TRENDING:

ആപ്പിൾ സ്റ്റോർ അങ്ങനെ എളുപ്പത്തിൽ കൊള്ളയടിക്കാനാകില്ല; അകത്തുള്ളത് ഹൈടെക് സുരക്ഷ

Last Updated:
പുറത്തു നിന്നു നോക്കുമ്പോൾ ആപ്പിൾ സ്റ്റോറിനകത്തുള്ള ഫോണുകളും മറ്റ് ഉപകരണങ്ങളും വെറുതേ ഒരു മേശയിൽ വെച്ചിരിക്കുന്നതായാണ് കാണുക
advertisement
1/5
ആപ്പിൾ സ്റ്റോർ അങ്ങനെ എളുപ്പത്തിൽ കൊള്ളയടിക്കാനാകില്ല; അകത്തുള്ളത് ഹൈടെക് സുരക്ഷ
ഒരു ആപ്പിൾ ഐഫോൺ സ്വന്തമാക്കുക എന്നത് പല യുവാക്കളുടെയും സ്വപ്നമാണ്. ഏറ്റവും പുതിയ മോഡൽ തന്നെ വാങ്ങണം എന്നായിരിക്കും പലരുടെയും ആ​ഗ്രഹം. എന്നാൽ പിന്നെ ഒരു കൊള്ളസംഘം രൂപീകരിച്ച് അടുത്തുള്ള ആപ്പിൾ സ്റ്റോറിൽ നിന്നും ഫോൺ മോഷ്ടിക്കാൻ പദ്ധതിയിട്ടാലോ? ഇതൊരു മണ്ടൻ ഐഡിയ ആണെന്നു തന്നെ പറയേണ്ടി വരും.
advertisement
2/5
പുറത്തു നിന്നു നോക്കുമ്പോൾ ആപ്പിൾ സ്റ്റോറിനകത്തുള്ള ഫോണുകളും മറ്റ് ഉപകരണങ്ങളും വെറുതേ ഒരു മേശയിൽ വെച്ചിരിക്കുന്നതായാണ് കാണുക. എന്നാൽ ഇത് ഒറിജിനൽ അല്ല. ഇവ വെറും ഡെമോ യൂണിറ്റുകൾ മാത്രമാണ്. ആപ്പിളിന്റെ സ്വന്തം സോഫ്‌റ്റ്‌വെയറാണ് ഈ ഡെമോ യൂണിറ്റുകളിൽ ഉപയോ​ഗിച്ചിരിക്കുന്നത്. ഈ സോഫ്‌റ്റ്‌വെയറിനെക്കുറിച്ച് വളരെക്കുറച്ച് ആളുകൾക്കു മാത്രമേ അറിയൂ. ഈ ഡെമോ യൂണിറ്റുകൾ മോഷ്ടിച്ചാൽ ആപ്പിൾ സ്റ്റോറിന്റെ പരിധിയിൽ നിന്നും പുറത്തെത്തുന്ന ആ നിമിഷം തന്നെ അവ പ്രവർത്തനരഹിതമാകും.
advertisement
3/5
ഒറിജിനൽ ആപ്പിൾ ഉപകരണങ്ങൾ ഒരു മുറിക്കുള്ളിൽ സൂക്ഷിച്ചിരിക്കുകയായിരിക്കും. ഇതിന് ഇലക്ട്രോണിക് ലോക്കുകളും ധാരാളം ക്യാമറകളുമുണ്ടാകും. ചുരുക്കിപ്പറഞ്ഞാൽ, ഒരു ആപ്പിൾ സ്റ്റോറിൽ നിന്നും ഉപകരണങ്ങൾ മോഷ്ടിക്കാൻ അത്ര എളുപ്പത്തിലൊന്നും പറ്റില്ല. നിങ്ങൾ മണി ഹെയ്സ്റ്റ് സീരിസിലെ എല്ലാ എപ്പിസോഡുകളും കണ്ടാലും ആപ്പിൾ സ്റ്റോർ മോഷ്ടിക്കാനുള്ള ഐഡിയ കിട്ടില്ല. ഒരു ബാങ്കിനു സമാനമാണ് ഇത്തരം സ്റ്റോറുകൾ.
