വമ്പൻ ഡിസ്‌കൗണ്ട് ഓഫറുമായി ആപ്പിൾ : ഐഫോണ്‍ 15 നും , എയര്‍പോഡ്‌സും ചേര്‍ത്ത് വാങ്ങാന്‍ 36645 രൂപ മാത്രം
- Published by:Sarika N
- news18-malayalam
Last Updated:
ഐഫോണുകളില്‍ ഏറ്റവും ജനപ്രീതി നേടിയ 15 സീരീസിനാണ് ഇപ്പോള്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്
advertisement
1/5

ഐഫോണുകള്‍ക്ക് വീണ്ടും വമ്പന്‍ ഡിസ്‌കൗണ്ട്. ആപ്പിള്‍ ഐഫോണ്‍ 16 (iPhone16) സീരീസ് പുറത്തിറക്കിയതിന് ശേഷമാണ് നിലവിലുള്ള മോഡലുകള്‍ക്കെല്ലാം ഡിസ്‌കൗണ്ട് നല്‍കിയത്. ആപ്പിള്‍ അവരുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ആപ്പിള്‍ സ്റ്റോറിലുമെല്ലാം ഓഫറുകള്‍ നല്‍കി തുടങ്ങിയിരുന്നു. ഉത്സവ സീസണിന്റെ ഭാഗമായിട്ടുള്ളതാണ് ഈ ഡിസ്‌കൗണ്ടുകള്‍. എന്നാല്‍ ആമസോണും ഫ്‌ളിപ്പ്കാര്‍ട്ടും ഇപ്പോള്‍ വലിയ ഓഫറുകള്‍ നല്‍കുന്നുണ്ട്.
advertisement
2/5
ആപ്പിള്‍ സ്റ്റോറുകളില്‍ നല്‍കുന്നതിനേക്കാള്‍ കുറഞ്ഞ വിലയില്‍ ഇപ്പോള്‍ ഐഫോണിന്റെ ഫ്‌ളാഗ്ഷിപ്പ് മോഡലുകള്‍ വാങ്ങാന്‍ സാധിക്കും. ഐഫോണുകളില്‍ ഏറ്റവും ജനപ്രീതി നേടിയ 15 സീരീസിനാണ് ഇപ്പോള്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഐഫോണ്‍ 16 പുറത്തിറങ്ങിയെങ്കിലും ആപ്പിളിന്റെ ഏറ്റവും കിടിലന്‍ സ്മാര്‍ട്ട് ഫോണുകളില്‍ ഇപ്പോഴും ഐഫോണ്‍ 15 ഉണ്ട് .
advertisement
3/5
നേരത്തെ ആപ്പിള്‍ പതിനായിരം രൂപയോളം ഈ ഫ്‌ളാഗ്ഷിപ്പിന്റെ വിലയും കുറച്ചിരുന്നു. എന്നാല്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഇപ്പോള്‍ കുറഞ്ഞ വിലയ്ക്ക് ഈ ഫോണ്‍ വാങ്ങാന്‍ സാധിക്കും. അതിനൊപ്പം തന്നെ ആപ്പിളിന്റെ സെക്കന്‍ഡ് ജനറേഷന്‍ എയര്‍പോഡ്‌സുകളും ലഭിക്കും.
advertisement
4/5
ഐഫോണുകള്‍ക്കൊപ്പം ഹെഡ്‌ഫോണുകള്‍ ലഭിക്കുന്നില്ലെന്ന് ദീര്‍ഘകാലമായിട്ടുള്ള പരാതിയാണ്. അത് പരിഹരിക്കാന്‍ ഈ ഓഫറിലൂടെ സാധിക്കും. ഐഫോണിന്റെ എയര്‍പോഡുകള്‍ വലിയ വിലേയറിയതാണ്. അത് അധികമായി വാങ്ങുന്നത് ചെലവ് വര്‍ധിപ്പിക്കുന്ന കാര്യമാണ്.
advertisement
5/5
ഐഫോണ്‍ 15, സെക്കന്‍ഡ് ജനറേഷന്‍ എയര്‍പോഡ്‌സും ചേര്‍ത്ത് വാങ്ങാന്‍ ഇപ്പോള്‍ വെറും 36645 രൂപ മാത്രം ചെലവിട്ടാല്‍ മതി. ഐഫോണ്‍ 16ന്റെ നിരവധി ഫീച്ചറുകള്‍ ഐഫോണ്‍ പതിനഞ്ചില്‍ ലഭ്യമാവും. അതുകൊണ്ട് കൂടുതല്‍ ചെലവിടാതെ ഈ ഫ്‌ളാഗ്ഷിപ്പ് വാങ്ങുന്നതാണ് നല്ലത്.
മലയാളം വാർത്തകൾ/Photogallery/Money/Tech/
വമ്പൻ ഡിസ്‌കൗണ്ട് ഓഫറുമായി ആപ്പിൾ : ഐഫോണ്‍ 15 നും , എയര്‍പോഡ്‌സും ചേര്‍ത്ത് വാങ്ങാന്‍ 36645 രൂപ മാത്രം