TRENDING:

Moto G51 Sale| വില 15,000ൽ താഴെ; Moto G51 വിൽപന ഇന്നുമുതൽ ഫ്ലിപ്കാർട്ടിൽ; SBI ക്രെഡിറ്റ് കാർഡിന് 10% കിഴിവ്

Last Updated:
Moto G51 Sale: 15,000 രൂപയിൽ താഴെ ബജറ്റിൽ സ്‌മാർട്ട്‌ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ അവസരം. മോട്ടറോള ഇന്ത്യ അടുത്തിടെ അവതരിപ്പിച്ച മോട്ടോ ജി 51 സ്മാർട്ട്‌ഫോൺ ഫ്ലിപ്പ്കാർട്ടിൽ ഇന്നുമുതൽ വിൽപ്പനയ്‌ക്കെത്തും. എസ്ബിഐ കാർഡ് ഉടമകൾക്ക് 10% കിഴിവ്. ഈ സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ അറിയാം.
advertisement
1/8
Moto G51 Sale| വില  15,000ൽ താഴെ; Moto G51 വിൽപന ഇന്നുമുതൽ ഫ്ലിപ്കാർട്ടിൽ
15,000 രൂപയിൽ താഴെ ബജറ്റില്‍ ഒരു സ്മാർട്ട്ഫോൺ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ മോട്ടറോള ഇന്ത്യ (Motorola India) അവതരിപ്പിച്ചത് ദിവസങ്ങൾക്ക് മുൻപാണ്. ‌സില്‍വര്‍, ഇന്‍ഡിഗോ ബ്ലൂ നിറങ്ങളിലാകും ഫോൺ ലഭ്യമാകുക. (ചിത്രം: മോട്ടറോള ഇന്ത്യ)
advertisement
2/8
2. Moto G51 സ്മാർട്ട്ഫോണിന് 14,999 രൂപയാണ് വില. ഈ ബജറ്റിൽ ഇതിനകം തന്നെ റെഡ്മി നോട്ട് 11 ടി 5 ജി, റെഡ്മി നോട്ട് 10 ടി 5 ജി, റിയൽമി 8 5 ജി, പോക്കോ എം 3 പ്രോ 5 ജി, റിയൽമി നാർസോ 30 5 ജി (റിയൽമി നാർസോ 30 5 ജി) സ്മാർട്ട്‌ഫോണുകൾ വിപണിയിലുണ്ട്. (ചിത്രം: മോട്ടറോള ഇന്ത്യ)
advertisement
3/8
3. Moto G51 സ്മാർട്ട്ഫോൺ 4GB RAM + 64GB സ്റ്റോറേജ് വേരിയന്റിൽ മാത്രമാണ് പുറത്തിറക്കിയിരിക്കുന്നത്. വില 14,999 രൂപ. ഇതൊരു ആമുഖ ഓഫർ മാത്രമാണ്. യഥാർത്ഥ വിലയേക്കാൾ 3,000 രൂപ കുറവാണ് സ്മാർട്ഫോണിന്. ഡിസംബർ 16ന് ഉച്ചയ്ക്ക് 12 മണിക്കാണ് വിൽപ്പന ആരംഭിക്കുക. (ചിത്രം: മോട്ടറോള ഇന്ത്യ)
advertisement
4/8
4. ഫ്ലിപ്കാർട്ടിൽ ബിഗ് സേവിംഗ്സ് ഡേ സെയിൽ ആരംഭിച്ചിട്ടുണ്ട്. SBI ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഈ Moto G51 സ്മാർട്ട്ഫോൺ വാങ്ങിയാൽ 10% കിഴിവ് നേടാം. പരമാവധി 1,000 രൂപവരെ കിഴിവ് ലഭിക്കും. അതായത് 13,999 രൂപയ്ക്ക് നിങ്ങൾക്ക് മോട്ടോ G51 സ്മാർട്ട്ഫോൺ സ്വന്തമാക്കാം. ഡിസംബർ 21 വരെയാണ് ഈ ഓഫർ. (ചിത്രം: മോട്ടറോള ഇന്ത്യ)
advertisement
5/8
5. Moto G51 സ്മാർട്ട്‌ഫോണിന്റെ വിശദമായ സവിശേഷതകൾ നോക്കുമ്പോൾ, ഈ സ്മാർട്ട്‌ഫോൺ Android 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് വൺ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഒരു സ്മാർട്ട്‌ഫോണാണിത്. ഈ സ്‌മാർട്ട്‌ഫോണിൽ ഗൂഗിൾ ആപ്പുകൾക്കൊപ്പം മോട്ടറോളയുടെ ഒന്നോ രണ്ടോ ആപ്പുകൾ മാത്രമേ ഉള്ളൂ. മറ്റ് bloatware ഒന്നുമില്ല. (ചിത്രം: മോട്ടറോള ഇന്ത്യ)
advertisement
6/8
6. Moto G51 സ്മാർട്ട്‌ഫോണിന് 120Hz റിഫ്രഷ് നിരക്കുള്ള 6.8 ഇഞ്ച് LCD ഡിസ്‌പ്ലേയുണ്ട്. 5,000 mAh ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിനുള്ളത്. 20 വാട്ട് അതിവേഗ ചാർജിംഗ് പിന്തുണയ്ക്കുന്നു. 30 മണിക്കൂർ ബാറ്ററി ലൈഫ് ലഭിക്കുമെന്ന് കമ്പനി പറയുന്നു. ‌ (ചിത്രം: മോട്ടറോള ഇന്ത്യ)
advertisement
7/8
7. Qualcomm Snapdragon 480+ പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. ഇതൊരു 5G സ്മാർട്ട്‌ഫോണാണ്. ആകെ 12 5G ബാൻഡുകളുടെ പിന്തുണ. ഡോൾബി അറ്റ്‌മോസ് സപ്പോർട്ട്, വൈഫൈ 5, ബ്ലൂടൂത്ത് 5.2, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5 എംഎം ഓഡിയോ ജാക്ക്, ഫിംഗർപ്രിന്റ് സെൻസർ എന്നിവയാണ് സ്മാർട്ട്‌ഫോണിന്റെ സവിശേഷതകൾ. (ചിത്രം: മോട്ടറോള ഇന്ത്യ)
advertisement
8/8
8. Moto G51 സ്മാർട്ട്ഫോണിന് 50 മെഗാപിക്സൽ പ്രൈമറി സെൻസർ + 8 മെഗാപിക്സൽ അൾട്രാവയലറ്റ് സെൻസറും 2 മെഗാപിക്സൽ മാക്രോ സെൻസറും ഉള്ള ട്രിപ്പിൾ ക്യാമറ സജ്ജീകരണമുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 13 മെഗാപിക്സലിന്റെ മുൻ ക്യാമറയുണ്ട്. ഡ്യുവൽ ക്യാപ്‌ചർ, സ്‌പോട്ട് കളർ, ലോ ലൈറ്റ് എഐ സെൽഫി തുടങ്ങിയ ഫീച്ചറുകൾ. (ചിത്രം: മോട്ടറോള ഇന്ത്യ)
മലയാളം വാർത്തകൾ/Photogallery/Money/
Moto G51 Sale| വില 15,000ൽ താഴെ; Moto G51 വിൽപന ഇന്നുമുതൽ ഫ്ലിപ്കാർട്ടിൽ; SBI ക്രെഡിറ്റ് കാർഡിന് 10% കിഴിവ്
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories