Fuel Price Hike | തുടർച്ചയായ പത്താം ദിനത്തിലും വർധന; പെട്രോളിന് 47 പൈസ; ഡീസലിന് 54 പൈസ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
10 ദിവസത്തിനുള്ളിൽ പെട്രോൾ ലിറ്ററിന് 5.48 രൂപയും ഡീസലിന് 5.51രൂപയുമാണ് വർധിച്ചത്.
advertisement
1/5

ന്യൂഡൽഹി: തുടർച്ചയായ പത്താം ദിവസവും രാജ്യത്ത് ഇന്ധന വില വർധിച്ചു. പെട്രോൾ ലിറ്ററിന് 47 പൈസയും ഡീസലിന് 54 പൈസയുമാണ് ചൊവ്വാഴ്ച വർധിച്ചത്.
advertisement
2/5
തിങ്കളാഴ്ച പെട്രോൾ ലിറ്ററിന് 48 പൈസയും ഡീസലിന് 23 പൈസയും കൂട്ടിയിരുന്നു. ഇതോടെ 10 ദിവസത്തിനുള്ളിൽ പെട്രോൾ ലിറ്ററിന് 5.48 രൂപയും ഡീസലിന് 5.51രൂപയുമാണ് വർധിച്ചത്.
advertisement
3/5
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് 82 ദിവസത്തെ ഇടവേളക്കു ശേഷം ജൂൺ ഏഴുമുതലാണ് രാജ്യത്ത് ഇന്ധന വില വർധിപ്പിക്കാൻ തുടങ്ങിയത്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ നേരിയ വർധനയാണ് ഇന്ധനവില കൂട്ടാൻ കാരണമായി പറയുന്നത്. എന്നാൽ, വില കുത്തനെ കുറഞ്ഞപ്പോൾ ഇന്ധന വില കുറയ്ക്കാൻ എണ്ണകമ്പനികൾ തയാറായിരുന്നില്ല.
advertisement
4/5
പ്രതിദിനം പരമാവധി 60 പൈസ വരെ ലിറ്ററിന് കൂട്ടാനാണ് കമ്പനികളുടെ നീക്കം. കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് നികുതി കൂട്ടിയതാണ് വിലക്കയറ്റത്തിനു കാരണമായി പറയുന്നത്.
advertisement
5/5
രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വീണ്ടും ഗണ്യമായി കുറയുന്ന സാഹചര്യത്തില്‍ അടുത്ത ആഴ്ചക്ക് ശേഷം ഇന്ധന വില തുടര്‍ച്ചയായി കുറയുന്ന സാഹചര്യം ഉണ്ടാകുമെന്നാണ് എണ്ണ വിപണിയില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍.
മലയാളം വാർത്തകൾ/Photogallery/Money/
Fuel Price Hike | തുടർച്ചയായ പത്താം ദിനത്തിലും വർധന; പെട്രോളിന് 47 പൈസ; ഡീസലിന് 54 പൈസ