Kerala Gold Price | പുഷ്പം പോലെ പത്തു പവൻ വാങ്ങാം, പവന് വെറും 784 രൂപ; ഓർമ്മയുണ്ടോ ആ ദിനം?
- Published by:meera_57
- news18-malayalam
Last Updated:
ചരിത്രത്തിൽ ആദ്യമായി 62,000 രൂപയും കടന്ന് 62,480 രൂപയായി കുതിച്ചുപായുകയാണ് സ്വർണവില
advertisement
1/4

കേന്ദ്ര ബജറ്റ് കഴിഞ്ഞതും, കുടുംബ ബജറ്റിന്റെ താളം തെറ്റിക്കും എന്ന നിലയിൽ സ്വർണവില (Gold Price) കുതിപ്പ് തുടരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വിപണിവില കേട്ട് ഞെട്ടാത്തവർ ഉണ്ടാവില്ല. ചരിത്രത്തിൽ ആദ്യമായി 62,000 രൂപയും കടന്ന് 62,480 രൂപയായി കുതിച്ചുപായുകയാണ്. പോയവാരവും റെക്കോർഡ് വിലയിലാണ് വിപണി അവസാനിച്ചത്. ഇടത്തരം സാമ്പത്തികമുള്ള ഉപഭോക്താക്കളെയും, വിവാഹ വിപണിയേയും ആശങ്കയിലാഴ്ത്തുന്നതായി മാറി സ്വർണത്തിന്റെ ഏറ്റവും പുതിയ നിരക്ക്. ഇക്കഴിഞ്ഞ ദിവസത്തെ ഒരു പവന്റെ വിലയായ 61,640 രൂപയിൽ നിന്നും വില കുതിച്ചുചാടിക്കഴിഞ്ഞു
advertisement
2/4
ചരിത്രം പരിശോധിച്ചാൽ, രണ്ടായിരങ്ങൾക്ക് ശേഷം പിടിച്ചാൽ കിട്ടാത്ത ഉയരങ്ങൾ തേടുകയാണ് മലയാളികളുടെ ഉൾപ്പെടെ പ്രിയപ്പെട്ട മഞ്ഞലോഹമായ സ്വർണം. പവന് 5000 രൂപ കടന്നത് 2005 ഒക്ടോബർ 10നാണ്. 5,040യാണ് അന്നാളുകളിലെ ഒരു പവൻ സ്വർണത്തിന്റെ വിപണി മൂല്യം. ഇത് പണിക്കൂലി ഉൾപ്പെടാത്ത നിരക്കാണ്. ഇതിനു ശേഷം കൃത്യം മൂന്നു വർഷങ്ങൾ കൂടി പിന്നിട്ടതും, പവന്റെ വില അഞ്ചക്കം കടന്നു. പവന് 2008 ഒക്ടോബറിൽ 10,200 രൂപയും ഗ്രാമിന് 1275 രൂപയുമായി (തുടർന്ന് വായിക്കുക)
advertisement
3/4
പിന്നീടങ്ങോട്ട് സ്വർണ വിലയുടെ കാര്യം ഉപഭോക്താക്കളെ ഞെട്ടിച്ചു കൊണ്ടുള്ള പ്രയാണം നടത്തുന്നതായിരുന്നു കാഴ്ച. 2024 മാർച്ച് മാസം 24ന് 50,000വും കടന്നു. 50,400 ആയി. ഒരാഴ്ചയ്ക്കിടെ രാജ്യത്തെ സ്വർണവിലയിൽ മൂന്നു ശതമാനം വർദ്ധനവ് രേഖപ്പെടുത്തി എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. വരും ദിവസങ്ങളിൽ സ്വർണവിലയുടെ കാര്യത്തിൽ എന്തെങ്കിലും ഇടിവ് സംഭവിക്കുമോ എന്ന പ്രതീക്ഷയുണ്ടാവും പൊതുജനത്തിന്. പൊതുവേ വിവാഹ സീസണിന്റെ ഔന്നത്യത്തിൽ എത്താറുള്ള മേട മാസം ഇനി അധികം ദൂരെയല്ല എന്നിരിക്കെ, ചില ഓർമ്മപ്പെടുത്തലുകൾ മലയാളിയുടെ മനസിനെ സ്പർശിക്കാതിരിക്കില്ല
advertisement
4/4
ഒരുകാലത്ത് മുൻകാല റെക്കോർഡുകൾ ഭേദിച്ച് സ്വർണവില റെക്കോർഡ് തീർത്ത വാർത്തയാണ് ഇക്കാണുന്നത്. അന്ന് ഒരു പവൻ വാങ്ങണമെങ്കിൽ, നൽകേണ്ടിയിരുന്നത് 784 രൂപ. 1979ലെ സ്വാതന്ത്ര്യ ദിനത്തിൽ അച്ചടിച്ച് വന്ന പത്രവാർത്ത ഇപ്പോൾ ട്രോൾ രൂപത്തിൽ പ്രചരിക്കുകയാണ്. ഈ നിരക്ക് പ്രകാരം, ഇന്നത്തെ സാമ്പത്തികത്തിൽ പലർക്കും പത്തു പവൻ സ്വർണം പുഷ്പം പോലെ വാങ്ങാൻ സാധിച്ചേക്കും. ഗ്രാമിന് കേവലം 98 രൂപ മാത്രമേയുണ്ടായിരുന്നുള്ളൂ. അതിനും മുൻപത്തെ വർഷം ഒരു ഗ്രാമിന് 79 രൂപയായിരുന്നു എന്നും ഈ വാർത്താകുറിപ്പിൽ കാണുന്നു
മലയാളം വാർത്തകൾ/Photogallery/Money/
Kerala Gold Price | പുഷ്പം പോലെ പത്തു പവൻ വാങ്ങാം, പവന് വെറും 784 രൂപ; ഓർമ്മയുണ്ടോ ആ ദിനം?