Gold price| '2021ൽ സ്വർണം പത്ത് ഗ്രാമിന് 65,000 രൂപയും വെള്ളി കിലോയ്ക്ക് 90,000 രൂപയുമാകും': വിദഗ്ധർ
- Published by:Rajesh V
- news18-malayalam
Last Updated:
കഴിഞ്ഞ വർഷത്തേ അതേ ട്രെൻഡ് നിലനിന്നാൽ സ്വർണവില പത്ത് ഗ്രാമിന് 2021 ൽ 65,000 രൂപയാകുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. വെള്ളി നിരക്കിലും പുതിയ വർഷം വർധനയുണ്ടാകും.
advertisement
1/6

2020 സ്വർണത്തിനും വെള്ളിക്കും നല്ലരീതിയിൽ വില വർധിച്ച വർഷമായിരുന്നു. സ്വർണവിലയിൽ 27 ശതമാനവും വെള്ളിവിലയിൽ 50 ശതമാനവുമാണ് വർധനയുണ്ടായത്. ഓഗസ്റ്റിൽ സ്വർണം അതിന്റെ ഏറ്റവും ഉയർന്ന നിരക്കായ 56,000 രൂപയിൽ (10 ഗ്രാമിന്) എത്തി. വെള്ളി കിലോയ്ക്ക് 80,000 രൂപയും തൊട്ടു.
advertisement
2/6
നിലവിൽ സ്വർണത്തിന് 50,180 രൂപയും (10 ഗ്രാമിന്) വെള്ളിക്ക് 68,224 രൂപയുമാണ് (ഒരു കിലോ) വില. ലോകമെമ്പാടും വർദ്ധിച്ചുവരുന്ന കൊറോണ വൈറസ് കേസുകൾ സാമ്പത്തിക പുനരുജ്ജീവനത്തിൽ അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുകയാണെന്നും സ്വർണത്തിലും വെള്ളിയിലുമുള്ള നിക്ഷേപമാണ് സുരക്ഷിതമെന്നും വിദഗ്ധർ പറയുന്നു.
advertisement
3/6
കഴിഞ്ഞ വർഷത്തേ അതേ ട്രെൻഡ് നിലനിന്നാൽ സ്വർണവില പത്ത് ഗ്രാമിന് 2021 ൽ 65,000 രൂപയാകുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇതിനുപുറമെ, ആഗോള സമ്പദ്‌വ്യവസ്ഥയിലേക്ക് വൻതോതിൽ ഉത്തേജനം ലഭിക്കുന്നത് സ്വർണം പോലുള്ള സുരക്ഷിത ആസ്തികളിലേക്ക് നിക്ഷേപങ്ങളെ ആകർഷിക്കുന്നുവെന്നും ഇവർ പറയുന്നു.
advertisement
4/6
വെള്ളി നിരക്കിലും പുതിയ വർഷം വർധനയുണ്ടാകും. വെള്ളിയുടെ വില കിലോയ്ക്ക് 90,000 രൂപയിലെത്താമെന്നാണ് വിദഗ്ധാഭിപ്രായം. വെള്ളിയെ ആശ്രയിക്കുന്ന സോളാർ പാനലുകൾ, ഇലക്ട്രോണിക്സ് തുടങ്ങിയ ഹരിത സാങ്കേതിക വിദ്യകൾ ലോകമാകെ വികസിക്കുകയാണ്. ഡോളർ ദുർബലപ്പെടുന്നത് മറ്റ് കറൻസികൾ കൈയിലുള്ളവർക്ക് വെള്ളി വിലകുറഞ്ഞതാകുന്നു.
advertisement
5/6
ഇതിനുപുറമെ, ലോകമെമ്പാടും വർദ്ധിച്ചുവരുന്ന കൊറോണ വൈറസ് കേസുകൾ സാമ്പത്തിക പുനരുജ്ജീവനത്തിൽ അനിശ്ചിതത്വം ഉയർത്തുകയും സുരക്ഷിത നിക്ഷേപങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുകയും ചെയ്യുന്നു. ഐസിഐസിഐ സെക്യൂരിറ്റീസിലെ വിദഗ്ധരെ ഉദ്ധരിച്ച് മിന്റ് റിപ്പോർട്ട് ചെയ്യുന്നു.
advertisement
6/6
ആഗോള വിപണിയിൽ സ്വർണവിലയിൽ 25 ശതമാനം വർധനവാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. പത്ത് വർഷത്തിനുള്ളിൽ ഏറ്റവും വലിയ വാർഷിക വളർച്ചയാണിത്. സാമ്പത്തിക രംഗത്തെ പ്രക്ഷുബ്ധമായ അവസ്ഥക്കിടെയാണ് ഈ നേട്ടം സ്വന്തമാക്കാനായത്.
മലയാളം വാർത്തകൾ/Photogallery/Money/
Gold price| '2021ൽ സ്വർണം പത്ത് ഗ്രാമിന് 65,000 രൂപയും വെള്ളി കിലോയ്ക്ക് 90,000 രൂപയുമാകും': വിദഗ്ധർ