Gold Price Today: സ്വർണവിലയിൽ വീണ്ടും കുതിപ്പ്; പുതിയ നിരക്കുകൾ അറിയാം
- Published by:Rajesh V
- news18-malayalam
Last Updated:
നവംബറിന്റെ തുടക്കത്തില് 59,080 രൂപയായിരുന്നു സ്വര്ണവില. ഒന്നാം തീയതിയിലെ ഈ നിരക്കായിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയും
advertisement
1/8

സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. ഇന്ന് ഗ്രാമിന് 70 രൂപ കൂടി 7160 രൂപയിലെത്തി. പവന് 560 രൂപ കൂടി 57,280 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
advertisement
2/8
വ്യാഴാഴ്ച ഗ്രാമിന് 15 രൂപ കുറഞ്ഞ് വില 7090 രൂപയിലെത്തിയിരുന്നു. പവന് 120 രൂപ കുറഞ്ഞ് 57,280 രൂപയിലെത്തി.
advertisement
3/8
ചൊവ്വാഴ്ച ഒറ്റയടിക്ക് 960 രൂപ കുറഞ്ഞ സ്വര്‍ണവില ബുധനാഴ്ച 200 രൂപ വര്‍ധിച്ചിരുന്നു. രണ്ടാഴ്ചയ്ക്കിടെ 3500 രൂപ ഇടിഞ്ഞ ശേഷം അതേപോലെ തിരിച്ചുകയറിയ സ്വര്‍ണവില ഇപ്പോൾ ചാഞ്ചാടി നിൽക്കുകയാണ്.
advertisement
4/8
നവംബറിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. ഒന്നാം തീയതിയിലെ ഈ നിരക്കായിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയും എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ വില ഇടിയുന്നതാണ് കണ്ടത്.
advertisement
5/8
നവംബർ 14,16,17 തീയതികളിൽ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണം. ഒരു ഗ്രാം സ്വർണാഭരണം ലഭിക്കാൻ 6935 രൂപ നൽകിയാൽ മതിയായിരുന്നു. ഒക്ടോബർ മാസം അവസാനത്തോടെ 60000ത്തിനോട് അടുത്ത സ്വർണ വില വീണ്ടും കുത്തനെ കുറയുന്ന ആശ്വാസത്തിലാണ് ഉപഭോക്താക്കൾ.
advertisement
6/8
സെപ്റ്റംബർ 20 നാണ് ആദ്യമായി സ്വർണവില പവന് 55,000 കടന്നിരുന്നത്. പിന്നീട് ഇങ്ങോട്ട് വില കുതിച്ചുയരുകയായിരുന്നു. ഒക്ടോബറിൽ ആഭരണം വാങ്ങാൻ കാത്തിരിക്കുന്നവരെ മുൾമുനയിൽ നിർത്തിയിരുന്നു സ്വർണ വിപണി. 58,000 വും 59000 വും കടന്ന് 60000ത്തിന് തൊട്ടരികിലെത്തിയിരുന്നു.
advertisement
7/8
സ്വർണത്തിന്റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയും ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ നേരത്തെ കുറച്ചിരുന്നു. സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്.
advertisement
8/8
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
മലയാളം വാർത്തകൾ/Photogallery/Money/
Gold Price Today: സ്വർണവിലയിൽ വീണ്ടും കുതിപ്പ്; പുതിയ നിരക്കുകൾ അറിയാം