Gold | അത് സംഭവിക്കും; സ്വർണം പവന് അരലക്ഷം രൂപയിൽ താഴെയാകും; കാത്തിരിപ്പിന് ഇനി എത്ര നാൾ
- Published by:meera_57
- news18-malayalam
Last Updated:
ഒരു പവൻ സ്വർണത്തിന് 66,320 രൂപയാണ് കേരളത്തിലെ ഏറ്റവും പുതിയ നിരക്ക്. എന്നാൽ, കേൾക്കാൻ കൊതിച്ച നിലയിൽ സ്വർണവില എത്തും
advertisement
1/5

സ്വർണവില (gold price) സാധാരണക്കാർക്ക് താങ്ങാവുന്നതിലുമധികമായി എന്ന് പറയുന്നതിൽ തെറ്റുണ്ടാവില്ല. സംസ്ഥാനത്തെ സ്വർണവിലയുടെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായുള്ള പോക്ക് ആ വിധമായിക്കഴിഞ്ഞു. ചെറിയൊരു ആശ്വാസം നൽകി കഴിഞ്ഞ ദിവസം ഒരു പവന് 65,800 രൂപ എന്ന ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന് 66,320 രൂപയാണ് കേരളത്തിലെ ഏറ്റവും പുതിയ നിരക്ക്. രാജ്യത്തും സ്ഥിതി മെച്ചമല്ല. രണ്ടും, മൂന്നും, നാലും അക്കങ്ങളിലായിരുന്ന സ്വർണവില കാലാകാലങ്ങളിൽ ഉയർന്ന് അരലക്ഷത്തിലധികം എന്ന നിലയും വിട്ട് പറന്നു പൊങ്ങിയിരിക്കുന്നു. എന്നാൽ, കേൾക്കാൻ കൊതിച്ച വാർത്തയ്ക്ക് ഇനി അധികനാൾ ബാക്കിയുണ്ടാവില്ല.
advertisement
2/5
ഒരു പവൻ സ്വർണത്തിന്റെ വില അരലക്ഷത്തിലും താഴെയാകും എന്ന് വിദഗ്ധരുടെ പ്രവചനം. നിലവിൽ രാജ്യത്ത് 10 ഗ്രാം സ്വർണം 90,000 രൂപയ്ക്ക് വിൽപ്പന നടക്കുകയാണ്. ഇ.ടി.റിപ്പോർട്ട് പ്രകാരം, അമേരിക്ക ആസ്ഥാനമാക്കിയുള്ള മോർണിംഗ് സ്റ്റാർ വരും വർഷങ്ങളിൽ സ്വർണവില 38 ശതമാനമായി കുറയും എന്ന് പ്രവചിക്കുന്നു. ഇന്ത്യയിൽ സ്വർണവില 40 ശതമാനം എന്ന നിലയിൽ ഇടിവ് രേഖപ്പെടുത്തും എന്നും നിരീക്ഷണമുണ്ട്. സ്വർണവില ഇത്രയും ഇടിഞ്ഞു താഴാൻ ജോൺ മിൽസ് ചില പ്രത്യേക കാരണങ്ങൾ നിരത്തുന്നു (തുടർന്ന് വായിക്കുക)
advertisement
3/5
ഇന്ത്യയിൽ 10 ഗ്രാം സ്വർണത്തിന് 56,000 രൂപയാകും എന്നാണ് പ്രവചനം. ഇത്രയും വിലകുറയാനുള്ള കാരണങ്ങളും സാഹചര്യങ്ങളും എന്തെന്നും വിശദീകരിക്കുന്നു. വിതരണം ഉയരുന്നത് സ്വർണവില കുറയാൻ കാരണമാകും. 2024ന്റെ രണ്ടാം പാദത്തിൽ മൈനിങ് ലാഭം ഒരു ഔൺസിന് 950 ഡോളർ എന്ന നിലയിലെത്തി. ആഗോള റിസർവുകൾ ഒൻപത് ശതമാനം ഉയർന്ന് 216,265 ടണ്ണിലെത്തി. ഉത്പാദനം കൂടിയെങ്കിലും, ആവശ്യം കുറയുന്നുമുണ്ട്. ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകൾ ഏറ്റെടുക്കൽ വേഗത കുറയ്ക്കും എന്ന് പ്രതീക്ഷിക്കുന്നു
advertisement
4/5
വേൾഡ് ഗോൾഡ് കൗൺസിലിന്റെ സർവ്വേ പ്രകാരം, സെൻട്രൽ ബാങ്കുകളുടെ 71 ശതമാനവും അവരുടെ സ്വർണ റിസെർവുകൾ കുറയ്ക്കണോ, നിലവിലെ സ്ഥിതി തുടരാനോ ഉദ്ദേശിക്കുന്നു. 2024 ൽ സ്വർണ്ണ മേഖലയിലെ ലയനങ്ങളിലും ഏറ്റെടുക്കലുകളിലും 32% വർദ്ധനവ് ഉണ്ടായതും സ്വർണവില ഉയരുന്നതിന് നിർണായകമായി. വിപണി വില നിലവാരത്തിന്റെ ഔന്നത്യത്തിൽ എത്തി എന്നതിന് ഇത് തെളിവാണ്
advertisement
5/5
എന്നാൽ ബാങ്ക് ഓഫ് അമേരിക്ക പോലുള്ള സാമ്പത്തിക സ്ഥാപനങ്ങൾ, അടുത്ത രണ്ടുവർഷത്തിനുള്ളിൽ സ്വർണവില ഔൺസിന് 3,500 ഡോളറായി മാറും എന്നും നിരീക്ഷിക്കുന്നു. അതേസമയം, ഗോൾഡ്മാൻ സാക്സ് വർഷാവസാനത്തോടെ സ്വർണവില ഔൺസിന് 3,300 ഡോളർ ആവുമെന്നും സൂചന നൽകുന്നു. എന്നാൽ, ഈ പ്രവചനങ്ങൾ തകിടം മറിഞ്ഞാൽ, രാജ്യത്ത് പത്തു ഗ്രാം സ്വർണത്തിന് ഒരു ലക്ഷം രൂപ എന്ന നിലയിൽ എത്തിയേക്കാം
മലയാളം വാർത്തകൾ/Photogallery/Money/
Gold | അത് സംഭവിക്കും; സ്വർണം പവന് അരലക്ഷം രൂപയിൽ താഴെയാകും; കാത്തിരിപ്പിന് ഇനി എത്ര നാൾ