രാജ്യത്ത് ഇനി എക്സ്പ്രസ് വേഗതയിൽ ഇന്‍ർനെറ്റ്; 5ജി സേവനങ്ങൾക്ക് ഒക്ടോബർ ഒന്നിന് പ്രധാനമന്ത്രി തുടക്കമിടും
- Published by:Anuraj GR
- news18-malayalam
Last Updated:
4 ജിയേക്കാള്‍ പത്തിരട്ടിയായിരിക്കും 5ജി കണക്ടിവിറ്റി ഉപയോഗിക്കുമ്പോൾ ഇന്‍റര്‍നെറ്റ് വേഗത
advertisement
1/6

ഇന്‍റർനെറ്റ് വേഗതയിൽ പുതു വിപ്ലവം തീർക്കാൻ രാജ്യത്ത് 5ജി വരുന്നു. ഒക്ടോബർ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി 5ജി സേവനങ്ങൾക്ക് തുടക്കമിടും. ഡൽഹിയില്‍ നടക്കുന്ന മൊബൈല്‍ കോണ്‍ഗ്രസിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 5ജി സേവനങ്ങള്‍ക്ക് തുടക്കമിടുന്നത്.
advertisement
2/6
ടെലികോം മന്ത്രാലയം സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ടെക്നോളജി എക്സിബിഷനാണ് ഇന്ത്യാ മൊബൈല്‍ കോൺഗ്രസ്. സ്പെക്ട്രം ലേലത്തില്‍ ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ, അദാനി ഡാറ്റ നെറ്റ്‍വര്‍ക്കുകള്‍, വോഡഫോണ്‍ ഐഡിയ എന്നീ കമ്പനികളാണ് ഏറ്റവും കൂടുതല്‍ ലേലം വിളിച്ചത്. 20 വര്‍ഷത്തേയ്ക്കാണ് സ്പെക്ട്രം നല്‍കിയത്.
advertisement
3/6
അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ മുക്കിലും മൂലയിലും 5ജി കണക്ടിവിറ്റി ഉറപ്പാക്കാനാകുമെന്ന പ്രതീക്ഷയിലാണ് സർക്കാരും സേവനദാതാക്കളും. രാജ്യത്ത് 5ജി സേവനം താങ്ങാനാവുന്ന വിലയില്‍ ലഭ്യമാകും എന്നത് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പാക്കും.
advertisement
4/6
നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരു പോലെ 5ജി എത്തിക്കാനുള്ള മുന്നൊരുക്കങ്ങളിലാണ് തങ്ങളെന്ന് സർക്കാർ അവകാശപ്പെടുന്നു. മുൻനിര സേവനദാതാക്കളുമായി ചേർന്നാണ് സർക്കാർ 5ജി കണക്ടിവിറ്റിക്കായി പ്രവർത്തിക്കുന്നത്.
advertisement
5/6
ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത തുടങ്ങിയ തിരഞ്ഞെടുത്ത നഗരങ്ങളിലാകും തുടക്കത്തില്‍ 5ജി എത്തുക. 2023 അവസാനത്തോടെ രാജ്യമാകെ 5ജി എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
advertisement
6/6
5ജി സേവനങ്ങൾക്കുള്ള താരിഫ് പ്ലാനുകള്‍ ഉടന്‍ പ്രഖ്യാപിക്കും. 4 ജിയേക്കാള്‍ പത്തിരട്ടിയായിരിക്കും 5ജി കണക്ടിവിറ്റി ഉപയോഗിക്കുമ്പോൾ ഇന്‍റര്‍നെറ്റ് വേഗത. ഫൈവ് ജി സപ്പോര്‍ട്ട് ചെയ്യുന്ന ഫോണുകളിലായിരിക്കും സേവനം ലഭിക്കുക.
മലയാളം വാർത്തകൾ/Photogallery/Money/Tech/
രാജ്യത്ത് ഇനി എക്സ്പ്രസ് വേഗതയിൽ ഇന്‍ർനെറ്റ്; 5ജി സേവനങ്ങൾക്ക് ഒക്ടോബർ ഒന്നിന് പ്രധാനമന്ത്രി തുടക്കമിടും