Budget 2021 | പെട്രോളിന് 2.5 രൂപയും ഡീസലിന് 4 രൂപയും സെസ്
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
പെട്രോൾ, ഡീസൽ എന്നിവയ്‌ക്കൊപ്പം ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ, മൊബൈൽ ഫോണുകൾ, ചാർജറുകൾ, ലെതർ ഷൂസ് എന്നിവയുടെയും വില കൂടും.
advertisement
1/5

ന്യൂഡൽഹി: ഇന്ധന വില സർവകാല റെക്കോഡിൽ എത്തിയതിനു പിന്നാലെ പെട്രോളിനും ഡീസലിനും സെസ് ഏർപ്പെടുത്താൻ കേന്ദ്ര ബജറ്റിൽ നിർദ്ദേശം. പെട്രോളിന് 2.5 രൂപയും ഡീസലിന് 4 രൂപയും സെസ് ഏർപ്പെടുത്താനാണ് സർക്കാർ നിർദ്ദേശം.
advertisement
2/5
അതേസമയം എക്സൈസ് തീരുവ കുറച്ച സാഹചര്യത്തിൽ നിലവിൽ വില കൂടില്ലെന്നാണ് സൂചന. പെട്രോൾ, ഡീസൽ വില റോക്കറ്റ് വേഗത്തിലാണ് രാജ്യത്ത് കുതിച്ചുയരുന്നത്. ദേശീയ തലസ്ഥാനത്തെ പെട്രോൾ വില 86 രൂപ കടന്നു.
advertisement
3/5
സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ പെട്രോൾ വില ലിറ്ററിന് 93 രൂപയിലെത്തി. ഡീസൽ വില ഡൽഹിയിൽ വില 76 രൂപയും മുംബൈയിൽ 83 രൂപയുമാണ്.
advertisement
4/5
പെട്രോൾ, ഡീസൽ എന്നിവയ്‌ക്കൊപ്പം ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ, മൊബൈൽ ഫോണുകൾ, ചാർജറുകൾ, ലെതർ ഷൂസ് എന്നിവയുടെയും വില കൂടും.
advertisement
5/5
ഇരുമ്പ്, ഉരുക്ക്, നൈലോൺ വസ്ത്രങ്ങൾ, ചെമ്പ് വസ്തുക്കൾ, ഇൻഷുറൻസ്, വൈദ്യുതി, ഉരുക്ക് പാത്രങ്ങൾ എന്നിവയുടെ വില കുറയും.