹനത്തിന്റെ മറ്റൊരു ആകർഷണം ഇഷ്ടാനുസരണം സജ്ജീകരിച്ച ഓഡിയോ സിസ്റ്റമാണ്. 18-ചാനൽ യൂണിറ്റിൽ എക്സൈറ്റർ സ്പീക്കറുകൾ ഹെഡ്ലൈനറുകളിൽ സംയോജിപ്പിച്ചിരിക്കുന്നു. കൂടാതെ 1400W ന്റെ സംയോജിത ഔട്ട്പുട്ടും കാറിൽ ഉണ്ട്.
advertisement
5/5
ആഡംബര വാഹനങ്ങളോട് വളരെ അധികം താല്പര്യമുള്ളയാളാണ് വേണു ഗോപാലകൃഷ്ണൻ. ഏഴ് എന്ന നമ്പറിനോട് വേണുവിന് പ്രത്യേക താൽപര്യമുണ്ടെന്ന് ഫോർച്യൂൺ ഇന്ത്യക്ക് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അദ്ദേഹം ആദ്യമായി സ്വന്തമാക്കിയ അംബാസഡർ കാറിന്റെ നമ്പർ 1717 ആയിരുന്നു. അതിനാൽ തന്നെ അദ്ദേഹം ഇപ്പോൾ ഉപയോഗിക്കുന്ന എല്ലാ ഫോൺ നമ്പറുകളും 7 ൽ ആണ് അവസാനിക്കുന്നത്. ഐടി അധിഷ്ഠിത റീട്ടെയിൽ സൊല്യൂഷൻ സ്ഥാപനമാണ് ലിറ്റ്മസ്7. കൊച്ചി കേന്ദ്രികരിച്ച് പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന് 450 കോടി രൂപയിലധികം വിറ്റുവരവുണ്ട്.
മലയാളം വാർത്തകൾ/Photogallery/Money/Auto/
ഇന്ത്യയിലെ ആദ്യ റോൾസ് റോയ്സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് II സ്വന്തമാക്കിയ മലയാളി