TRENDING:

ഗൂഗിൾ പിക്‌സൽ 6എയുമായി മത്സരിക്കാൻ വിവോ V27 വരുന്നു; ഫോട്ടോഗ്രഫി സെപ്ഷ്യൽ ഫോൺ പുറത്തിറങ്ങുന്ന തീയതിയും മറ്റു പ്രത്യേകതകളും അറിയാം

Last Updated:
മാർച്ച് ഒന്നിന് വിവോ പുതിയ സ്മാർട്ട്‌ഫോൺ വിവോ വി 27 ഇന്ത്യയിൽ അവതരിപ്പിക്കും. ഗൂഗിൾ പിക്സൽ 6 എയുമായിട്ടായിരിക്കും മത്സരം. ഫോട്ടോഗ്രഫിക്ക് പ്രാധാന്യം നൽകുന്ന ഫോണെന്ന് കമ്പനി
advertisement
1/5
ഗൂഗിൾ പിക്‌സൽ 6എയുമായി മത്സരിക്കാൻ വിവോ V27 വരുന്നു; ഫോട്ടോഗ്രഫി സെപ്ഷ്യൽ ഫോൺ പുറത്തിറങ്ങുന്ന തീയതി അറിയാം
നിലവിൽ, 30,000 രൂപ റേഞ്ചിലുള്ള ഫോണുകളിൽ മികച്ച ക്യാമറയാണ് ഗൂഗിൾ പിക്സൽ 6എ വാഗ്ദാനം ചെയ്യുന്നത്. YouTuber MKBHD-യുടെ ബ്ലൈൻഡ് ക്യാമറ ടെസ്റ്റിൽ ഈ ഫോണിന് മികച്ച ക്യാമറ ബാഡ്ജ് ലഭിച്ചു. 21 ദശലക്ഷം ആളുകൾ അതിൽ പങ്കെടുത്തു.
advertisement
2/5
വിവോ വി സീരീസിൽ ഫോണിന്റെ ക്യാമറയാണ് പ്രധാനം. പുതിയ ഫോണിലും അതുതന്നെയാണ് സംഭവിക്കാൻ പോകുന്നതെന്നും ടെക് വിദഗ്ധർ പറയുന്നു. ഗൂഗിളിന്റെ പിക്സൽ 6 എയുമായി വിവോ വി 27 ന് എത്രത്തോളം മത്സരിക്കാൻ കഴിയുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്
advertisement
3/5
Google Pixel 6a 29,999 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽ ലഭിക്കുന്നു. വരാനിരിക്കുന്ന Vivo V27 ന്റെ വില 30,000 രൂപയ്ക്കുള്ളിലായിരിക്കുമെന്നാണ് വിവരം. പണത്തിന് മൂല്യമുള്ള ഫോണുകൾ ലഭ്യമാകുന്ന ഒരു ഹോട്ട് സെഗ്‌മെന്റാണിത്.
advertisement
4/5
വിവോ വി27 കർവ്ഡ് ഡിസ്പ്ലേയുള്ള പ്രീമിയം ഡിസൈനിലാണ് ഇറങ്ങുകയെന്ന് പുറത്തുവിട്ട ടീസറുകളിൽ നിന്ന് വ്യക്തമാണ്. അതേ സമയം, പഞ്ച്-ഹോൾ ഡിസ്പ്ലേ ഡിസൈൻ മുൻവശത്ത്. ഈ ഫോൺ വളരെ സ്ലിം ആയിരിക്കുമെന്നും ഭാരം കുറഞ്ഞ ഡിസൈനിലായിരിക്കും ഇത് പുറത്തിറക്കുകയെന്നും ഔദ്യോഗിക ചിത്രത്തിൽ നിന്നും സൂചന ലഭിക്കുന്നു
advertisement
5/5
പിന്നിൽ ഫ്ലാഷോടു കൂടിയ മൂന്ന് ക്യാമറകൾ ഉണ്ടാകും. നിലവിൽ, ഫോണിന്റെ ബാക്കി സവിശേഷതകൾ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, പുറത്തുവന്ന വിവരം അനുസരിച്ച് മീഡിയടെക് ഡൈമെൻസിറ്റി 7200 പ്രോസസർ വിവോ വി 27 ൽ കാണാനായേക്കും
മലയാളം വാർത്തകൾ/Photogallery/Money/Tech/
ഗൂഗിൾ പിക്‌സൽ 6എയുമായി മത്സരിക്കാൻ വിവോ V27 വരുന്നു; ഫോട്ടോഗ്രഫി സെപ്ഷ്യൽ ഫോൺ പുറത്തിറങ്ങുന്ന തീയതിയും മറ്റു പ്രത്യേകതകളും അറിയാം
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories