TRENDING:

Petrol Diesel Price| 'തെരഞ്ഞെടുപ്പ്' നിർണായകമായി ; പന്ത്രണ്ടാം ദിവസവും മാറാതെ പെട്രോൾ- ഡീസൽ വില

Last Updated:
 കേരളം, തമിഴ്നാട്, അസം, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാവാം വില വർധനയ്ക്കു താൽക്കാലിക ആശ്വാസം എന്നാണു വിലയിരുത്തലുകൾ.
advertisement
1/8
'തെരഞ്ഞെടുപ്പ്' നിർണായകമായി ; പന്ത്രണ്ടാം ദിവസവും മാറാതെ പെട്രോൾ- ഡീസൽ വില
 കൊച്ചി: തുടർച്ചയായ പന്ത്രണ്ടാം ദിവസവും മാറ്റമില്ലാതെ പെട്രോൾ ഡീസൽ വില. കേരളത്തിൽ ഒരു ലിറ്റർ പെട്രോളിന് ഇന്ന് 93.05 രൂപയാണ് വില. ഡീസലിന് 87.53 രൂപയും. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെല്ലാം തന്നെ ഇന്ധന വില സർവകാല റെക്കോർഡിലാണ്. ​​പ്രധാന മെട്രോനഗരങ്ങളായ ഡൽഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലും ഇന്ധന വില റെക്കോർഡിലാണ്. ചില്ലറ ഇന്ധന വില ഇപ്പോൾ 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ്.
advertisement
2/8
 കേരളം, തമിഴ്നാട്, അസം, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാവാം വില വർധനയ്ക്കു താൽക്കാലിക ആശ്വാസം എന്നാണു വിലയിരുത്തലുകൾ. മുൻപും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം വില മാറ്റമില്ലാതെ തുടരുന്ന പതിവുണ്ടായിരുന്നു. കർണാടക, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു സമയത്തും ഒരു മാസത്തിലേറെ വിലയിൽ മാറ്റം വരുത്തിയിരുന്നില്ല.
advertisement
3/8
കൊച്ചിയിൽ പെട്രോളിന് ലിറ്ററിന് 91.04 രൂപയാണ് വില. ഡീസലിന് 85.59 രൂപയും. കോഴിക്കോട് പെട്രോളിന് 91.42 രൂപയും ഡീസലിന് 85.99 രൂപയുമാണ് ഇന്നത്തെ വില. ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 91.17 രൂപയാണ് വില. ഡീസലിന് 81.47 രൂപയാണ് വില. മുംബൈയിൽ പെട്രോൾ വില സെഞ്ച്വറി അടിക്കാൻ ഇനി മൂന്ന് രൂപയോളം മതി. ഒരു ലിറ്റർ പെട്രോളിന് 97.57 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 88.60 രൂപയും. ആഗോള അസംസ്കൃത എണ്ണയുടെ വിലക്കയറ്റവും പെട്രോളിയം ഉൽ‌പന്നങ്ങളുടെ ആവശ്യകത ഉയർന്നതുമാണ് ഇന്ധന വില വർധിക്കാനുള്ള പ്രധാന കാരണങ്ങൾ. ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വിലയും ഡോളർ രൂപ വിനിമയവും കണക്കാക്കിയാണ് രാജ്യത്തെ ഇന്ധനവില നിർണയിക്കുന്നത്.
advertisement
4/8
സൗദി അറേബ്യയുടെ എണ്ണസംഭരണികളിലേക്ക് ഹൂതി വിമതർ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണം രാജ്യത്തെ ഇന്ധനവിലയെ പുതിയ റെക്കോർഡുകളിൽ എത്തിച്ചേക്കാമെന്നാണ് വിദഗ്ധർ പറയുന്നത്. 20 മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലേക്ക് അസംസ്കൃത എണ്ണവില ഉയരാൻ ഈ ആക്രമണം വഴിവച്ചു. സൗദിയുടെ എണ്ണപ്പാടങ്ങൾക്കോ സംഭരണ കേന്ദ്രങ്ങൾക്കോ നഷ്ടങ്ങളൊന്നും സംഭവിച്ചില്ല. സൗദി കൃത്യസമയത്തു തിരിച്ചടിക്കുകയും ചെയ്തു. എന്നാൽ, ആക്രമണം കൊണ്ടുണ്ടായ സുരക്ഷാ പ്രശ്നങ്ങളാണു രാജ്യാന്തര വിപണിയിൽ ക്രൂഡ് വില ഉയർത്തിയത്. ബാരലിന് 71 ഡോളറിനു സമീപത്തേക്കു വരെ വില ഉയരുകയും ചെയ്തു.