advertisement
4/5
അമേരിക്കയിലെ ഫിലാഡൽഫിയയിലുള്ള ഒരുകൂട്ടം ചെറുപ്പക്കാർ അടുത്തിടെ ആപ്പിൾ സ്റ്റോർ മോഷ്ടിക്കാൻ ശ്രമം നടത്തിയിരുന്നു. നൂറോളം വരുന്ന, പ്രായപൂർത്തിയാകാത്ത ആളുകളാണ് ഈ കൊള്ളസംഘത്തിൽ ഉണ്ടായിരുന്നത്. ചെസ്റ്റ്നട്ട്, ലുലുലെമോൺ എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിലെ മറ്റ് സ്റ്റോറുകൾക്കൊപ്പം ആപ്പിൾ വാൾ സ്ട്രീറ്റ് സ്റ്റോറും കൊള്ളയടിക്കുകയായിരുന്നു പദ്ധതി. അവർ ഇപ്പോൾ ആപ്പിൾ സ്റ്റോറെല്ലാം കൊള്ളയടിച്ച് പാർട്ടി നടത്തുകയാകും എന്നാണ് നിങ്ങൾ വിചാരിച്ചതെങ്കിൽ തെറ്റി. ആപ്പിൾ സ്റ്റോറിൽ നിന്ന് ഡെമോ ഐഫോണുകൾ കൊള്ളയടിച്ച് പുറത്തിറങ്ങിയ നിമിഷം തന്നെ അവ ലോക്ക് ആയി. സംഭവത്തിൽ ഇതിനകം 20 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
advertisement
5/5
മോഷ്ടിച്ച ഐഫോണുകൾ സ്വിച്ച് ഓഫ് ആണെങ്കിൽ പോലും, അവയുടെ ലൊക്കേഷൻ തുടർച്ചയായി ട്രാക്ക് ചെയ്യപ്പെടും. ആപ്പിളിന് മറ്റേതെങ്കിലും സ്ഥലത്തിരുന്നു കൊണ്ടു തന്നെ ഒരു അലാറം ആക്ടീവാക്കാനും കഴിയും. ലോക്ക് ചെയ്യപ്പെട്ട ഉപകരണങ്ങളിൽ ഒരു സന്ദേശവും തെളിഞ്ഞു വരും: ''ദയവായി ആപ്പിൾ സ്റ്റോറിൽ ഇത് തിരിച്ചേൽപിക്കുക. ഈ ഉപകരണം ഇപ്പോൾ പ്രവർത്തനരഹിതമാണ്. ഞങ്ങൾ നിങ്ങളെ ട്രാക്ക് ചെയ്യുന്നുണ്ട്'', എന്നാകും ആ സന്ദേശത്തിലുള്ളത്. മോഷ്ടിക്കപ്പെട്ട ഉടൻ ഐഫോണിലെ ക്യാമറ ആക്ടീവ് ആകുകയും മോഷ്ടാക്കളുടെടെ വീഡിയോകളും ഫോട്ടോകളും തനിയെ റെക്കോർഡ് ചെയ്യുകയും ചെയ്തേക്കാം. പോലീസ് ഉടൻ തന്നെ വാതിലിൽ മുട്ടാനും സാധ്യതയുണ്ട്. മോഷ്ടാക്കളെ ട്രാക്ക് ചെയ്യാനും അറസ്റ്റ് ചെയ്യാനും പ്രാദേശിക നിയമ നിർവ്വഹണ ഏജൻസികളുമായി ചേർന്നാണ് ആപ്പിൾ പ്രവർത്തിക്കുന്നത്. മോഷ്ടിക്കപ്പെട്ട ഉപകരണങ്ങൾ ട്രാക്ക് ചെയ്യാൻ ആപ്പിൾ സ്വന്തമായി വികസിപ്പിച്ച സോഫ്റ്റ്‌വെയറാണ് ഉപയോഗിക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Money/Tech/
ആപ്പിൾ സ്റ്റോർ അങ്ങനെ എളുപ്പത്തിൽ കൊള്ളയടിക്കാനാകില്ല; അകത്തുള്ളത് ഹൈടെക് സുരക്ഷ
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories