Boycott China| ചൈനീസ് ഫോണുകൾ വേണ്ടെന്നു വെച്ചവർക്കായി; ഇതാ ഇന്ത്യയിൽ ലഭിക്കുന്ന നോൺ ചൈനീസ് ഫോണുകൾ
- Published by:Gowthamy GG
- news18-malayalam
Last Updated:
ചൈനീസ് ഫോണുകൾ വേണ്ടെന്നുവെച്ചവർക്ക് ഇന്ത്യയിൽ ലഭിക്കുന്ന നോൺ ചൈനീസ് ഫോണുകളെ കുറിച്ച് അറിയാം.
advertisement
1/7

ഗാല്‍വാന്‍ താഴ്‌വരയില്‍ നടന്ന സംഘര്‍ഷത്തിനു പിന്നാലെ ഇന്ത്യയിൽ ചൈനീസ് ഉത്പ്പന്നങ്ങൾ ഉപേക്ഷിക്കാനുള്ള ആഹ്വാനം ശക്തമാണ്. ഈ ആഹ്വാനത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചൈനീസ് ഫോണുകൾ വേണ്ടെന്നുവെച്ചവർക്ക് ഇന്ത്യയിൽ ലഭിക്കുന്ന നോൺ ചൈനീസ് ഫോണുകളെ കുറിച്ച് അറിയാം.
advertisement
2/7
apple iphone; ലോകത്തിലെ ഏറ്റവും ശക്തമായ പേഴ്സണൽ ഡിവൈസ് എന്നാണ് ആപ്പിൾ ഐഫോണുകളെ വിശേഷിപ്പിക്കുന്നത്. കൺസ്യൂമർ ഇലക്ട്രോണിക്സ് രംഗത്തും, സോഫ്റ്റ്‌വയർ നിർമ്മാണ രംഗത്തും പ്രവർത്തിക്കുന്ന അമേരിക്കൻ മൾട്ടിനാഷണൽ കമ്പനിയാണ് ആപ്പിൾ ഇൻകോർപ്പറേഷൻ.
advertisement
3/7
Samsung സ്മാർട്ട്ഫോൺ : കൺസ്യൂമർ ഇലക്ട്രോണിക്സ് രംഗത്തും, നിർമ്മാണ മേഖലയിലും, ഇൻഷുറൻസ് രംഗത്തും പ്രവർത്തിക്കുന്ന ദക്ഷിണ കൊറിയൻ മൾട്ടിനാഷണൽ കമ്പനിയാണ് സാംസങ്. ലോകത്ത് ഏറ്റവും കൂടുതൽ സ്മാർട്ഫോൺ വിൽക്കുന്നത് സാംസങ്ങാണ്. ലോകത്ത് വിൽക്കപ്പെടുന്ന സ്മാർട്ഫോണുകളിൽ മൂന്നിൽ ഒന്നും സാംസങ്ങിന്റേതാണ്. ഇപ്പോൾ മെയ്ക്ക് ഇൻ ഇന്ത്യയുടെ ഭാഗമായിട്ടും സാംസങ് സ്മാർട്ട് ഫോണുകൾ പുറത്തിറക്കുന്നുണ്ട്.
advertisement
4/7
Google സ്മാർട്ട് ഫോൺ ഇൻറർനെറ്റ് തിരച്ചിൽ, വെബ് അധിഷ്ഠിത സേവനം, വെബ്സൈറ്റ് പരസ്യം എന്നീ രംഗങ്ങളിൽ പ്രവർത്തിക്കുന്ന അമേരിക്കൻ കമ്പനിയാണ് ഗൂഗിൾ. സ്മാർട്ട് ഫോണുകളും ഗൂഗിൾ പുറത്തിറക്കുന്നുണ്ട്. ഫ്ലാഗ്ഷിപ്പ് സ്മാർട്ട് ഫോണുകളാണ് ഗൂഗിൾ കൂടുതലായി പുറത്തിറക്കുന്നത്.
advertisement
5/7
Sony സ്മാർട്ട് ഫോൺ ടോക്കിയോ ആസ്ഥാനമായുള്ള ഒരു ജാപ്പനീസ് ബഹുരാഷ്ട്ര വ്യവസായ സ്ഥാപനമാണ് സോണി കോർപ്പറേഷൻ.
advertisement
6/7
Nokia സ്മാർട്ട് ഫോൺ ഫിൻലാൻഡ് ആസ്ഥാനമായ കമ്പനിയാണ് നോക്കിയ. ബഡ്ജറ്റ്, മിഡ് റേഞ്ച് സ്മാർട്ട് ഫോണുകളാണ് നോക്കിയ പുറത്തിറക്കുന്നത്. ജി.എസ്.എം., സി.ഡി.എം.എ., ഡബ്ലിയു-സി.ഡി.എം.എ. തുടങ്ങിയ പല സാങ്കേതികവിദ്യയിലും പ്രവർത്തിക്കുന്ന മൊബൈൽ ഫോണുകൾ നോക്കിയ പുറത്തിറക്കുന്നു. ഒരുകാലത്ത് ഇന്ത്യയടക്കം പല ലോകരാഷ്ട്രങ്ങളിലും ഏറ്റവുമധികം വിൽക്കപ്പെടുന്ന മൊബൈൽഫോൺ നോക്കിയയുടേതായിരുന്നു. 2009 -നു ശേഷം നേരിടേണ്ടി വന്ന ഓഹരി വിലയിടിവിനെ തുടർന്ന് മുൻപുണ്ടായിരുന്ന മൊബൈൽ വിൽപനയിലെ കുതിപ്പ് തകർന്നു.
advertisement
7/7
HTC സ്മാർട്ട് ഫോൺ തായ് വാൻ ആസ്ഥാനമായ കമ്പനിയാണിത്. 2008ലാണ് ആദ്യ കൊമേഷ്യൽ ആൻട്രോയിഡ് സ്മാർട്ട് ഫോൺ പുറത്തിറക്കിയത്. ആൻഡ്രോയിഡ്, വിൻഡോസ് അധിഷ്ഠിത സ്മാർട്ട് ഫോണുകളാണ് HTC പുറത്തുറക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Money/Tech/
Boycott China| ചൈനീസ് ഫോണുകൾ വേണ്ടെന്നു വെച്ചവർക്കായി; ഇതാ ഇന്ത്യയിൽ ലഭിക്കുന്ന നോൺ ചൈനീസ് ഫോണുകൾ