TRENDING:

Jio Glass | ഇതാ വരുന്നു ജിയോ ഗ്ലാസ്; വീഡിയോ കോളിംഗ്, 3ഡി ക്ലാസ് റൂം എന്നിവ സാധ്യമാകും

Last Updated:
നിലവിൽ 25 ആപ്ലിക്കേഷനുകളുണ്ട്, ഇതു മികച്ച റിയാലിറ്റി വീഡിയോ മീറ്റിംഗുകൾ അനുവദിക്കുന്നു
advertisement
1/8
Jio Glass | ഇതാ വരുന്നു ജിയോ ഗ്ലാസ്; വീഡിയോ കോളിംഗ്, 3ഡി ക്ലാസ് റൂം എന്നിവ സാധ്യമാകും
ജിയോ ഗ്ലാസ് എന്ന ഉൽപന്നത്തിന്‍റെ പ്രഖ്യാപനമാണ് ഇത്തവമത്തെ റിലയൻസ് വാർഷിക പൊതുയോഗത്തെ ശ്രദ്ധേയമാക്കിയത്. പുതിയ മിക്സഡ് റിയാലിറ്റി ഹെഡ്സെറ്റ്, ഹോളോഗ്രാഫിക് വീഡിയോ കോളിംഗ് പ്രാപ്തമാക്കുന്നതാണിത്. ജിയോ ഗ്ലാസിന്റെ ഭാരം 75 ഗ്രാം മാത്രമാണ്,
advertisement
2/8
ഇതിൽ നിലവിൽ 25 ആപ്ലിക്കേഷനുകളുണ്ട്, ഇതു മികച്ച റിയാലിറ്റി വീഡിയോ മീറ്റിംഗുകൾ അനുവദിക്കുന്നു. ത്രീഡി ക്ലാസ് റൂം അനുഭവം സാധ്യമാക്കുന്നതാണ് ജിയോ ഗ്ലാസ്.
advertisement
3/8
ജിയോയുടെ ഏറ്റവും പുതിയ സാങ്കേതിക കണ്ടുപിടിത്തമാണ് ജിയോ ഗ്ലാസ്.
advertisement
4/8
3 ഡി വെർച്വൽ റൂമുകൾ പ്രവർത്തനക്ഷമമാക്കുന്നതിനും തത്സമയം ജിയോ മിക്‌സഡ് റിയാലിറ്റി ക്ലൗഡ് വഴി ഹോളോഗ്രാഫിക് ക്ലാസുകൾ നടത്തുന്നതിനുമായി അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി ഇത് രൂപകൽപ്പന ചെയ്‌തിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.
advertisement
5/8
“ഉപയോക്താക്കൾക്ക് ശരിക്കും അർത്ഥവത്തായ ആഴത്തിലുള്ള അനുഭവം നൽകുന്നതിന് മികച്ച മിക്സഡ് റിയാലിറ്റി സേവനങ്ങൾ നൽകുന്ന സാങ്കേതികവിദ്യയാണ് ജിയോ ഗ്ലാസിന്‍റേത്” റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് പ്രസിഡന്റ് കിരൺ തോമസ് പറയുന്നു.
advertisement
6/8
“ജിയോ ഗ്ലാസിനൊപ്പം, ഭൂമിശാസ്ത്രം പഠിക്കാനുള്ള പരമ്പരാഗത രീതി ഇപ്പോൾ ചരിത്രമായിരിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
7/8
കഴിഞ്ഞ വർഷം എജി‌എമ്മിൽ റിലയൻസ് ജിയോ ഡെമോ ചെയ്ത ജിയോ ഹോളോബോർഡ് മിക്സഡ് റിയാലിറ്റി ഹെഡ്‌സെറ്റിലുള്ള സാങ്കേതികവിദ്യതന്നെയാണ് ജിയോ ഗ്ലാസ് പിന്തുടരുന്നത്.
advertisement
8/8
കൂടാതെ മിക്‌സഡ് റിയാലിറ്റി, ആഗ്മെന്റഡ് റിയാലിറ്റി എന്നിവയുൾപ്പെടെയുള്ള സാങ്കേതികവിദ്യയിലുള്ള കമ്പനിയുടെ തുടർച്ചയായ ഇടപെടലുകളുടെ ഭാഗമാണിത്.
മലയാളം വാർത്തകൾ/Photogallery/Money/Tech/
Jio Glass | ഇതാ വരുന്നു ജിയോ ഗ്ലാസ്; വീഡിയോ കോളിംഗ്, 3ഡി ക്ലാസ് റൂം എന്നിവ സാധ്യമാകും
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories