എയർടെലിനും വി യ്ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് Jio; കർഷക സമരത്തിന്‍റെ പേരിൽ തെറ്റിദ്ധാരണ പരത്താൻ ശ്രമമെന്ന് പരാതി
- Published by:Anuraj GR
- news18-malayalam
Last Updated:
ഉപഭോക്താക്കൾക്കു സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികളോ മറ്റ് പ്രശ്‌നങ്ങളോ ഇല്ലാതെ ജിയോയിൽ നിന്ന് പുറത്തുകടക്കുന്നതിനുള്ള ഏക കാരണമായി ഈ കാമ്പെയ്‌നുകൾ മാറിയതായും ആർ ജിയോ
advertisement
1/5

പുതിയ കാർഷിക പരിഷ്കരണ നിയമങ്ങൾക്കെതിരെ കർഷകർ തുടരുന്ന പ്രതിഷേധത്തിനിടെ എയർടെൽ, വോഡഫോൺ ഐഡിയ (വി) എന്നിവ തങ്ങൾക്കെതിരെ തെറ്റായ അഭ്യൂഹങ്ങൾ പ്രചരിപ്പിച്ചുവെന്ന് റിലയൻസ് ജിയോ ഇൻഫോകോം (ആർജിയോ) ആരോപിച്ചു. പുതിയ കാർഷിക ബില്ലുകളിൽ നിന്ന് റിലയൻസ് നേട്ടമുണ്ടാക്കുമെന്ന അഭ്യൂഹങ്ങൾ പരത്തുന്നതിന് അനീതിപരമായ വഴികളാണ് അവലംബിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയോട് (ട്രായ്) രണ്ട് സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു ജിയോ പരാതി നൽകി. വിവാദമായ കാർഷിക പരിഷ്കരണ നിയമങ്ങൾ ഉത്തരേന്ത്യയിലുടനീളം വ്യാപകമായ കർഷക പ്രതിഷേധത്തിന് കാരണമായി.
advertisement
2/5
കാർഷിക ബില്ലുകളിൽ അനാവശ്യ ഗുണഭോക്താവാണെന്ന റിലയൻസിന്റെ വ്യാജവും നിസ്സാരവുമായ അഭ്യൂഹങ്ങളെ പിന്തുണയ്ക്കുന്നതിലും അത് തുടരുന്നതിലും ഈ കമ്പനികൾ നേരിട്ടോ അല്ലാതെയോ ഭാഗമായിരിക്കുന്നു, ” ജിയോ ട്രായിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. ധാരാളം പേർ നമ്പർ പോർട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് റിക്വസ്റ്റ് അയയ്ക്കുന്നത് ഇതിന്‍റെ ഭാഗമായാണെന്നും ജിയോ കുറ്റപ്പെടുത്തുന്നു.
advertisement
3/5
ഉപഭോക്താക്കൾക്കു സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികളോ മറ്റ് പ്രശ്‌നങ്ങളോ ഇല്ലാതെ ജിയോയിൽ നിന്ന് പുറത്തുകടക്കുന്നതിനുള്ള ഏക കാരണമായി ഈ കാമ്പെയ്‌നുകൾ മാറിയതായും ആർ ജിയോ അഭിപ്രായപ്പെടുന്നു.
advertisement
4/5
"എയർടെല്ലും വിയും അതിന്റെ ജീവനക്കാർ, ഏജന്റുമാർ, ചില്ലറ വ്യാപാരികൾ എന്നിവരിലൂടെയുള്ള ഈ ദുഷിച്ചതും ഭിന്നിപ്പിക്കുന്നതുമായ പ്രചാരണം തടസ്സമില്ലാതെ തുടരുന്നുവെന്ന് ഞങ്ങൾ ബോധിപ്പിക്കുന്നു. ജിയോ മൊബൈൽ നമ്പറുകൾ അവരുടെ നെറ്റ്‌വർക്കിലേക്ക് മൈഗ്രേറ്റ് ചെയ്യുന്നത് കർഷകരെ പിന്തുണയ്ക്കുന്നതിനുള്ള ഒരു നടപടിയാകുമെന്ന് പ്രചരണത്തിൽ പറയുന്നു ”ട്രായ്ക്ക് നൽകിയ പരാതിയിൽ ജിയോ ചൂണ്ടിക്കാട്ടി.
advertisement
5/5
കൂടാതെ, കർഷകരുടെ പ്രതിഷേധം പ്രചാരണത്തിനും അപകീർത്തിപ്പെടുത്തലിനുമുള്ള മാർഗമായി തങ്ങളുടെ എതിരാളികളായ കമ്പനികൾ ഉപയോഗിക്കുന്നുവെന്നും ആർ ജിയോ ആരോപിച്ചു. ഓപ്പറേറ്റർമാർ വിവിധ മൊബൈൽ നമ്പർ പോർട്ടബിലിറ്റി (എംഎൻപി) കാമ്പെയ്‌നുകളിലൂടെ സോഷ്യൽ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുകയും എയർടെൽ, വി എന്നിവയിലേക്ക് പോർട്ട് ചെയ്യാൻ ആർ ജിയോ വരിക്കാരോട് ആവശ്യപ്പെടുകയും ചെയ്യുന്നുവെന്ന് കത്തിൽ ആരോപിക്കുന്നു.
മലയാളം വാർത്തകൾ/Photogallery/Money/
എയർടെലിനും വി യ്ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് Jio; കർഷക സമരത്തിന്‍റെ പേരിൽ തെറ്റിദ്ധാരണ പരത്താൻ ശ്രമമെന്ന് പരാതി