advertisement
5/8
എണ്ണ ഉൽപാദനം കൂട്ടാൻ തൽക്കാലം ഉദ്ദേശ്യമില്ലെന്ന് സൗദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയതിന്റെ പശ്ചാത്തലത്തിൽകൂടിയാണ് വില വീണ്ടും 70 ഡോളർ കടന്നത്. കഴിഞ്ഞ ഒക്ടോബർ മുതൽ പടിപടിയായി ക്രൂഡ് വില ഉയരുകയാണ്. കോവിഡിൽ കുത്തനെ ഇടിഞ്ഞ എണ്ണ ഡിമാൻഡ് ക്രമേണ ഉയരുന്നതാണു കാരണം. ഡിമാൻഡ് ഉയർന്നു നിൽക്കുമ്പോഴും എണ്ണ ഉൽപാദനം കൂട്ടാൻ ഉദ്ദേശ്യമില്ലെന്ന സൗദിയുടെ പ്രഖ്യാപനവും വില കൂടാൻ കാരണമായി. സൗദിയുടെ ഈ പ്രഖ്യാപനത്തെത്തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച 2.5 ഡോളറിലേറെ വില ബാരലിന് ഉയർന്നിരുന്നു. കോവിഡ് വാക്സിൻ വ്യാപകമാകുന്നതിന്റെ ഫലമായി സമ്പദ്‌വ്യവസ്ഥകളിലുണ്ടാകുന്ന ഉണർവ് അനുദിനം എണ്ണ ഡിമാൻഡ് കൂട്ടുന്നുണ്ട്. ഈ വർഷം മാത്രം ക്രൂഡ് വിലയിൽ 30 ശതമാനത്തിലേറെ വർധനയുണ്ടായി.
advertisement
6/8
നിലവിൽ റെക്കോർഡ് വിലയ്ക്ക് പെട്രോളും ഡീസലും വാങ്ങുന്ന ഇന്ത്യൻ ഉപഭോക്താക്കളെ രാജ്യാന്തര വിപണിയിലെ വിലക്കയറ്റം ബാധിച്ചേക്കാം. രാജ്യത്തെ ഇന്ധനത്തിന്റെ റീട്ടെയിൽ വില നിശ്ചയിക്കുന്നതിൽ രാജ്യാന്തര വിപണിയിലെ അസംസ്കൃത എണ്ണ വിലയ്ക്കു നിർണായക പങ്കുള്ളതിനാലാണിത്. നികുതി കുറയ്ക്കാൻ സംസ്ഥാന, കേന്ദ്ര സർക്കാരുകൾ തയാറായാൽ മാത്രം വിലക്കയറ്റം തടയാനാകും. അസംസ്കൃത എണ്ണവില 40 ഡോളറിലെത്തിയപ്പോൾ മുതൽ എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വിലകൾ വർധിപ്പിക്കുന്നുണ്ട്.
advertisement
7/8
കഴിഞ്ഞ നവംബർ മുതൽ ഫെബ്രുവരി വരെ പെട്രോളിന് 10 രൂപയും ഡീസലിന് 11 രൂപയും കൂട്ടി. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ പെട്രോളിന് ലീറ്ററിന് 100 രൂപയ്ക്കു മുകളിൽ വിലയുണ്ട്. ഈ കാലയളവിൽ ക്രൂഡ് വില ബാരലിന് 64 ഡോളർ വരെ ഉയർന്നു. എണ്ണവില കുത്തനെ കുറഞ്ഞപ്പോൾ അതിന്റെ ആനുകൂല്യമൊന്നും ജനങ്ങൾക്കു നൽകാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയാറായിരുന്നുമില്ല. അസംസ്കൃത എണ്ണവില കുത്തനെ ഇടിഞ്ഞപ്പോൾ കേന്ദ്ര സർക്കാർ നികുതി വൻതോതിൽ വർധിപ്പിക്കുകയും ചെയ്തു.
advertisement
8/8
രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില ബാരലിന് 70 ഡോളർ കടന്നെങ്കിലും കഴിഞ്ഞ 12 ദിവസമായി പെട്രോൾ, ഡീസൽ വിലകൾ എണ്ണക്കമ്പനികൾ വർധിപ്പിച്ചിട്ടില്ല.
മലയാളം വാർത്തകൾ/Photogallery/Money/
Petrol Diesel Price| 'തെരഞ്ഞെടുപ്പ്' നിർണായകമായി ; പന്ത്രണ്ടാം ദിവസവും മാറാതെ പെട്രോൾ- ഡീസൽ വില
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories