TRENDING:

Gold Price Kerala | സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറവ്

Last Updated:
ദേശീയ വിപണയിൽ പത്ത് ഗ്രാം തനിത്തങ്കത്തിന് 50,584 രൂപയാണ് വില.
advertisement
1/4
Gold Price Kerala | സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറവ്
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് കുറവ്. മൂന്നു ദിവസത്തെ തുടർച്ചയായ വില വർദ്ധനയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞത്. ഒരു പവന് 160 രൂപയാണ് വില കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് സംസ്ഥാനത്ത് വില 37, 360 രൂപയായി. അതേസമയം, ഒരു ഗ്രാം സ്വർണത്തിന്റെ വില 4670 രൂപയാണ്.
advertisement
2/4
ആഗോള വിപണിയിലും സ്വർണത്തിന്റെ വിലയിൽ ഇടിവുണ്ടായി. സ്പോട്ട് ഗോൾഡ് വില ഔൺസിന് 1, 903.16 ഡോളർ എന്ന നിലയിലേക്ക് താഴ്ന്നു. സ്വർണത്തിന്റെ വിലയെ പ്രതികൂലമായി ബാധിച്ചത് യു.എസ് ഡോളർ കരുത്താർജ്ജിച്ചതാണെന്നാണ് വിലയിരുത്തൽ.
advertisement
3/4
ദേശീയ വിപണയിൽ പത്ത് ഗ്രാം തനിത്തങ്കത്തിന് 50,584 രൂപയാണ് വില. അതേസമയം, ഈ വർഷം ആഗോളവിലയിൽ 25 ശതമാനമാണ് സ്വർണവിലയിലെ വർദ്ധന. കോവിഡ് വ്യാപനത്തെ തുടർന്ന് സമ്പദ് വ്യവസ്ഥകൾ തകർച്ച നേരിട്ടപ്പോൾ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് ഡിമാൻഡ് കൂടുകയായിരുന്നു.
advertisement
4/4
എന്നാൽ, തെരഞ്ഞെടുപ്പിന് മുന്നോടിയായി യു എസിൽ സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയാണ് ഉള്ളത്. ഇത് സ്വർണവിപണിയിൽ പ്രതിഫലിക്കുമെന്നാണ് കരുതുന്നത്. ഡോളർ കരുത്താർജിക്കുന്നത് സ്വർണവിലയെ ബാധിക്കുമെന്നാണ് കരുതുന്നത്.
മലയാളം വാർത്തകൾ/Photogallery/Money/
Gold Price Kerala | സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറവ്
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories