TRENDING:

World Music Day 2024: നമ്മുടെ സംഗീത ആസ്വാദന ശീലങ്ങളെ മാറ്റിമറിച്ച സാങ്കേതിക വിപ്ലവങ്ങൾ

Last Updated:
സോണി വാക്മാനിൽ നിന്ന് സ്പോട്ടിഫൈയിലേക്കും ആമസോൺ ഇക്കോയിലേക്കും എത്തുമ്പോഴേക്കും വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ആ മാറ്റങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം
advertisement
1/7
World Music Day 2024: നമ്മുടെ സംഗീത ആസ്വാദന ശീലങ്ങളെ മാറ്റിമറിച്ച സാങ്കേതിക വിപ്ലവങ്ങൾ
ജൂൺ 21ന് ലോകമെങ്ങും സംഗീത ദിനമായി ആഘോഷിക്കുകയാണ്. നമ്മൾ പാട്ട് കേൾക്കുകയും സംഗീതം ആസ്വദിക്കുകയും ചെയ്യുന്ന രീതിക്ക് കാലക്രമേണ വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. സാങ്കേതികവിദ്യയുടെ സഹായത്തോടെ വന്ന ചില പുത്തൻ കണ്ടെത്തലുകളാണ് നമ്മുടെ സംഗീത ആസ്വാദന ശീലങ്ങളെ അപ്പാടെ മാറ്റിമറിച്ചത്. സോണി വാക്മാനിൽ നിന്ന് സ്പോട്ടിഫൈയിലേക്കും ആമസോൺ ഇക്കോയിലേക്കും എത്തുമ്പോഴേക്കും വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ആ മാറ്റങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം...
advertisement
2/7
സോണി വാക്ക്മാൻ (1979) - ലോകത്തെ സംഗീതപ്രേമികളുടെ ആസ്വാദന ശീലങ്ങൾ മാറിത്തുടങ്ങുന്നത് 1979ലെ സോണി വാക്ക്മാന്റെ വരവോടെയാണ്. അതുവരെ ഒരിടത്തിരുന്ന് പാട്ട് കേൾക്കുന്നതായിരുന്നു രീതി. വീട്ടിലിരുന്ന് കാസറ്റിലും റെക്കോർഡറിലുമൊക്കെ പാട്ട് കേൾക്കാം. എന്നാൽ വാക്ക്മാൻ പേര് പോലെ ആളുകളെ സംഗീതം കൊണ്ടുനടക്കാൻ സഹായിച്ചു. ഇതോടെ എവിടെ ഇരുന്നും പാട്ട് കേൾക്കാമെന്ന അവസ്ഥയിലെത്തി കാര്യങ്ങൾ.
advertisement
3/7
ആപ്പിൾ ഐപോഡ് (2001) - ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ വരവോടെ സംഗീത മേഖലയിലെ ഏറ്റവും വലിയ മാറ്റത്തിന് തിരി കൊളുത്തുന്നത് ഐപോഡാണ്. തങ്ങൾക്ക് പ്രിയപ്പെട്ട ആയിരക്കണക്കിന് പാട്ടുകൾ ചെറിയൊരു ഡിവൈസിൽ എവിടെയും കൊണ്ടുനടക്കാൻ ആപ്പിൾ ഐപോഡ് സഹായിച്ചു. അങ്ങനെ ആളുകൾ സംഗീതം പോക്കറ്റിലിട്ട് കൊണ്ടു നടക്കാൻ തുടങ്ങി. 2001ൽ ഐപോഡ് വന്നതിന് പിന്നാലെ 2003ൽ ഐട്യൂൺസ് സ്റ്റോറുമെത്തി. ഇതോടെ നിയമപരമായി സംഗീത ആൽബങ്ങളും പാട്ടുകളും ആളുകൾക്ക് ഡൗൺലോഡ് ചെയ്ത് ശേഖരിച്ച് വെക്കാനും സാധിച്ചു.
advertisement
4/7
സ്പോട്ടിഫൈ (2008) - സ്പോട്ടിഫൈ യഥാർഥത്തിൽ ആദ്യത്തെ ഓൺലൈൻ മ്യൂസിക് സ്ട്രീമിങ് പ്ലാറ്റ്ഫോം ആയിരുന്നില്ല. എന്നാൽ സ്പോട്ടിഫൈ എത്തുന്നതോടെ ആളുകൾ പാട്ടുകൾ ശേഖരിച്ച് വെച്ചിരുന്ന രീതിയും മാറി. ഐ ട്യൂൺ സ്റ്റോറുകളെയോ മറ്റ് ഓൺലൈൻ സംഗീത പോർട്ടലുകളെയോ പോലെ പാട്ടുകൾ ഡൗൺലോഡ് ചെയ്ത് വെക്കേണ്ട ആവശ്യമൊന്നും ഇല്ലാതെയായി. സ്പോട്ടിഫൈ സബ്സ്ക്രിപ്ഷൻ എടുക്കുന്നവർക്ക് വിരൽത്തുമ്പിൽ തങ്ങൾക്ക് പ്രിയപ്പെട്ട പാട്ടുകൾ എളുപ്പത്തിൽ കേൾക്കാമെന്നായി.
advertisement
5/7
ആമസോൺ ഇക്കോ (2014) - പുത്തൻ സാങ്കേതിക വിദ്യ വീണ്ടും സംഗീത ആസ്വാദനത്തെ ഇളക്കി മറിക്കുന്നത് ആമസോൺ ഇക്കോ എത്തുന്നതോടെയാണ്. അലക്സയെന്ന വോയ്സ് അസിസ്റ്റന്റിന്റെ കൂടി സഹായത്തോടെ പാട്ടുകൾ മാറ്റാൻ കൈകൾ പോലും ഉപയോഗിക്കേണ്ടെന്നായി. വിവിധ സ്ട്രീമിങ് സേവനങ്ങളുടെ സഹായത്തോടെ സംഗീക ആസ്വാദകർക്ക് വ്യത്യസ്ത പാട്ടുകൾ ആസ്വദിക്കാൻ കഴിയാൻ തുടങ്ങി.
advertisement
6/7
ആപ്പിൾ എയർപോഡ്സ് (2016) - 2016ലാണ് ആപ്പിൾ എയർപോഡ് വരുന്നത്. വയർലെസ് ആയി പാട്ടുകൾ സ്വകാര്യമായി ആസ്വദിക്കുന്നതിന് എയർപോഡുകളുടെ വരവോടെ സാധിച്ചു. പിന്നീടിങ്ങോട്ട് സംഗീതാസ്വാദനം കൂടുതൽ എളുപ്പമായി മാറി.
advertisement
7/7
ബ്ലൂ ടൂത്ത് സ്പീക്കറുകൾ (2000ൻെറ തുടക്കം) -കാസറ്റ് പ്ലെയറുകളും സിഡി പ്ലെയറുകളുമെല്ലാം കടന്ന് ഒടുവിൽ ബ്ലൂ ടൂത്ത് സ്പീക്കറിൽ പാട്ട് കേൾക്കുന്നതായിരിക്കുന്നു ഏറ്റവും പുതിയ കാലത്തെ ആസ്വാദനശീലം. വയർലെസ് ആയി കണക്ട് ചെയ്ത് എവിടെ നിന്നും പാട്ട് കേൾക്കാൻ ബ്ലൂ ടൂത്ത് സ്പീക്കറിലൂടെ സാധിക്കുന്നുണ്ട്. ലോകമെങ്ങുമുള്ള സംഗീത പ്രേമികൾ ഇനിയും വലിയ മാറ്റങ്ങൾക്ക് കാതോർത്തിരിക്കുകയാണ്...
മലയാളം വാർത്തകൾ/Photogallery/Money/Tech/
World Music Day 2024: നമ്മുടെ സംഗീത ആസ്വാദന ശീലങ്ങളെ മാറ്റിമറിച്ച സാങ്കേതിക വിപ്ലവങ്ങൾ
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories