TRENDING:

Maruti Suzuki Brezza| പത്ത് ദിവസത്തിനുള്ളിൽ അരലക്ഷത്തോളം ബുക്കിങ്; റോഡിൽ തരംഗം തീർക്കാൻ മാരുതി ബ്രെസ

Last Updated:
പുത്തൻ മാരുതി ബ്രെസയുടെ വിലയും സവിശേഷതകളും അറിയാം
advertisement
1/15
പത്ത് ദിവസത്തിനുള്ളിൽ അരലക്ഷത്തോളം ബുക്കിങ്; റോഡിൽ തരംഗം തീർക്കാൻ മാരുതി ബ്രെസ
 വ്യാഴാഴ്ചയാണ് മാരുതിയുടെ കോംപാക്ട് എസ് യു വി മോഡലായ ബ്രെസയുടെ (Maruti Suzuki Brezza) പുതിയ പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചത്. ഇതോടൊപ്പം വിലയും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിന് പത്ത് ദിവസം മുൻപേ ബുക്കിങ്ങ് തുടങ്ങി. വില അറിയുന്നതിന് മുൻപുതന്നെ ആയിരക്കണക്കിനു പേരാണ് വാഹനം സ്വന്തമാക്കാനെത്തിയത്. പുറത്തുവരുന്ന കണക്ക് അനുസരിച്ച് ബുക്കിങ്ങ് തുറന്ന് ദിവസങ്ങള്‍ക്കുള്ളില്‍ 45,000 പേരാണ് പുതിയ ബ്രെസ ബുക്ക് ചെയ്തിരിക്കുന്നത്. (Photo: Maruti Suzuki)
advertisement
2/15
ആറ് വേരിയന്റുകളിലായി ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിലാണ് ബ്രെസ വിപണിയില്‍ എത്തുന്നത്. ഇതില്‍ മാനുവല്‍ മോഡലിന്റെ വില 7.99 ലക്ഷം രൂപയില്‍ ആരംഭിച്ച് 12.46 ലക്ഷം രൂപ വരെയാണ്.  (Photo: Maruti Suzuki)
advertisement
3/15
ഓട്ടോമാറ്റിക് മോഡലുകള്‍ക്ക് 10.96 ലക്ഷം രൂപ മുതല്‍ 13.96 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറൂം വില. 2016 ല്‍ ഇന്ത്യയില്‍ എത്തിയ ബ്രെസ ഏറ്റവുമധികം വിറ്റഴിക്കുന്ന കോംപാക്ട് എസ്.യു.വിയാണ്. 7.5 ലക്ഷം യൂണിറ്റാണ് ഇതുവരെ വിറ്റഴിച്ചിട്ടുള്ളത്.  (Photo: Maruti Suzuki)
advertisement
4/15
ബ്രെസയുടെ ബുക്കിങ്ങ് ഞങ്ങള്‍ തുറന്നിട്ട് 10 ദിവസങ്ങള്‍ പിന്നിടുന്നു. ഇതിനോടകം 45,000 ബുക്കിങ്ങുകളാണ് പുതിയ ബ്രെസയ്ക്ക് ലഭിച്ചിരിക്കുന്നത്. അതായത് ഒരു മിനിറ്റില്‍ നാലില്‍ അധികം ആളുകള്‍ ഈ വാഹനം ബുക്ക് ചെയ്യുന്നു. 30 ന് നടന്ന വാഹന അവതരണത്തില്‍ മാരുതി സുസുക്കി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. (Photo: Maruti Suzuki)
advertisement
5/15
ബ്രെസയുടെ പരമ്പരാഗത ബോക്‌സി ഡിസൈന്‍ നിലനിര്‍ത്തിയാണ് മുഖം മിനുക്കല്‍ നടത്തിയിരിക്കുന്നത്. ഗ്ലോസി ബ്ലാക്ക് സ്ട്രിപ്പും യൂ ഷേപ്പില്‍ ക്രോമിയം ആവരണം നല്‍കിയാണ് ഗ്രില്‍ ഒരുങ്ങിയിട്ടുള്ളത്. (Photo: Maruti Suzuki)
advertisement
6/15
