ദിവസവും 2 മണിക്കൂർ ജോലി; ശമ്പളം കോടികള്‍; ഗൂഗിൾ ജീവനക്കാരന്റെ വെളിപ്പെടുത്തലിൽ അമ്പരന്ന് ഇലോൺ മസ്കും
- Published by:Rajesh V
- news18-malayalam
Last Updated:
രണ്ട് ഗൂഗിൾ ജീവനക്കാരാണ് തങ്ങളുടെ കുറഞ്ഞ ജോലി സമയത്തെ കുറിച്ച് വെളിപ്പെടുത്തിയത്
advertisement
1/5

ദിവസവും രണ്ട് മണിക്കൂർ മാത്രം ജോലി ചെയ്താൽ കോടികൾ സമ്പാദിക്കാം. ആ ജോലി വേറെ എവിടെയുമല്ല, ഗൂഗിളിലാണ്. രണ്ട് ഗൂഗിൾ ജീവനക്കാരാണ് തങ്ങളുടെ കുറഞ്ഞ ജോലി സമയത്തെ കുറിച്ച് വെളിപ്പെടുത്തിയത്. അവരുടെ അവകാശവാദം കണ്ട് ട്വിറ്റർ സിഇഒ ഇലോൺ മസ്ക് വരെ അമ്പരന്നു.
advertisement
2/5
@nearcyan എന്ന ട്വിറ്റർ ഉപയോക്താവാണ് രണ്ട് ഗൂഗിൾ ജീവനക്കാർക്കൊപ്പം ഡിന്നർ കഴിക്കാൻ പോയപ്പോഴുള്ള അനുഭവം പങ്കുവെച്ചത്. ഒടുവിൽ ആരാണ് കുറച്ച് മണിക്കൂർ ജോലി ചെയ്യുന്നത് എന്നതിനെക്കുറിച്ചുള്ള അവകാശവാദവുമായി ഇരുവരും പോയി. അവരിൽ ഒരാൾ ഗൂഗിളിൽ വെറും രണ്ട് മണിക്കൂർ ജോലി ചെയ്ത് 500,000 ഡോളർ (ഏകദേശം 4 കോടി ഇന്ത്യൻ രൂപ) സമ്പാദിക്കുന്നതായി അവകാശപ്പെട്ടു.
advertisement
3/5
ട്വീറ്റ് വൈറലായതോടെ, സാക്ഷാൽ ഇലോൺ മസ്കും അതിലുള്ള തന്റെ പ്രതികരണം അറിയിച്ചു. ‘wow’ എന്നായിരുന്നു അദ്ദേഹം കുറിച്ചത്.
advertisement
4/5
മറ്റ് ട്വിറ്ററാട്ടികളും അവരുടെ രസകരമായ പ്രതികരണം അറിയിച്ചിട്ടുണ്ട്. “വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ഗൂഗിൾ ജീവനക്കാർ അവരുടെ സമയം മാനേജ് ചെയ്യുന്നതിൽ വളരെ മിടുക്കരാണ്, അവർക്ക് അവരുടെ ജോലി പൂർത്തിയാക്കാൻ 2 മണിക്കൂർ മാത്രമേ ആവശ്യമുള്ളൂ,” -ഒരു ഉപയോക്താവ് എഴുതി. താൻ ട്വിറ്ററിലും ട്രാഫിക്കിലും ദിവസവും രണ്ട് മണിക്കൂർ ചിലവിടുന്നുണ്ടെന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
advertisement
5/5
എന്നാൽ, ഗൂഗിളിലെ കുറഞ്ഞ ജോലി സമയം, ചിലരിൽ നീരസവുമുണ്ടാക്കിയിട്ടുണ്ട്. "ഒരു വ്യക്തിയുടെ സ്വഭാവം അവർ ചെയ്യുന്ന ജോലിയിലൂടെ അറിയാം." എന്നായിരുന്നു മറ്റൊരു കമന്റ്.
മലയാളം വാർത്തകൾ/Photogallery/Money/Tech/
ദിവസവും 2 മണിക്കൂർ ജോലി; ശമ്പളം കോടികള്‍; ഗൂഗിൾ ജീവനക്കാരന്റെ വെളിപ്പെടുത്തലിൽ അമ്പരന്ന് ഇലോൺ മസ്കും