ഡ്യുവല്‍ പോഡ് പ്രൊജക്ഷന്‍ ഹെഡ്ലാമ്പ്, പുതിയ ഡിസൈനില്‍ നല്‍കിയിട്ടുള്ള എല്‍ഇഡി ഡിആര്‍എല്‍, പവര്‍ ലൈനുകള്‍ നീക്കിയ ഫ്ളാറ്റ് ബോണറ്റ്, പുതുക്കിയ ബമ്പര്‍, സ്‌കിഡ് പ്ലേറ്റ്, പുതിയ അലോയി വീല്‍ എന്നിങ്ങനെ നീളുന്നു മുന്നിലെ മാറ്റങ്ങള്‍.  (Photo: Maruti Suzuki)
advertisement
7/15
ചെറിയ മിനുക്കുപണികളും നിരവധി പുതിയ ഫീച്ചറുകള്‍ ഇന്റീരിയറിലുമുണ്ട്. മികച്ച ഡിസൈനിലുള്ള ഡാഷ്ബോര്‍ഡ്, 40 ല്‍ അധികം കണക്ടഡ് ഫീച്ചറുകളുള്ള 9.0 ഇഞ്ച് ഫ്ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കളര്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ലെതര്‍ ആവരണം നല്‍കിയിട്ടുള്ള മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, സണ്‍റൂഫ്, പുതിയ എ.സി. വെന്റുകള്‍, പാഡില്‍ ഷിഫ്റ്റ് തുടങ്ങിയ ഫീച്ചറുകളാണ് ബ്രെസയുടെ അകത്തളത്തെ സ്റ്റൈലിഷാക്കുന്നത്. Maruti Suzuki Brezza. (Photo: Maruti Suzuki)
advertisement
8/15
മാരുതിയുടെ മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യക്കൊപ്പം 1.5 ലിറ്റര്‍ കെ15സി പെട്രോള്‍ എഞ്ചിനിലായിരിക്കും ഈ വാഹനം എത്തുക. Maruti Suzuki Brezza. (Photo: Maruti Suzuki)
advertisement
9/15
മൈല്‍ഡ് ഹൈബ്രിഡ് സംവിധാനം നല്‍കിയിട്ടുള്ളത് ഇന്ധനക്ഷമത വര്‍ധിപ്പിച്ചിട്ടുണ്ട്.  Maruti Suzuki Brezza. (Photo: Maruti Suzuki)
advertisement
10/15
അതേസമയം, എഞ്ചിൻ ഉത്പാദിപ്പിക്കുന്ന പവര്‍ മുന്‍ മോഡലിന് സമാനമായിരിക്കും 103 ബി എച്ച് പി പവറും 137 എന്‍.എം. ടോര്‍ക്കുമാണ് എഞ്ചിൻ ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നീ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളാണ് ഇതിലുള്ളത്. Maruti Suzuki Brezza. (Photo: Maruti Suzuki)
advertisement
11/15
Maruti Suzuki Brezza. (Photo: Maruti Suzuki)
advertisement
12/15
Maruti Suzuki Brezza. (Photo: Maruti Suzuki)
advertisement
13/15
Maruti Suzuki Brezza. (Photo: Maruti Suzuki)
advertisement
14/15
Maruti Suzuki Brezza. (Photo: Maruti Suzuki)
advertisement
15/15
Maruti Suzuki Brezza. (Photo: Maruti Suzuki)
മലയാളം വാർത്തകൾ/Photogallery/Money/
Maruti Suzuki Brezza| പത്ത് ദിവസത്തിനുള്ളിൽ അരലക്ഷത്തോളം ബുക്കിങ്; റോഡിൽ തരംഗം തീർക്കാൻ മാരുതി ബ്രെസ
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories